കോട്ടയം: കേരളത്തിലെ ജന ജീവിതം ദുസ്സഹമാക്കാന്‍ വീണ്ടും സമരങ്ങളുടെ നാളുകള്‍. കഴിഞ്ഞ കുറച്ചുനാളുകളായി ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരമുഖങ്ങള്‍ ഉണ്ടാകാറില്ലായിന്നു. വീണ്ടും കേരളത്തിന് പണിമുടക്ക് വാരം വന്നിരിക്കുന്നു. ജന ജീവിതം സ്തംഭിപ്പിക്കാവുന്ന സമരങ്ങള്‍ക്കാണ് കേരളം വീണ്ടും സാക്ഷിയാവുന്നത്. ഹര്‍ത്താലുകള്‍ കാരണം ഒരു വെക്കേഷന്‍ തന്നെ ആഘോഷിക്കാം. തുടര്‍ച്ചയായ ഹര്‍ത്താലുകളും അവധിയുമായി കോട്ടയം പാലായ്ക്ക് അഞ്ചു ദിവസത്തെ വെക്കേഷനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യുഡിഎഫും ശനിയാഴ്ച എല്‍ഡിഎഫുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനു പുറമെ ഞായറാഴ്ചയും റിപ്പബ്ലിക് ദിനമായ തിങ്കളാഴ്ചയും കൂടി വരുന്നുണ്ട്. കൂടാതെ 27ന് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും നീണ്ട അവധി ജനങ്ങള്‍ക്ക് കിട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഹര്‍ത്താലുകള്‍ മൂലം അവധി കിട്ടുമ്ബോള്‍ സന്തോഷിക്കുന്ന ജനങ്ങളുണ്ടാകും. എന്നാല്‍ ഈ ഹര്‍ത്താലുകള്‍ മൂലം സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ജനങ്ങളും ഉണ്ട്. ഈ ദിവസങ്ങളില്‍ പരീക്ഷകളുള്ള വിദ്യാര്‍ത്ഥികളും കഷ്ടപ്പെടും. പാചകവാതക വിതരണവും
കമന്‍റ്: ഹര്‍ത്താലുകള്‍ മൂലം ബുദ്ധിമുട്ടുന്നത് ദിവസക്കൂലിക്കാരാണ്. ഹോട്ടലുകളെ ആശ്രയികുന്നവര്‍ പട്ടിണിയിലും ആകും. അല്ലാതെ കോഴ വാങ്ങുന്നവനും മറ്റു പാങ്ങുള്ളവനും എന്തു ബുദ്ധിമുട്ട്? മാണി കോഴവാങ്ങിയെങ്കില്‍ മാണിയെ ഉപരോധിക്കുകയാണ് വേണ്ടത്, പൊതുജനത്തെയല്ല. എന്തായാലും മുന്‍കൂട്ടി അറിയിക്കുന്നതുകൊണ്ടു ആവശ്യമുള്ള സാധനം സ്റ്റോക്ക് ചെയ്യാന്‍ ഹരത്താലാസ്വാദകര്‍ക്ക് ബുദ്ധിമുട്ടില്ല.
-കെ എ സോളമന്‍
No comments:
Post a Comment