Friday 30 January 2015

വിപണികള്‍ കൂപ്പുകുത്തി: സെന്‍സെക്‌സില്‍ 498 പോയന്റ് നഷ്ടം















മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി വിപണികള്‍ക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് സൂചിക 498.82 പോയന്റ് താഴ്ന്ന് 29182.95ലും നിഫ്റ്റി 143.45 പോയന്റ് താഴ്ന്ന് 8808.82ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ മോശംപ്രവര്‍ത്തന ഫലങ്ങളാണ് വിപണിയെ പിടിച്ചുകുലുക്കിയത്. 1259 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1609 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
കമന്‍റ്:: ബറാക്കുമായുള്ള "ചായച്ചര്‍ച്ച"യില്‍ മോഡിജി പതിനൊന്നര ലക്ഷത്തിന്റെ ഉടുപ്പിട്ടു വന്നത് വിപണിക്ക് രസിച്ചുകാണില്ല, അതാണ് കൂപ്പുകുത്തിയത് !
-കെ എ സോളമന്‍ 

Wednesday 28 January 2015

മാള അരവിന്ദന്‍ അന്തരിച്ചു

 




കോയമ്പത്തൂര്‍: മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് മാള അരവിന്ദന്‍ (72) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാസ്പത്രിയില്‍ ഇന്നുരാവിലെയാണ് അന്ത്യമുണ്ടായത്. ഒരുമാസമായി ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാല്‍പത് വര്‍ഷത്തെ സിനിമാജീവിതത്തില്‍ 650 ലേറെ സിനിമകളില്‍ അഭിനയിച്ചു.

എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദന്‍ ജനിച്ചത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് അരവിന്ദന്‍ കലാജീവിതം തുടങ്ങുന്നത്. തബലയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിന്‍ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേര്‍ത്തു.
ജോലിക്കായി അമ്മ മാളയില്‍ വന്നു താമസമാക്കിയതോടെയാണ് അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എസ്.എസ്.എല്‍.സിക്ക് ശേഷം നാടകത്തിന്റെ പിന്നണിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 12 വര്‍ഷം നാടകത്തിലും 40 വര്‍ഷം സിനിമയിലും പ്രവര്‍ത്തിച്ചു. 650 ലേറെ സിനിമകളില്‍ അഭിനയിച്ചു. അന്നമട കലാസമിതിയുമായി ബന്ധപ്പെട്ടാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. സുഹൃത്ത് പരമനോടൊന്നിച്ചായിരുന്നു നാടകരംഗത്തെത്തിയത്. പരമന്റെ ഹാര്‍മോണിയവും അരവിന്ദന്റെ തബലയും ഒന്നിച്ചപ്പോള്‍ പിന്നീട് ഇരുവരും അമച്വര്‍ നാടക വേദികളിലെ സ്ഥിരം സാനിധ്യമായി. കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നീ ട്രൂപ്പുകളോടൊപ്പമാണ് പിന്നീട് പ്രവര്‍ത്തിച്ചത്
ആദരാഞ്ജലികള്‍ !

Monday 26 January 2015

ബന്ദ്,ഹര്‍ത്താല്‍ നിരോധനം











ന്യൂദല്‍ഹി: ബന്ദും ഹര്‍ത്താലും നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ 8 ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
2009ലാണ് ബന്ദും ഹര്‍ത്താലും നിരോധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. പൊതുമുതല്‍ നശിപ്പിക്കുന്ന പാര്‍ട്ടികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് മാര്‍ഗരേഖയും പുറത്തിറക്കി.
ഇക്കാര്യം പാലിക്കപ്പെടുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിക്കണമെന്ന് പി സദാശിവം, ജെ എസ് കഹാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഉത്തരവിട്ടു.
ബന്ദ് നിരോധനം എല്ലാ സംസ്ഥാനങ്ങളിലും ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
കമന്‍റ് : 2013 ഫെബ്രു 9-ലെ പത്ര വാര്‍ത്തയാണ് മുകളില്‍. ഹര്‍ത്താല്‍ നിരോധനം സംബന്ധിച്ചു തുടര്‍ നടപടിക്കു ഉത്തരവിട്ട  ചീഫ് ജസ്റ്റിസ് പി സദാശിവം ആണ് ഇന്ന് കേരള ഗവര്‍ണര്‍. ഹര്‍ത്താലായത് കൊണ്ട് ഇതൊരിക്കല്‍ക്കൂടി വായിക്കാന്‍ ഏവര്‍ക്കും സമയം കിട്ടിയേക്കും. ഹര്‍ത്താലാശംസകള്‍ !
-കെ എ സോളമന്‍ 

