Saturday 16 February 2013

പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ഇപ്പോള്‍ ആലോചനയില്ല-മാണി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ലെന്ന് ധനമന്ത്രി കെ.എം.മാണി വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായി കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ബജറ്റ് വരുമ്പോള്‍ നോക്കാം. മാര്‍ച്ച് 15 ന് അവതരിപ്പിക്കുന്നത് എന്റെ പതിനൊന്നാമത്തെ ബജറ്റാണ്. മെച്ചപ്പെട്ട ധനകാര്യ മാനേജ്‌മെന്‍റിലൂടെ സംസ്ഥാനത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നികുതി പിരിച്ചെടുക്കുന്നതില്‍ പ്രതീക്ഷയില്‍ കവിഞ്ഞ മികവാണുണ്ടായത്. വാര്‍ഷിക പദ്ധതി അടങ്കലിന്റെ 50 ശതമാനം ജനവരിയോടെ ചെലവിട്ടു. അടുത്ത രണ്ടുമാസം കൊണ്ട് ഇത് 90 ശതമാനത്തിലധികമാകുമെന്നാണ് പ്രതീക്ഷ''- മാണി പറഞ്ഞു.

Comment: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ബജറ്റ് വരുമ്പോള്‍ നോക്കാം കേട്ടില്ലേ, പറഞ്ഞു പറ്റിക്കാന്‍ മാണി പണ്ടേ കേമനാണ്.
-കെ എ സോളമന്‍ 

No comments:

Post a Comment