Sunday 30 March 2014

വര്‍ഗീയ കക്ഷികളെ ഒഴിവാക്കാന്‍ സി.പി.എമ്മിന്റെ പിന്തുണ സ്വീകരിക്കും: ആന്റണി


കാസര്‍ക്കോട്: തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ വര്‍ഗീയ കക്ഷികളെ ഒഴിവാക്കാന്‍ വേണ്ടിവന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ളവവരുടെ പിന്തുണ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണി പറഞ്ഞു. കാസര്‍ക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ യു.ഡി.എഫ് ഭരണത്തില്‍ തൃപ്തരാണെന്നും സലീംരാജിന്റെ ഭൂമിതട്ടിപ്പ് കേസില്‍ ഹൈക്കോടതി പരാമര്‍ശം വന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവക്കേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.
കമെന്‍റ്
എങ്കില്‍പിന്നെ നേരിട്ടു മല്‍സര്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒത്തുതീര്‍പ്പായിക്കൂടെ ? എന്തിന് ജനങ്ങളെ കഷ്ടപ്പെടുത്തണം ?
-കെ എ സോളമന്‍ 

Tuesday 25 March 2014

പെരിയാര്‍ തീരത്തെ മഴവില്‍ റെസ്റ്റോറന്റ് പൊളിച്ചു തുടങ്ങി











ആലുവ: ആലുവയില്‍ പെരിയാര്‍ തീരം കൈയ്യേറി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച മഴവില്‍ റസ്റ്റോറന്റ് പൊളിക്കല്‍ ആരംഭിച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കെട്ടിടം പൊളിക്കാന്‍ തുടങ്ങിയത്. ഇന്ന് രാവിലെ ജില്ലാ കളക്ടര്‍ രാജമാണിക്ക്യത്തിന്റെ നിര്‍ദ്ദേശ പ്രകാരം എ.ഡി.എം രാമചന്ദ്രന്റെയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സലോമിയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കെട്ടിടം പൊളിക്കുന്നത്.
ഇന്നു തന്നെ കെട്ടിടം പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ കളക്ട‌ര്‍ പി.ഡബ്ലിയു.ഡിക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എ.ഡി.എമ്മിനും പി.ഡബ്ളിയു.ഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും പുറമെ തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍ നായര്‍, ആലുവ വെസ്റ്റ് വില്ലേജ് ഓഫീസര്‍ ജോസഫ്, പി.ഡബ്ളിയു.ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ബെന്നി, ഡിവൈ.എസ്.പി വി.കെ. സനല്‍കുമാര്‍, സി.ഐ ബി. ഹരികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
2013 ജൂലായ് രണ്ടിനാണ് കെട്ടിടം പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ രണ്ട് വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനിടയില്‍ സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയും കോടതി തള്ളി. അനുവദിച്ച സമയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഹര്‍ജിക്കാരായ പരിസ്ഥിതി സംരക്ഷണ സംഘം കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ചത്.
Comment: പെരിയാര്‍ തീരത്തുമാത്രമല്ല, വേമ്പനാടു കായല്‍ തീരത്തുമുണ്ട് അനധികൃത നിര്‍മ്മിതികള്‍, അവയും പൊളിക്കണം .
-കെ എ സോളമന്‍ 

എന്നെ മാത്രം കണ്ട്‌ ആരും വോട്ട്തരില്ല, സിപിഎമ്മിെ‍ന്‍റ അക്രമ രാഷ്ട്രീയത്തപ്പറ്റി ഒന്നുമറിയില്ല