മിസ് കൊളംബിയ പൗലീന വേഗ വിശ്വസുന്ദരി



world-beauty



മയാമി: അമേരിക്കയിലെ മയാമിയില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ മിസ് കൊളംബിയ പൗലീന വേഗ ജേതാവായി. ഫൈനലില്‍ 88 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് പൗലീന വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. അമേരിക്കയുടെ നിയ സാഞ്ചേസ് രണ്ടാം സ്ഥാനത്തും മിസ് ഉക്രെയ്ന്‍ ഡയാന ഹര്‍കുഷ മൂന്നാം സ്ഥാനവും നേടി. മിസ് ഇന്ത്യ നൊയോണിറ്റ ലോധ് ആദ്യ പത്ത് സ്ഥാനാക്കാരില്‍ പോലും ഇടംപിടിച്ചില്ല. കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിനിയാണ് പൗലീന വേഗ. ഇന്നത്തെ കാലത്തെ സ്ത്രീകളെ പ്രതിനിധീകരിക്കണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നായിരുന്നു വിജയിയായ ശേഷം പൗലീനയുടെ പ്രതികരണം.:

കമന്‍റ്: സുന്ദരിയായാല്‍ പിന്നെ നല്ല ഉടുപ്പൊന്നും ഇടാന്‍ പാടില്ലെന്നുണ്ടോ?
-കെ എ സോളമന്‍ 



Saturday 24 January 2015

റണ്‍ കേരള റണ്ണിനെതിരേ പിന്നോട്ടോടി എസ്‌.എഫ്‌.ഐ.


ആലപ്പുഴ: നേതൃത്വത്തോട്‌ ആലോചിക്കാതെ റണ്‍ കേരള റണ്ണിനെതിരെ പിന്നോട്ടോടി ആലപ്പുഴ എസ്‌.ഡി കോളജിലെ ഒരു വിഭാഗം എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം വിവാദമായി. അന്വേഷണത്തിന്‌ സി.പി.എം ജില്ലാ കമ്മിറ്റി കമ്മിഷനെ നിയോഗിച്ചു. കഴിഞ്ഞ്‌ 20 ന്‌ രാവിലെയാണ്‌ റണ്‍ കേരള റണ്‍ നടക്കുന്ന സമയത്ത്‌ എസ്‌.ഡി കോളജിനു മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധ പരിപാടി നടന്നത്‌. സി.പി.എം അനുകൂല സംഘടനയായ എ.കെ.പി.സി.റ്റി.എയുടെ ജില്ലാ സെക്രട്ടറിയും എസ്‌.ഡി കോളജിലെ അധ്യാപകനുമായ ഇന്ദുലാലാണ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌.
ദേശീയഗെയിംസിലെ അഴിമതിക്കെതിരെ പ്രതികരിക്കുമ്പോഴും റണ്‍ കേരളാ റണ്ണിനെതിരെ പ്രതിഷേധിക്കാന്‍ സി.പി.എമ്മിന്റെ ഒരു ഘടകവും തീരുമാനമെടുത്തിരുന്നില്ല. മാത്രമല്ല സി.പി.എം ജനപ്രതിനിധികള്‍ റണ്‍ കേരളാ റണ്ണില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ ഇങ്ങനെയൊരു പ്രതിഷേധം നടന്നതും അതില്‍ അധ്യാപക സംഘടനാ നേതാവ്‌ ഉദ്‌ഘാടകനായതും പാര്‍ട്ടിയില്‍ വിവാദമായിരിക്കുകയാണ്‌.
ഈ നടപടി ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്‌തത്‌. പരിപാടി നടത്തിയതിന്റെ പശ്‌ചാത്തലത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ എന്‍.ആര്‍ ബാബുരാജ്‌ കമ്മിഷനെയാണ്‌ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയത്‌.

