Monday, 26 January 2015
മിസ് കൊളംബിയ പൗലീന വേഗ വിശ്വസുന്ദരി
മയാമി: അമേരിക്കയിലെ മയാമിയില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ മിസ് കൊളംബിയ പൗലീന വേഗ ജേതാവായി. ഫൈനലില്‍ 88 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് പൗലീന വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. അമേരിക്കയുടെ നിയ സാഞ്ചേസ് രണ്ടാം സ്ഥാനത്തും മിസ് ഉക്രെയ്ന്‍ ഡയാന ഹര്‍കുഷ മൂന്നാം സ്ഥാനവും നേടി. മിസ് ഇന്ത്യ നൊയോണിറ്റ ലോധ് ആദ്യ പത്ത് സ്ഥാനാക്കാരില്‍ പോലും ഇടംപിടിച്ചില്ല. കൊളംബിയയിലെ ബാരന്‍ക്വില്ലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിനിയാണ് പൗലീന വേഗ. ഇന്നത്തെ കാലത്തെ സ്ത്രീകളെ പ്രതിനിധീകരിക്കണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നായിരുന്നു വിജയിയായ ശേഷം പൗലീനയുടെ പ്രതികരണം.:
കമന്‍റ്: സുന്ദരിയായാല്‍ പിന്നെ നല്ല ഉടുപ്പൊന്നും ഇടാന്‍ പാടില്ലെന്നുണ്ടോ?
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment