Saturday, 10 January 2015

കോഴിക്കോട്ട് കോളേജ് അധ്യാപികയുടെ കാര്‍ കത്തിച്ചു












കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപിക പ്രൊഫ. മാധവിക്കുട്ടിയുടെ വീടിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു.

സംപ്തംബര്‍ മാസം മുതല്‍ ഗുരുവായുരപ്പന്‍ കോളേജില്‍ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷം നില്‍ക്കുകയാണ്. പുറത്താക്കിയ എ.ബി.വി.പി നേതാക്കളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരവും ശക്തമാണ്. സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിനൊപ്പം ശക്തമായി നിലയുറപ്പിച്ചയാളാണ് പ്രൊഫ. മാധവിക്കുട്ടി.

കഴിഞ്ഞ ദിവസം അധ്യാപികയുടെ കാര്‍ ഇക്കാര്യമുന്നയിച്ച് ചിലര്‍ തടഞ്ഞിരുന്നു. തനിക്ക് വേറെ ശത്രുക്കളില്ലെന്നും ഈ സംഭവമാകാം ആക്രമണത്തിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.

കുറിപ്പ് കോളേജ് ആദ്ധ്യാപക ജോലി തീരെ റിസ്കില്ലാത്ത ഒന്നാണെന്ന്  ആര് പറഞ്ഞു ?
-കെ‌ എ സോളമന്‍ 


No comments:

Post a Comment