കമന്‍റ്
എന്തായാലും പിന്നോട്ടോട്ടം ക്ലിക്ക് ചെയ്തു. റണ്‍ കേരള റണ്ണിന്റെ ബഹളം കണ്ടപ്പോള്‍ ഇങ്ങനെ ഒരെണ്ണം കൂടി ആയാലെന്തു എന്നു തോന്നിയിരുന്നു, ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ മെനക്കേടാതെ ജില്ലാക്കമ്മിറ്റീ എന്തെങ്കിലും മീനിങ്ഫുള്‍ ആയിട്ടുള്ള കാര്യം ആലോചിക്കൂ.

കെ എ സോളമന്‍ 

Friday 23 January 2015

കേരളത്തില്‍ വീണ്ടും പണിമുടക്ക് വാരം


keralathil veendum panimudakk varam

 കോട്ടയം: കേരളത്തിലെ ജന ജീവിതം ദുസ്സഹമാക്കാന്‍ വീണ്ടും സമരങ്ങളുടെ നാളുകള്‍. കഴിഞ്ഞ കുറച്ചുനാളുകളായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരമുഖങ്ങള്‍ ഉണ്ടാകാറില്ലായിന്നു. വീണ്ടും കേരളത്തിന് പണിമുടക്ക് വാരം വന്നിരിക്കുന്നു. ജന ജീവിതം സ്തംഭിപ്പിക്കാവുന്ന സമരങ്ങള്‍ക്കാണ് കേരളം വീണ്ടും സാക്ഷിയാവുന്നത്. ഹര്‍ത്താലുകള്‍ കാരണം ഒരു വെക്കേഷന്‍ തന്നെ ആഘോഷിക്കാം. തുടര്‍ച്ചയായ ഹര്‍ത്താലുകളും അവധിയുമായി കോട്ടയം പാലായ്ക്ക് അഞ്ചു ദിവസത്തെ വെക്കേഷനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യുഡിഎഫും ശനിയാഴ്ച എല്‍ഡിഎഫുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനു പുറമെ ഞായറാഴ്ചയും റിപ്പബ്ലിക് ദിനമായ തിങ്കളാഴ്ചയും കൂടി വരുന്നുണ്ട്. കൂടാതെ 27ന് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും നീണ്ട അവധി ജനങ്ങള്‍ക്ക് കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഹര്‍ത്താലുകള്‍ മൂലം അവധി കിട്ടുമ്ബോള്‍ സന്തോഷിക്കുന്ന ജനങ്ങളുണ്ടാകും. എന്നാല്‍ ഈ ഹര്‍ത്താലുകള്‍ മൂലം സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജനങ്ങളും ഉണ്ട്. ഈ ദിവസങ്ങളില്‍ പരീക്ഷകളുള്ള വിദ്യാര്‍ത്ഥികളും കഷ്ടപ്പെടും. പാചകവാതക വിതരണവും

കമന്‍റ്:   ഹര്‍ത്താലുകള്‍ മൂലം ബുദ്ധിമുട്ടുന്നത് ദിവസക്കൂലിക്കാരാണ്. ഹോട്ടലുകളെ ആശ്രയികുന്നവര്‍ പട്ടിണിയിലും ആകും. അല്ലാതെ കോഴ വാങ്ങുന്നവനും മറ്റു പാങ്ങുള്ളവനും എന്തു ബുദ്ധിമുട്ട്? മാണി കോഴവാങ്ങിയെങ്കില്‍ മാണിയെ ഉപരോധിക്കുകയാണ് വേണ്ടത്, പൊതുജനത്തെയല്ല. എന്തായാലും  മുന്‍കൂട്ടി അറിയിക്കുന്നതുകൊണ്ടു ആവശ്യമുള്ള സാധനം സ്റ്റോക്ക് ചെയ്യാന്‍  ഹരത്താലാസ്വാദകര്‍ക്ക് ബുദ്ധിമുട്ടില്ല.
-കെ എ സോളമന്‍ 

Wednesday 21 January 2015

ശുംഭന്‍ പരാമര്‍ശം: എം വി ജയരാജന് സുപ്രീം കോടതിയുടെ വിമര്‍ശം

+










ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയ സി പി എം നേതാവ് എം വി ജയരാജന് സുപ്രീം കോടതിയുടെ വിമര്‍ശം. അരുതാത്ത പരാമര്‍ശമാണ് ജയരാജനില്‍നിന്ന് ഉണ്ടായതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പരാമര്‍ശം പിന്‍വലിക്കാനൊ മാപ്പുപറയാനൊ ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയ്യാറാണോയെന്ന് കോടതി ആരാഞ്ഞുവെങ്കിലും മാപ്പുപറയാന്‍ നിര്‍ദ്ദേശമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ജഡ്ജിമാരെയല്ല വിധിയെയാണ് വിമര്‍ശിച്ചതെന്നും കോടതിക്കെതിരെ നല്ല പരാമര്‍ശവും നടത്തിയെങ്കിലും മാധ്യമങ്ങള്‍ അവ പുറത്തുവിട്ടില്ലെന്നും ജയരാജന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സുപ്രീം കോടതി കേസ് വിധി പറയാന്‍ മാറ്റി.
കമന്‍റ്: സുപ്രീംകോടതിയിലെ പ്രകാശം പരത്തുന്നവര്‍! രണ്ടുസംകൃതപ്രൊഫസ്സര്‍മാര്‍  ഉണ്ടായിരുന്നല്ലോ, അവരെവിടെപ്പോയി?
-കെ എ സോളമന്‍ 

Monday 19 January 2015

ഐ-സിനിമ

i-cinema

കാണേണ്ട സിനിമ. ചിത്രത്തിന്റെ മുതല്‍ക്കൂട്ട്  ഫോട്ടോഗ്രാഫി ആണ്.  ചൈനയെ വളരെ ഭംഗിയായി   ക്യാമറക്കുള്ളിലാക്കിയിരിക്കുന്നു. പ്രകൃതി ദൃശ്യങ്ങള്‍ ഏറെ മനോഹരമായിതന്നെ  സിനിമയില്‍ കാണാം. 

-കെ എ സോളമന്‍ 

Sunday 18 January 2015

റണ്‍ കേരള റണ്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി



തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനവരി 20ന് നടക്കുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി.
രാവിലെ 10.30 മുതല്‍ 11.30 വരെയാണ് റണ്ണിന് നിശ്ചയിച്ചിട്ടുള്ള സമയം. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
7000ല്‍പരം കേന്ദ്രങ്ങളില്‍ നടത്തുന്ന റണ്‍ കേരള റണ്‍ പരിപാടിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്

കമന്‍റ്: സര്ക്കാര്‍ ജീവനക്കാരുടെ ഒരു ചെറിയ ആഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കില്‍ എന്തു സര്ക്കാര്‍? എഴുന്നേറ്റ് നില്ക്കാന്‍ പോലും വയ്യാത്തവനൊക്കെ ഓടിയോടി എന്തെങ്കിലും ദീനം വരുത്തി വെയ്ക്കുമോ എന്നതാണു രാമന്‍ നായരുടെ പേടി. സാധാരണ ജനം അല്ലാതെ തന്നെ ഓ ട്ടത്തിലാണ്. റേഷന്‍ കാര്ഡ് അപേക്ഷാ പൂരണം എന്നാണ് ആ ഓട്ടത്തിന്റെ പേര്‍ !

