Tuesday, 6 January 2015

തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ സിമന്റ് വിപണിയില്‍


amma ciment


 ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ സിമന്റ് വിപണിയില്‍. പൊതുവിപണിയില്‍ ഒരു ചാക്ക് സിമന്റിനു 350 രൂപ മുതല്‍ 375 രൂപ വരെ വിലയുള്ളപ്പോള്‍ അമ്മ സിമന്റ് എത്തുന്നതു 190 രൂപ വിലയ്ക്കാണ്. 100 ചതുരശ്ര അടിയിലുള്ള കെട്ടിടങ്ങള്‍ക്ക് 50 സിമന്റ് ബാഗുകള്‍ സൌജന്യ നിരക്കില്‍ അനുവദിക്കും. 1500 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ 750 സിമന്റ് ചാക്കുകളും നല്‍കും. തിരുച്ചിയില്‍ ആരംഭിച്ച ഈ പദ്ധതി ഈ മാസം പത്തോടെ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ 470 ഗോഡൌണുകളില്‍ സിമന്റ് ശേഖരിക്കും. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കു 10 മുതല്‍ 100 ചാക്കു വരെ സിമന്റ് ലഭിക്കും. പദ്ധതിക്കു വേണ്ടി പ്രതിമാസം രണ്ടു ലക്ഷം ടണ്‍ സിമന്റ് സ്വകാര്യ ഉല്‍പാദകരില്‍ നിന്നു സംഭരിക്കും. തമിഴ്‌നാട് സിമന്റ് കോര്‍പറേഷന്റെ ചുമതലയിലാണു പദ്ധതി നടപ്പാക്കുന്നത്. തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഗ്രാമവികസന വകുപ്പ് എന്നിവയുടെ ഗോഡൗണുകള്‍ ഉപയോഗപ്പെടുത്തും. ഗ്രാമീണ ഭവനനിര്‍മാണ പദ്ധതി, ഇന്ദിര ആവാസ് യോജന, മുഖ്യമന്ത്രിയുടെ ഹരിത ഭവന പദ്ധതി എന്നിവ പ്രകാരം നിര്‍മിക്കുന്ന വീടുകള്‍ക്കും അമ്മ സിമന്റ് ലഭിക്കും. സ്വകാര്യ കമ്പനികള്‍ സിമന്റ് വില കുത്തനെ ഉയര്‍ത്തുന്നതു ജനങ്ങള്‍ക്ക് ആഘാതമാകുന്നുവെന്ന് മനസിലാക്കിയ തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബര്‍ അവസാനമാണ് പദ്ധതി പ്രഖ്യാപിച്ചത്.

കമന്‍റ് : കേരള സര്‍ക്കാരിന് 190 രൂപ വിലയ്ക് ഒരു അച്ഛന്‍ സിമന്‍റ് വിപണിയില്‍ ഇറക്കിയാല്‍ എന്താ? തമിള്‍നാട് സര്‍ക്കാരിനെ നോക്കി പലകാര്യങ്ങളും കേരള സര്‍ക്കാരിന് പഠിക്കാനുണ്ട് 

-കെ എ സോളമന്‍ 

No comments:

Post a Comment