കൊച്ചി : ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ എന്ന സ്ഥാനാര്‍ത്ഥിയെ മാത്രം കണ്ട്‌ ആരും വോട്ട്‌ ചെയ്യില്ലെന്ന്‌ ഉറപ്പുണ്ടെന്ന്‌ എറണാകുളം മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌. പാര്‍ട്ടിയില്‍ അംഗമല്ലാത്ത താന്‍ സ്വതന്ത്ര്യനായാണ്‌ മത്സരിക്കുന്നത്‌. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെക്കുറിച്ച്‌ യാതൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ ദ പ്രസ്‌ പരിപാടി നിലപാട്‌ 2014 ല്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി എതിര്‍ക്കുന്ന സീ പ്ലെയിന്‍ പദ്ധതിയെക്കുറിച്ചും വ്യക്തമായ ധാരണയില്ലെന്നും ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ പറഞ്ഞു.
Comment: പാവം,ഒന്നുമറിയില്ല, ഈ നാട്ടുകാരനല്ല, നൂലില്‍ കെട്ടിയിറക്കിയാതാണ്.  കുമ്പളങ്ങിപള്ളിയിലെ തോമാ മാഷിന്റെ നേര്‍ച്ച ഫലിച്ചു.
കെ എ സോളമന്‍ 

Saturday 15 March 2014

മാധ്യമപ്രവര്‍ത്തകരെ ജയിലിലിട്ടാല്‍ എന്താണ്?



.
മാധ്യമങ്ങളെ മുഴുവന്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി വിലയ്‌ക്കെടുത്തുവെന്നാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണം. അധികാരത്തില്‍ വന്നാല്‍ ഇത്തരം മാധ്യമപ്രവര്‍ത്തകരെയും അവരെ വിലയ്‌ക്കെടുത്ത രാഷ്ട്രീയക്കാരെയും ജയിലിലടയ്ക്കുമെന്നും കെജ്‌രിവാള്‍ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കൈയടിയും വാര്‍ത്തയിലിടവും നേടാനുള്ള കെജ്‌രിവാളിന്റെ വെറുമൊരു വില കുറഞ്ഞ തന്ത്രം മാത്രമാണോ ഇത്, അതോ ഈ രോഷത്തിന് എന്തെങ്കിലും കഴമ്പുണ്ടോ? തടവറകളിലേയ്ക്ക് വഴി തുറക്കാവുന്ന ക്രിമിനല്‍ ജീര്‍ണത നമ്മുടെ മാധ്യമങ്ങളെ ഗ്രസിച്ചിട്ടുണ്ടോ? കല്ലെറിയേണ്ടത് ആരെയാണ് മാധ്യമങ്ങളെയോ കെജ്‌രിവാളിനെയോ? 
കമെന്‍റ്: ഇങ്ങനെ ഒരാളെങ്കിലും പറയാനുണ്ടെന്ന കാര്യം മാധ്യമ പ്രവര്‍ത്തകരും മനസ്സിലാക്കുക.
-കെ എ സോളമന്‍ 

Monday 10 March 2014

എസ്‌എസ്‌എല്‍സി പരീക്ഷ ​‍ആരംഭിച്ചു


mangalam malayalam online newspaper

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന്‌ ഉച്ചയോടെ ആരംഭിച്ചു. 2,815 പരീക്ഷാകേന്ദ്രങ്ങളിലായി 4,64,310 വിദ്യാര്‍ത്ഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതുന്നത്‌. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒന്‍പതും സീറ്റുകളാണ്‌ ഉള്ളത്‌. 2,36,351 ആണ്‍കുട്ടികളും 2,27,959 പെണ്‍കുട്ടികളുമാണ്‌ ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്‌.
മലയാളം മാധ്യമത്തില്‍ 3,42,614 കുട്ടികളും ഇംഗ്ലീഷ്‌ മാധ്യമത്തില്‍ 1,16,068 കുട്ടികളുമാണ്‌ പരീക്ഷ എഴുതുന്നത്‌. ഈ മാസം 22 ന്‌ പരീക്ഷ അവസാനിക്കും.
മലപ്പുറമാണ്‌ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്‌ക്കിരിക്കുന്ന റവന്യൂജില്ല. തിരുവനന്തപുരം പട്ടം സെന്റ്‌ മേരീസാണ്‌ ഇത്തവണവും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്കിരുത്തുന്ന സ്‌ക്കൂള്‍ . മുന്‍വര്‍ഷങ്ങളിലെപ്പോലെതന്നെ വെള്ളിയാഴ്‌ചകളില്‍ പരീക്ഷ ഉണ്ടാകില്ല. അതേസമയം, ശനിയാഴ്‌ച പരീക്ഷ ഉണ്ടാകും.
ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയ്‌ക്കായി 25,000 അധ്യാപകരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. ഹാളിനുള്ളില്‍ മൊബൈല്‍ഫോണ്‍ പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം ഇവര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. മാര്‍ച്ച്‌ 29 ന്‌ മൂല്യനിര്‍ണ്ണയം ആരംഭിക്കും.

