ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയ സി പി എം നേതാവ് എം വി ജയരാജന് സുപ്രീം കോടതിയുടെ വിമര്‍ശം. അരുതാത്ത പരാമര്‍ശമാണ് ജയരാജനില്‍നിന്ന് ഉണ്ടായതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പരാമര്‍ശം പിന്‍വലിക്കാനൊ മാപ്പുപറയാനൊ ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയ്യാറാണോയെന്ന് കോടതി ആരാഞ്ഞുവെങ്കിലും മാപ്പുപറയാന്‍ നിര്‍ദ്ദേശമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ജഡ്ജിമാരെയല്ല വിധിയെയാണ് വിമര്‍ശിച്ചതെന്നും കോടതിക്കെതിരെ നല്ല പരാമര്‍ശവും നടത്തിയെങ്കിലും മാധ്യമങ്ങള്‍ അവ പുറത്തുവിട്ടില്ലെന്നും ജയരാജന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സുപ്രീം കോടതി കേസ് വിധി പറയാന്‍ മാറ്റി.

കമന്‍റ്: സുപ്രീംകോടതിയിലെ പ്രകാശം പരത്തുന്നവര്‍! രണ്ടുസംകൃതപ്രൊഫസ്സര്‍മാര്‍ ഉണ്ടായിരുന്നല്ലോ, അവരെവിടെപ്പോയി?
-കെ എ സോളമന്‍
No comments:
Post a Comment