-കെ എ സോളമന്‍ 

Monday 12 January 2015

മഞ്ജുവാരിയര്‍ ന്യൂസ് മേക്കര്‍ !



ഡോ. രാധാകൃഷ്ണനും മഞ്ജുവാരിയര്‍ക്കും രാഹുല്‍ പശുപാലനും തുല്യപ്രാധാന്യംകൊടുത്തു മല്‍സരത്തിനു ഇറക്കിയവര്‍ക്ക് നല്ല നമസ്കാരം. മല്‍സരത്തിന് മഹാത്മ ഗാന്ധിയാണെങ്കിലും വാരിയരോട് പിടിച്ചുനിക്കുക വിഷമം. കാരണം വോട്ടുചെയ്തതു മൊബയില്‍ ജനം ആണ്. ഇവരാണ് സിനിമാതാരത്തിന്റെ ഫ്ലെക്സില്‍ പാലഭിഷേകം നടത്തുന്നത്. ഇവരാണ് ഇന്നസെന്റിനെ ജയിപ്പിച്ചു പാര്‍ലമെന്റിലേക്ക് അയച്ചത്

-കെ എ സോളമന്‍ 

ചുംബനസമരക്കാരെയും കാഴ്ചക്കാരെയും അടിച്ചോടിക്കണം-പി.സി.ജോര്‍ജ്‌




പൂച്ചാക്കല്‍: മാറുമറയ്ക്കാന്‍ സമരംചെയ്ത നാട്ടില്‍ ചുംബന സമരമെന്ന കോപ്രായം നടത്തുന്നവരെയും അതു കാണാനെത്തുന്നവരെയും അടിച്ചോടിക്കണമെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്. അരൂക്കുറ്റി വടുതല ശ്രീ ബാലമുരുക ട്രസ്റ്റിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രക്ഷാകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കണം. ചുബനസമരത്തില്‍ പങ്കെടുത്തവരും കാണാനെത്തിയവരും കുഴപ്പക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കമന്‍റ്: എന്തിനുമേതിനും ചാടിക്കേറി അഭിപ്രായം പറയുന്ന ആളായിരുന്നു. ചുംബനകേസില്‍ അല്പമൊന്നാമാന്തിച്ചു. ഷീലയും ശോഭനയുമൊക്കെ എന്തുപറയുമെന്ന് നോക്കീട്ടാകാമെന്ന് കരുതി.പോരാത്തതിന് പത്ര-ചാനല്‍ മുതലാളിമാര്‍ ചുവടു മാറ്റിത്തു ടങ്ങിയതും ഈയിടെ ആണല്ലോ.
കെ എ സോളമന്‍ 

Saturday 10 January 2015

കോഴിക്കോട്ട് കോളേജ് അധ്യാപികയുടെ കാര്‍ കത്തിച്ചു












കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപിക പ്രൊഫ. മാധവിക്കുട്ടിയുടെ വീടിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു.

സംപ്തംബര്‍ മാസം മുതല്‍ ഗുരുവായുരപ്പന്‍ കോളേജില്‍ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷം നില്‍ക്കുകയാണ്. പുറത്താക്കിയ എ.ബി.വി.പി നേതാക്കളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരവും ശക്തമാണ്. സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിനൊപ്പം ശക്തമായി നിലയുറപ്പിച്ചയാളാണ് പ്രൊഫ. മാധവിക്കുട്ടി.

കഴിഞ്ഞ ദിവസം അധ്യാപികയുടെ കാര്‍ ഇക്കാര്യമുന്നയിച്ച് ചിലര്‍ തടഞ്ഞിരുന്നു. തനിക്ക് വേറെ ശത്രുക്കളില്ലെന്നും ഈ സംഭവമാകാം ആക്രമണത്തിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.