Comment: എല്ലാരും ജയിക്കണ പരീക്ഷ എന്തു പരീക്ഷ ?
-കെ എ സോളമന്‍ 

Friday 7 March 2014

ജഗദീഷ്‌ അഭിനയം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു

mangalam malayalam online newspaper

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ ഇറങ്ങിയാല്‍ അഭിനയം അവസാനിപ്പിക്കുമെന്ന്‌ നടന്‍ ജഗദീഷ്‌ പറഞ്ഞു. പൊതുപ്രവര്‍ത്തനവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിനിമയും വേണം രാഷ്‌ട്രീയവും വേണം എന്നുള്ള നിലപാടല്ല തന്റേതെന്നും ജഗദീഷ്‌ വ്യക്‌തമാക്കി. ഏപ്രില്‍ പത്തിന്‌ ആരംഭിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച സ്‌ഥാനാര്‍ത്ഥി പട്ടികയില്‍ ജഗദീഷുമുണ്ട്‌. കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ്‌ പ്രചരണരംഗത്ത്‌ സജീവമായി ഉണ്ടാകുമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. കഴിഞ്ഞ സംസ്‌ഥാന തെരഞ്ഞെടുപ്പില്‍ ജഗദീഷ്‌ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗണേഷ്‌ കുമാറിനായി പ്രചരണത്തിനിറങ്ങിയിരുന്നു.

പാര്‍ട്ടി ആവശ്യപ്പെടുന്ന പക്ഷം ചാലക്കുടിയില്‍ ഇന്നസെന്റെിനെതിരെ മത്സരിക്കാനും തയ്യാറാണെന്ന്‌ ജഗദീഷ്‌ അഭിമുഖത്തില്‍ പറഞ്ഞു. സൗഹൃദവും രാഷ്‌ട്രീയവും വ്യത്യസ്‌തമായ കാര്യങ്ങളാണെന്നും ജഗദീഷ്‌ കൂട്ടിച്ചേര്‍ത്തു. കേരളാ ഗവര്‍ണറായി നിയമിതയായ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പരിഹസിച്ച്‌ നടി റിമാ കല്ലിങ്കല്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതിനെയും ജഗദീഷ്‌ വിമര്‍ശിച്ചു. ഷീലാ ദീക്ഷിത്‌ നല്ല മുഖ്യമന്ത്രിയായിരുന്നെന്നും ഒരു പ്രസ്‌താവനയുടെ പേരില്‍ അവര്‍ക്കെതിരെ തിരിയുന്നത്‌ ശരിയല്ലെന്നും ജഗദീഷ്‌ കൂട്ടിച്ചേര്‍ത്തു.
Comment  കാണിക്കാന്‍ വളിപ്പുകള്‍ അവശേഷിക്കാത്ത സ്ഥിതിക്ക് അഭിനയം അവസാനിപ്പിക്കുന്നതാണ് നല്ലത്.
K A Solaman

ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിത്വം; സിപിഎമ്മിനെതിരെ വിനയന്‍ രംഗത്ത്







