Monday, 18 February 2013

കെ.എസ്.ആര്‍.ടി.സി തനിയെ നിന്നുപോകും – ആര്യാടന്‍











തിരുവനന്തപുരം: ഡീസല്‍ വില വര്‍ധന ഇങ്ങനെ തുടര്‍ന്നാല്‍ കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ തനിയെ നിന്നുപോകുമെന്ന്‌ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിലവില്‍ പതിനാറര കോടി രൂപയുടെ അധികബാധ്യതയാണ്‌ കെ.എസ്‌.ആര്‍.ടി.സി നേരിടുന്നത്‌. ഇത്തരത്തിലുള്ള കേന്ദ്രനയം അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 1908 കോടി രൂപയായി ഉയര്‍ന്നുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാകും. ഇപ്പോള്‍ 16.5 കോടി രൂപയാണ് പ്രതിമാസം അധികമായി വരുന്നത്. ഇതോടെ പ്രതിമാസ നഷ്ടം 91.5 കോടി രൂപയായിയെന്നും മന്ത്രി പറഞ്ഞു.
Comment: ഈ മന്ത്രി മാറേണ്ടസമയമായി എന്ന കാര്യത്തില്‍ ആര്‍ക്കും  തര്‍ക്കമില്ലെന്ന് കരുതട്ടെ. അനേകം  പേര്‍ ജീവിച്ചുപോകുന്നത് ഈ പ്രസ്ഥാനം കൊണ്ടാണ്, അതുപൂട്ടാതെ നോക്കാന്‍ കഴിവുള്ള ഒരാളെ ആര്യാടനു പകരം മന്ത്രിയാക്കുകയാണ് വേണ്ടത്.
-കെ എ സോളമന്‍  

No comments:

Post a Comment