കുറിപ്പ് കോളേജ് ആദ്ധ്യാപക ജോലി തീരെ റിസ്കില്ലാത്ത ഒന്നാണെന്ന്  ആര് പറഞ്ഞു ?
-കെ‌ എ സോളമന്‍ 


Tuesday 6 January 2015

മന്ത്രി പി.ജെ.ജോസഫിന്റെ കൃഷിയിടവും തൊഴുത്തും കാണാന്‍ നടന്‍ ശ്രീനിവാസന്‍













തൊടുപുഴ: കൃഷിക്കാരനായ മന്ത്രി പി.ജെ.ജോസഫിന്റെ തൊഴുത്തിലേക്കു ചെന്ന നടന്‍ ശ്രീനിവാസന്‍ ആദ്യം ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു. തൊഴുത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടേപ്പ്‌ െറേക്കാഡില്‍നിന്ന് ഉയര്‍ന്ന പാട്ടാണ് ശ്രീനിയെ ചിരിപ്പിച്ചത്. 'അനുവാദമില്ലാതെ അകത്തു വന്നു, നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു' എന്ന പാട്ടായിരുന്നു തൊഴുത്തില്‍ മുഴങ്ങിയത്.

തൊടുപുഴ കാര്‍ഷികമേളയ്ക്ക് എത്തിയ ശ്രീനി മന്ത്രിയുടെ പുറപ്പുഴയിലെ വസതിയിലെത്തിയതായിരുന്നു. ചെങ്കദളി കുല നല്‍കി മന്ത്രി കുടുംബസമേതം താരത്തെ സ്വീകരിച്ചു. ജോസഫ് എന്ന കര്‍ഷകനെക്കുറിച്ച് കേട്ടറിവ് ഉണ്ടായിരുെന്നങ്കിലും വീട്ടില്‍ എത്തി കാണണമെന്ന മോഹം കുേറ നാളുകളായി മനസ്സില്‍ കൊണ്ടുനടക്കുകയായിരുെന്നന്ന് ശ്രീനിവാസന്‍ പറഞ്ഞു.

ജൈവകൃഷിയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ ജോസഫിനും ശ്രീനിവാസനും നൂറു നാവ്. പുരയിടത്തിലെ വാഴകൃഷിയെക്കുറിച്ച് ജോസഫ് സംസാരിച്ചു. 30-ല്‍പ്പരം ഇനം വാഴകള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പടത്തിപ്പഴവും ചായയും കഴിച്ച ശ്രീനിവാസന്‍ താന്‍ പാട്ടത്തിനെടുത്ത 35 ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്ന കാര്യം പറഞ്ഞു. തൊഴിലുറപ്പുജോലി കാര്യക്ഷമമാക്കേണ്ടതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. ക്ഷീരകര്‍ഷകരെയും തൊഴിലുറപ്പിന്റെ പരിധിയില്‍ കൊണ്ടുeyamവരുന്ന കാര്യം പരിഗണനയിലാണെന്ന് ജോസഫ് പറഞ്ഞു. യന്ത്രങ്ങളുള്ളതുകൊണ്ടാണ് പാടത്ത് പണിനടക്കുന്നതെന്ന് ശ്രീനിവാസന്‍.

കമന്‍റ് : കൃഷി, വിദ്യാഭ്യാസം , വ്യവസായം, രാഷ്ട്രീയം തുടങ്ങി സമസ്തമേഖലകാലും സിനിമാക്കാര്‍ കീഴടക്കുകയാണ്. അതിന്റെ ഭാഗമായാണ് ശ്രീനിവാസന്‍ തൊടുപുഴയില്‍ എത്തിയത്. ഇപ്പോള്‍ തൊഴുത്തെ കണ്ടുള്ളൂ, പുറകെ കറവ കാണും.
-കെ എ സോളമന്‍ 

തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ സിമന്റ് വിപണിയില്‍


amma ciment


 ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ സിമന്റ് വിപണിയില്‍. പൊതുവിപണിയില്‍ ഒരു ചാക്ക് സിമന്റിനു 350 രൂപ മുതല്‍ 375 രൂപ വരെ വിലയുള്ളപ്പോള്‍ അമ്മ സിമന്റ് എത്തുന്നതു 190 രൂപ വിലയ്ക്കാണ്. 100 ചതുരശ്ര അടിയിലുള്ള കെട്ടിടങ്ങള്‍ക്ക് 50 സിമന്റ് ബാഗുകള്‍ സൌജന്യ നിരക്കില്‍ അനുവദിക്കും. 1500 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ 750 സിമന്റ് ചാക്കുകളും നല്‍കും. തിരുച്ചിയില്‍ ആരംഭിച്ച ഈ പദ്ധതി ഈ മാസം പത്തോടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ 470 ഗോഡൌണുകളില്‍ സിമന്റ് ശേഖരിക്കും. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കു 10 മുതല്‍ 100 ചാക്കു വരെ സിമന്റ് ലഭിക്കും. പദ്ധതിക്കു വേണ്ടി പ്രതിമാസം രണ്ടു ലക്ഷം ടണ്‍ സിമന്റ് സ്വകാര്യ ഉല്‍പാദകരില്‍ നിന്നു സംഭരിക്കും. തമിഴ്‌നാട് സിമന്റ് കോര്‍പറേഷന്റെ ചുമതലയിലാണു പദ്ധതി നടപ്പാക്കുന്നത്. തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഗ്രാമവികസന വകുപ്പ് എന്നിവയുടെ ഗോഡൗണുകള്‍ ഉപയോഗപ്പെടുത്തും. ഗ്രാമീണ ഭവനനിര്‍മാണ പദ്ധതി, ഇന്ദിര ആവാസ് യോജന, മുഖ്യമന്ത്രിയുടെ ഹരിത ഭവന പദ്ധതി എന്നിവ പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്കും അമ്മ സിമന്റ് ലഭിക്കും. സ്വകാര്യ കമ്പനികള്‍ സിമന്റ് വില കുത്തനെ ഉയര്‍ത്തുന്നതു ജനങ്ങള്‍ക്ക് ആഘാതമാകുന്നുവെന്ന് മനസിലാക്കിയ തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബര്‍ അവസാനമാണ് പദ്ധതി പ്രഖ്യാപിച്ചത്.

കമന്‍റ് : കേരള സര്‍ക്കാരിന് 190 രൂപ വിലയ്ക് ഒരു അച്ഛന്‍ സിമന്‍റ് വിപണിയില്‍ ഇറക്കിയാല്‍ എന്താ? തമിള്‍നാട് സര്‍ക്കാരിനെ നോക്കി പലകാര്യങ്ങളും കേരള സര്‍ക്കാരിന് പഠിക്കാനുണ്ട് 

-കെ എ സോളമന്‍ 

Thursday 1 January 2015

കള്ളുമായി പോകുകയായിരുന്ന അഞ്ച് വാഹനവും കാറും അപകടത്തില്‍പ്പെട്ടു


Posted on: 01 Jan 2015

തുറവൂര്‍: കള്ളുമായി പോകുകയായിരുന്ന അഞ്ച് വാഹനവും കാറും കൂട്ടിയിടിച്ചു. ബുധനാഴ്ച രാവിലെ 10.30ന് ദേശീയപാതയില്‍ തുറവൂര്‍ ജങ്ഷന് തെക്ക് ആലയ്ക്കാപറമ്പിലായിരുന്നു അപകടം. മഴയും അമിതവേഗവുമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങള്‍ എല്ലാം ചേര്‍ത്തല ഭാഗത്തേക്ക് പോകുകയായിരുന്നു. മുന്നില്‍ പോയ കള്ളുംവണ്ടി മറ്റൊരു വണ്ടി കണ്ട് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ നിന്നെത്തിയ കള്ളുംവണ്ടികള്‍ ഒന്നിനുപിന്നാലെ ഒന്നായി ഇടിക്കുകയായിരുന്നു.
കമന്‍റ്
:
തൊണ്ട വരണ്ടു വേഴാമ്പലുകളെ പോലെ കാത്തിരുന്ന കള്ളുകുടിയര്‍മാരെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകമായ പുതുവല്‍സര വാര്‍ത്ത !

-കെ എ സോളമന്‍