Tuesday, 6 January 2015

മന്ത്രി പി.ജെ.ജോസഫിന്റെ കൃഷിയിടവും തൊഴുത്തും കാണാന്‍ നടന്‍ ശ്രീനിവാസന്‍













തൊടുപുഴ: കൃഷിക്കാരനായ മന്ത്രി പി.ജെ.ജോസഫിന്റെ തൊഴുത്തിലേക്കു ചെന്ന നടന്‍ ശ്രീനിവാസന്‍ ആദ്യം ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു. തൊഴുത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടേപ്പ്‌ െറേക്കാഡില്‍നിന്ന് ഉയര്‍ന്ന പാട്ടാണ് ശ്രീനിയെ ചിരിപ്പിച്ചത്. 'അനുവാദമില്ലാതെ അകത്തു വന്നു, നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു' എന്ന പാട്ടായിരുന്നു തൊഴുത്തില്‍ മുഴങ്ങിയത്.

തൊടുപുഴ കാര്‍ഷികമേളയ്ക്ക് എത്തിയ ശ്രീനി മന്ത്രിയുടെ പുറപ്പുഴയിലെ വസതിയിലെത്തിയതായിരുന്നു. ചെങ്കദളി കുല നല്‍കി മന്ത്രി കുടുംബസമേതം താരത്തെ സ്വീകരിച്ചു. ജോസഫ് എന്ന കര്‍ഷകനെക്കുറിച്ച് കേട്ടറിവ് ഉണ്ടായിരുെന്നങ്കിലും വീട്ടില്‍ എത്തി കാണണമെന്ന മോഹം കുേറ നാളുകളായി മനസ്സില്‍ കൊണ്ടുനടക്കുകയായിരുെന്നന്ന് ശ്രീനിവാസന്‍ പറഞ്ഞു.

ജൈവകൃഷിയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ ജോസഫിനും ശ്രീനിവാസനും നൂറു നാവ്. പുരയിടത്തിലെ വാഴകൃഷിയെക്കുറിച്ച് ജോസഫ് സംസാരിച്ചു. 30-ല്‍പ്പരം ഇനം വാഴകള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പടത്തിപ്പഴവും ചായയും കഴിച്ച ശ്രീനിവാസന്‍ താന്‍ പാട്ടത്തിനെടുത്ത 35 ഏക്കറില്‍ നെല്‍കൃഷി ചെയ്യുന്ന കാര്യം പറഞ്ഞു. തൊഴിലുറപ്പുജോലി കാര്യക്ഷമമാക്കേണ്ടതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. ക്ഷീരകര്‍ഷകരെയും തൊഴിലുറപ്പിന്റെ പരിധിയില്‍ കൊണ്ടുeyamവരുന്ന കാര്യം പരിഗണനയിലാണെന്ന് ജോസഫ് പറഞ്ഞു. യന്ത്രങ്ങളുള്ളതുകൊണ്ടാണ് പാടത്ത് പണിനടക്കുന്നതെന്ന് ശ്രീനിവാസന്‍.

കമന്‍റ് : കൃഷി, വിദ്യാഭ്യാസം , വ്യവസായം, രാഷ്ട്രീയം തുടങ്ങി സമസ്തമേഖലകാലും സിനിമാക്കാര്‍ കീഴടക്കുകയാണ്. അതിന്റെ ഭാഗമായാണ് ശ്രീനിവാസന്‍ തൊടുപുഴയില്‍ എത്തിയത്. ഇപ്പോള്‍ തൊഴുത്തെ കണ്ടുള്ളൂ, പുറകെ കറവ കാണും.
-കെ എ സോളമന്‍ 

No comments:

Post a Comment