Monday, 12 January 2015

ചുംബനസമരക്കാരെയും കാഴ്ചക്കാരെയും അടിച്ചോടിക്കണം-പി.സി.ജോര്‍ജ്‌




പൂച്ചാക്കല്‍: മാറുമറയ്ക്കാന്‍ സമരംചെയ്ത നാട്ടില്‍ ചുംബന സമരമെന്ന കോപ്രായം നടത്തുന്നവരെയും അതു കാണാനെത്തുന്നവരെയും അടിച്ചോടിക്കണമെന്ന് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്. അരൂക്കുറ്റി വടുതല ശ്രീ ബാലമുരുക ട്രസ്റ്റിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രക്ഷാകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കണം. ചുബനസമരത്തില്‍ പങ്കെടുത്തവരും കാണാനെത്തിയവരും കുഴപ്പക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കമന്‍റ്: എന്തിനുമേതിനും ചാടിക്കേറി അഭിപ്രായം പറയുന്ന ആളായിരുന്നു. ചുംബനകേസില്‍ അല്പമൊന്നാമാന്തിച്ചു. ഷീലയും ശോഭനയുമൊക്കെ എന്തുപറയുമെന്ന് നോക്കീട്ടാകാമെന്ന് കരുതി.പോരാത്തതിന് പത്ര-ചാനല്‍ മുതലാളിമാര്‍ ചുവടു മാറ്റിത്തു ടങ്ങിയതും ഈയിടെ ആണല്ലോ.
കെ എ സോളമന്‍ 

1 comment:

  1. എന്തായാലും പി. സി. ജോർജ് അല്പം വ്യത്യസ്ഥനാണ്. പണ്ട് യു. ഡി. എ
    ഫിലായിരുന്നു. പിന്നെ എങ്ങുമായിരുന്നില്ല. പിന്നെ എൽ.ഡി.എഫിലായി
    രുന്നു. പിന്നെ വീണ്ടും യൂ.ഡി.എഫ്. പിന്നെ നിവൃത്തിയില്ലാതെ വീണ്ടും യൂഡി
    എഫ്. ഇപ്പോൾ മാവോയിസ്റ്റ് യൂഡിഎഫ്. പാവം; അങ്ങേരെ വിട്ടേക്കൂ. 

    ReplyDelete