കോട്ടയം:സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 ആക്കുന്ന നിര്‍ദ്ദേശം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. കോളേജധ്യാപകരുടെ പെന്‍ഷന്‍പ്രായം 60 ആക്കണമെന്ന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ഇതിന്റെ മുന്നോടിയാണെന്നറിയുന്നു.
സര്‍വകലാശാലയിലെയും കോളേജുകളിലെയും അധ്യാപകര്‍ക്ക് തുല്യത എന്ന വാദമാണ് പെന്ഷന് പ്രായം 60 ആക്കുന്നതിന് ഉന്നയിക്കുന്നത്. യു.ജി.സി. നിര്‍ദ്ദേശിക്കുന്ന പെന്‍ഷന്‍പ്രായം 65 ആണെന്നും കേരളത്തിലെ വിരമിക്കല്‍പ്രായം മറ്റു സംസ്ഥാനങ്ങളിലേതിനെക്കാള്‍ കുറവാണെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
ഉന്നതവിദ്യഭ്യാസ കൗണ്‍സിലിലെ എക്സിക്യുട്ടീവ് അംഗങ്ങളില്‍ ഉടന്‍ വിരമിക്കാനിരിക്കുന്ന കോളേജധ്യാപകരുള്പ്പെടെയുള്ളവരാണ് പുതിയ ശിപാര്‍ശയ്ക്കു പിന്നില്‍. കോളേജധ്യാപകരുടെ പെന്ഷന് പ്രായം ഉയര്‍ത്താമെന്ന് ധനമന്ത്രി കെ.എം.മാണിയും അധ്യാപകസംഘടനയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഒരധ്യാപകന് നാലുവര്‍ഷംകൊണ്ട് അരക്കോടിയിലേറെ രൂപയുടെ സാമ്പത്തികനേട്ടമാണ് പെന്‍ഷന്‍പ്രായം അറുപതാകുന്നതിലൂടെയുണ്ടാവുക. അതേസമയം, ഈ ശിപാര്‍ശ പ്രതികൂലമായി ബാധിക്കുന്ന തൊഴില്‍രഹിതരായ യുവാക്കളുടെ പ്രതിനിധികളുമായി കൗണ്‍സില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയാല്‍ നാലുവര്‍ഷംകൊണ്ട് 2000 തസ്തികകളിലെങ്കിലും ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കപ്പെടും.
പെന്‍ഷന്‍പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ 2006 മുതല്‍ 2010 വരെയുള്ള യു.ജി.സി. കുടിശ്ശിക കേന്ദ്രത്തില്‍നിന്ന് ലഭിക്കില്ലെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. വിരമിക്കല്‍ പ്രായവും ശമ്പളകുടിശ്ശികയും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയത് മറച്ചുവെച്ചാണ് ഈ വാദം.
ശമ്പളക്കുടിശ്ശികയില്‍ നല്ലൊരു പങ്ക് ഇതിനകം സംസ്ഥന സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. പെന്ഷന് പ്രായം 56 ആയി തുടര്‍ന്നാല്‍, ഈ വര്‍ഷം വിരമിക്കുന്ന 700 ഓളം അധ്യാപകര്‍ക്ക് ഈ തുക ഉടന്‍ നല്‍കണം. 125 കോടി രൂപയോളം വരും ഈ തുക. പെന്ഷന് പ്രായം ഉയര്‍ത്തിയാല്‍ നാല് വര്‍ഷത്തോളം ഈ തുക സര്‍ക്കാരിന്റെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന 'സാമ്പത്തിക വശ'വും പുതിയ തീരുമാനത്തിനുണ്ട്. സംസ്ഥാന ജീവനക്കാരുടെ പെന്ഷന്പ്രായംകൂടി ഉയര്‍ത്തിയാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികനില ഭദ്രമായി നിലനിര്‍ത്താനാവുമെന്നതാണ് കണക്കുകൂട്ടല്‍.

comment:
The move by the Kerala government to hike the pension age of government employees and college professors is detrimental. The unemployed youths of Kerala would be in utter despair and sorrow by the thoughtless budge of the government. The present proposal is a backtrack from the earlier stand of the government that any decision about pension age hike would be based only on consensus with the youths. I want to know what consensus the government has reached with unemployed youths by this time. Raising the retirement age would affect a large number of educated unemployed youths in the state.

In a state like Kerala, increasing the retirement age would lead to a dangerous situation. And if retirement age is hiked it would lead to unforeseen protests and that will mark the end of the UDF government.
K A Solaman
No comments:
Post a Comment