Sunday, 3 February 2013

സര്‍ക്കാറിന്റെ വിഘ്‌നം മാറ്റാന്‍ ചീഫ് വിപ്പിന്റെ തുലാഭാരം



ഹരിപ്പാട്: സര്‍ക്കാറിന്റെ വിഘ്‌നങ്ങളകറ്റാന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിന് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ മഞ്ഞള്‍കൊണ്ട് തുലാഭാരം. ശനിയാഴ്ച രാവിലെയായിരുന്നു വഴിപാട്. 90 കിലോഗ്രാം മഞ്ഞളാണ് തുലാഭാരത്തട്ടില്‍ വച്ചത്. കസവ് മുണ്ടുടുത്ത് നേര്യതും പുതച്ചാണ് ചീഫ് വിപ്പ് വഴിപാടിനെത്തിയത്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സ്‌നേഹിതനായ ഭക്തന്‍ മണ്ണാറശ്ശാലയില്‍ നേര്‍ന്ന തുലാഭാരമാണിതെന്നാണ് വഴിപാടിന് ശേഷം പി.സി.ജോര്‍ജ് പറഞ്ഞത്.
സര്‍ക്കാറിന്റെ മുന്നിലെ തടസ്സങ്ങള്‍ നീങ്ങണേയെന്നാണ് തുലാഭാരത്തട്ടിലിരുന്ന് താന്‍ പ്രാര്‍ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ദുര്‍ബലമായതിനാല്‍ സര്‍ക്കാറിന് ഭീഷണിയില്ല. സര്‍ക്കാറിനെ രക്ഷപ്പെടുത്താന്‍ പ്രാര്‍ഥന മാത്രമേ വഴിയുള്ളോയെന്ന ചോദ്യത്തിന് 'നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും' എന്നായിരുന്നു മറുപടി. സൂര്യനെല്ലിക്കേസ്സില്‍ പി.ജെ.കുര്യന്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കണം. നിരപരാധിയാണെങ്കില്‍ ക്രൂശിക്കരുത്. കരുണാകരനെ പ്രതിയാക്കിയ ചാരക്കേസ് എല്ലാവര്‍ക്കും പാഠമാണ്. സൂര്യനെല്ലിക്കേസ്സില്‍ രണ്ടാഴ്ചയ്ക്കുശേഷം വ്യക്തമായ അഭിപ്രായം പറയാമെന്നും ജോര്‍ജ് പറഞ്ഞു.

കമന്‍റ് :ഒരുപത്രത്തില്‍ 94 കിലോ മഞ്ഞള്‍, മറ്റൊന്നില്‍ 96, മാധ്യമത്തില്‍. 93കിലോ. 93.മാതൃഭൂമിയില്‍ 90കിലോ  എന്തിനാണ് 15 കിലോകുറച്ചു പറയുന്നതെന്ന്  ഈ പത്രക്കാര്‍ ഒന്നു വ്യക്തമാക്കുമോ?വിഘ്‌നം മാറ്റി വരുമ്പോള്‍ ജാര്‍ജ്ജ് തന്നെ മുന്നണിയില്‍ നിന്നു പുറത്താവുമോ?   തുലാഭാരം നടത്തിയ വിവരം പൂഞ്ഞാര്‍ പള്ളി വികാരി  അറിയണ്ട. 
-കെ എ സോളമന്‍ 

No comments:

Post a Comment