കൊച്ചി: നടന്‍ ഇന്നസെന്റിനെ ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയ സിപിഎം നടപടിക്കെതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഎമ്മിന്റെ ഗതികേടുകൊണ്ടാണെന്ന് വിനയന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ മൂല്യങ്ങള്‍ക്കെതിരാണ് ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് വിനയന്‍ വ്യക്തമാക്കുന്നു. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചിന്തിക്കുന്നതു വഴി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ നിലപാട് എങ്ങോട്ടാണെന്ന് കൂടുതല്‍ പ്രകടമായതായും വിനയന്‍ പോസ്റ്റില്‍ പറയുന്നു. തൊഴിലാളി വര്‍ഗ പാര്‍ട്ടി ഇത്ര ഗതികേടിലോ എന്നാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
അഴീക്കോടിനെതിരേ സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി ഇന്നസെന്റ് സംസാരിച്ചതിനെ കുറിച്ചും വിനയന്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നു. മഹാന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉയര്‍ത്തിയ പാരമ്പര്യമാകെ തകര്‍ക്കുന്ന രീതിയിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നതെന്നും വിനയന്‍ ആരോപിച്ചു.
അമ്മയുടെ പ്രസിഡന്റായി ഇരുന്നു കൊണ്ട് സൂപ്പര്‍ താരങ്ങളുടെ മാത്രം ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇന്നസെന്റ് സാധാരണ ജനങ്ങളെ കോമഡി പറഞ്ഞ് ചിരിപ്പിക്കും എന്നാണോ സിപിഎം കരുതുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇന്നസെന്റെിനെ സ്ഥാനാര്‍ഥിയാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണ്.
കമ്മ്യൂണിസ്റ്റ് പാരമ്പര്യം തകര്‍ക്കുന്ന രീതിയിലാണ് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
Comment: 
വിനയനെ സ്ഥാനാര്‍ഥിയാക്കി കിട്ടാന്‍സാധ്യതയുള്ള ഒരു സീറ്റ് എന്തിനു കളയണം?, പാര്ട്ടി അങ്ങനെ ആലോചിച്ചു കാണണം. സിനിമാക്കാരെ മുചൂടും ഒഴിവാക്കാന്‍ എന്തുകൊണ്ട് രാഷ്ട്രീയകക്ഷികള്‍ക്ക് കഴിയുന്നില്ല എന്നാണു എനിക്കുചോദിക്കാനുള്ളത്. സമസ്ത മേഖലകളിലും ഈ സിനിമാക്കാര്‍ കേറി നിരങ്ങുകയാണ്.
-K A Solaman 

Thursday 6 March 2014

ഷീല ദീക്ഷിതിനെ പരിഹസിച്ച് റിമ കല്ലിങ്കല്‍











കൊച്ചി: കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന ഷീല ദീക്ഷിതിനെ പരിഹസിച്ച് നടി റിമ കല്ലിങ്കലിന്റെഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ ജാഗ്രത. ഷീല ദീക്ഷിത് വരുന്നു. നിങ്ങള്‍ക്ക് വൈകീട്ട് അറു മണിയോടെ വീടണയേണ്ടിവരും എന്നാണ് റിമയുടെ പരിഹാസക്കുറിപ്പ്.

അപ്പത്തന്നെ ഞമ്മളെ പി.ഡബ്ലുഡി വിളിച്ച് കയ്യോടെ കേരളം ഗവര്‍ണറാക്കി എന്ന അടിക്കുറിപ്പോടെ ഷീലയെ ഗവര്‍ണറായി നിയമിച്ചുവെന്ന് പത്രവാര്‍ത്തയ്‌ക്കൊപ്പമാണ് റിമ അവരെ കളിയാക്കിക്കൊണ്ട് കുറിപ്പിട്ടത്.

ഡെല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാംത്സംഗത്തിന് ഇരയായ സംഭവത്തിനുശേഷം സ്ത്രീകള്‍ ജോലി കഴിഞ്ഞ് ആറുമണിയോടെ വീട്ടില്‍ പോവണമെന്ന ഷീല ദീക്ഷിതിന്റെ അഭിപ്രായപ്രകടനമാണ് റിമയെ ചൊടിപ്പിച്ചത്.

