തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനവരി 20ന് നടക്കുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കി.
രാവിലെ 10.30 മുതല്‍ 11.30 വരെയാണ് റണ്ണിന് നിശ്ചയിച്ചിട്ടുള്ള സമയം. ദേശീയ ഗെയിംസിനെ ജനകീയമാക്കുന്നതില്‍ പങ്കാളികളാകാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
7000ല്‍പരം കേന്ദ്രങ്ങളില്‍ നടത്തുന്ന റണ്‍ കേരള റണ്‍ പരിപാടിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്

കമന്‍റ്: സര്ക്കാര്‍ ജീവനക്കാരുടെ ഒരു ചെറിയ ആഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കില്‍ എന്തു സര്ക്കാര്‍? എഴുന്നേറ്റ് നില്ക്കാന്‍ പോലും വയ്യാത്തവനൊക്കെ ഓടിയോടി എന്തെങ്കിലും ദീനം വരുത്തി വെയ്ക്കുമോ എന്നതാണു രാമന്‍ നായരുടെ പേടി. സാധാരണ ജനം അല്ലാതെ തന്നെ ഓ ട്ടത്തിലാണ്. റേഷന്‍ കാര്ഡ് അപേക്ഷാ പൂരണം എന്നാണ് ആ ഓട്ടത്തിന്റെ പേര്‍ !
-കെ എ സോളമന്‍
No comments:
Post a Comment