Comment:  റിമയുടെ കാര്യങ്ങളെല്ലാം പെര്‍ഫെക്റ്റ് ആയതുകൊണ്ട് ദീക്ഷിതിനെ വിമര്‍ശിക്കാം.
-കെ എ സോളമന്‍ 

Monday 3 March 2014

ഒടുവില്‍ എന്‍.ഡി തിവാരി സമ്മതിച്ചു, രോഹിത് ശേഖര്‍ തന്റെ മകന്‍ തന്നെ

mangalam malayalam online newspaper




ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി ഒടുവില്‍ തുറന്നുപബറഞ്ഞു, രോഹിത് ശേഖര്‍ തന്റെ മകന്‍ തന്നെയെന്ന്. പിതൃത്വം അംഗീകരിക്കുന്നതിനു വേണ്ടി തിവാരിക്കെതിരെ രോഹിത് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം തുടരുന്നതിനിടെയാണ് തിവാരിയുടെ ഏറ്റുപറച്ചില്‍. ഡിഎന്‍എ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നുവെന്നും തിവാരി വ്യക്തമാക്കി. രോഹിതിനെ ഞായറാഴ്ച രാത്രി തന്റെ ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ച 89കാരനായ തിവാരി വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ സംസാരിക്കാനും തയ്യാറായി.
2008ലാണ് തിവാരിക്കെതിരെ രോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ രോഹിതിന് അനുകൂലമായി വിധിച്ച കോടതി 2012ല്‍ നിര്‍ബന്ധപൂര്‍വ്വം തിവാരിയ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശിച്ചിരുന്നു.
കോണ്‍ഗ്രസ പ്രവര്‍ത്തകയായ അമ്മ ഉജ്ജ്വലയ്ക്ക് തിവാരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും രോഹിത് കോടതിയില്‍ ബോധിപ്പിച്ചു. കുട്ടിക്കാലത്ത് വീട്ടില്‍ വരികയും തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്ന തിവാരിയാണ് അച്ഛനെന്ന് പിന്നീടാണ് അമ്മ വെളിപ്പെടുത്തിയിരുന്നത്. തിവാരി മകനായി അംഗീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലവിലുള്ള കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും അക്കാര്യം കോടതിയില്‍ അറിയിക്കുമെന്നും രോഹിത് വ്യക്തമാക്കി.
മൂന്നു തവണ ഉത്തര്‍പ്രദേശിലും ഒരിക്കല്‍ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായും ആന്ധ്രാപ്രദേശ് ഗവര്‍ണറായും തിവാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comment: : Congratulations to Rohit Shekhar for 'giving birth' to his illegitimate father. There are no illegitimate sons, only illegitimate fathers.!

-K A Solaman

അബ്ദുള്ളക്കുട്ടിക്കെതിരേ വെളിപ്പെടുത്തലുമായി സരിതാ എസ്. നായര്‍








കൊച്ചി: അബ്ദുളളക്കുട്ടി എംഎല്‍എക്കെതിരേ വെളിപ്പെടുത്തലുമായി സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ കംഗത്ത്. അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തതായും തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെട്ടതായും സരിത പറഞ്ഞു.
സഭ്യമല്ലാത്ത രീതിയിലാണ് അദ്ദേഹം തന്നോട് സംസാരിച്ചതെന്നും സരിത വെളിപ്പെടുത്തി. പൊലീസിനോട് തന്റെ പേര് പറയരുതെന്നാവശ്യപ്പെട്ട് അബ്ദുള്ളക്കുട്ടി മെസേജ് അയച്ചിരുന്നതായും സരിത വ്യക്തമാക്കി. താന്‍ അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പ് തന്നെ വിളിച്ച് ഹോട്ടലിലേക്കു വരാന്‍ അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും അദ്ദേഹം ശല്യപ്പെടുത്തി. സഭ്യമല്ലാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. സ്ത്രീ എന്ന നിലക്ക് തനിക്കത് പുറത്തു പറയാനാകില്ലെന്നു സരിത പറഞ്ഞു. പല രാഷ്ട്രീയ നേതാക്കളും തന്നെ കരുവാക്കിയെന്നും രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും സരിത പറഞ്ഞു.
ചില പേരുകള്‍ കൂടി വെളിപ്പടുത്താനുണ്ടെങ്കിലും ഇപ്പോഴില്ല. ഓരോരുത്തരുടെ പേരുകള്‍ ഓരോ ദിവസം പറയും. തന്നോട് തെറ്റു ചെയ്തവരുടെ ഉറക്കം കെടട്ടെയെന്നും താന്‍ അനുഭവിച്ച മാനസിക പീഡനം തന്നെ ആക്രമിച്ചവരും അനുഭവിക്കണമെന്നും സരിത വ്യക്തമാക്കി.
Comment: ഹാവൂ, ആശ്വാസായി, കെളവന്‍മാരുടെ പേര് പറഞ്ഞില്ലല്ലോ?
-കെ എ സോളമന്‍ 

Sunday 2 March 2014

തെരഞ്ഞെടുപ്പ്‌ ഏപ്രില്‍ ഏഴു മുതല്‍; എഴു ഘട്ടം











ന്യൂദല്‍ഹി: പൊതു തെരഞ്ഞെടുപ്പ്‌ ഏഴുഘട്ടങ്ങളിലായി നടക്കും. ഏപ്രില്‍ ഏഴിനോ പത്തിനോ ആയിരിക്കും ആദ്യഘട്ടം വോട്ടെടുപ്പെന്നാണ്‌ സൂചനകള്‍. നാളെ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുമെന്നാണു ഉന്നത വൃത്തങ്ങളില്‍നിന്നുള്ള വിവരം.

കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ അഞ്ചു ഘട്ടങ്ങളിലായിരുന്നു. ഇതാദ്യമാണ്‌ ഏഴു ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കുന്നത്‌. അന്ന്‌ ഏപ്രില്‍ 16-ന്‌ ആരംഭിച്ച്‌ മെയ്‌ 13-ന്‌ സമാപിക്കുകയായിരുന്നു.
Comment: ജനാധിപത്യം പുലരട്ടെ!
-കെ എ സോളമന്‍ 

Saturday 1 March 2014

കെപിസിസി പ്രസിഡന്റായത് സംവരണത്തിന്റെ ആനുകൂല്യത്തിലല്ല : വി.എം സുധീരന്‍











കോഴിക്കോട്: സംവരണത്തിന്റെ ആനുകൂല്യത്തിലല്ല കെപിസിസി പ്രസിഡന്റായതെന്ന് വി.എം സുധീരന്‍. സംവരണത്തിന്റെ ആനുകൂല്യം ആരും തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടെന്നും സുധീരന്‍ കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് ഡി.സി.സി. നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണത്തിന്റെ പേരിലാണ് സുധീരന്‍ പ്രസിഡന്റായതെന്നും അദ്ദേഹം പെരുന്നയില്‍ പോകുരുതെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു സുധീരന്‍. കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് താന്‍ കെപിസിസി പ്രസിഡന്റായത്. ഇക്കാര്യത്തില്‍ ഒരു ബാഹ്യശക്തിയുടെയും സഹായം ഉണ്ടായിട്ടില്ല.
തന്നെ പ്രസിഡന്റാക്കരുത് എന്ന് ആവശ്യപ്പെട്ടവരുണ്ട്. ഇങ്ങനെ ശക്തമായ നിലപാടെടുത്തവരുടെ പേരുകളൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഇവരൊക്കെ ഇപ്പോള്‍ എന്റെ അഭ്യുദയകാംക്ഷികളായി രംഗത്തു വരുന്നുണ്ട്. ഇത് സന്തോഷം പകരുന്ന കാര്യമാണെന്നും സുധീരന്‍ പറഞ്ഞു
Comment: ബന്ധപ്പെട്ടവര്‍ക്ക് കാര്യം മനസ്സിലാകുന്നുണ്ട് എന്നു കരുതാം. മുറിഞ്ഞുപോയ നായര്‍-ഈഴവ ഐക്യം വിളക്കിച്ചേര്‍ക്കാനാണോ കെ പി സി സി പ്രെസിഡന്റിന്റെ ഉദ്ദേശ്യം?
-കെ എ സോളമന്‍