തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് ഉച്ചയോടെ ആരംഭിച്ചു. 2,815 പരീക്ഷാകേന്ദ്രങ്ങളിലായി 4,64,310 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒന്‍പതും സീറ്റുകളാണ് ഉള്ളത്. 2,36,351 ആണ്‍കുട്ടികളും 2,27,959 പെണ്‍കുട്ടികളുമാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്.
മലയാളം മാധ്യമത്തില്‍ 3,42,614 കുട്ടികളും ഇംഗ്ലീഷ് മാധ്യമത്തില്‍ 1,16,068 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഈ മാസം 22 ന് പരീക്ഷ അവസാനിക്കും.
മലപ്പുറമാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്‌ക്കിരിക്കുന്ന റവന്യൂജില്ല. തിരുവനന്തപുരം പട്ടം സെന്റ് മേരീസാണ് ഇത്തവണവും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്കിരുത്തുന്ന സ്‌ക്കൂള്‍ . മുന്‍വര്‍ഷങ്ങളിലെപ്പോലെതന്നെ വെള്ളിയാഴ്‌ചകളില്‍ പരീക്ഷ ഉണ്ടാകില്ല. അതേസമയം, ശനിയാഴ്‌ച പരീക്ഷ ഉണ്ടാകും.
ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയ്‌ക്കായി 25,000 അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. ഹാളിനുള്ളില്‍ മൊബൈല്‍ഫോണ്‍ പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 29 ന് മൂല്യനിര്‍ണ്ണയം ആരംഭിക്കും.
Comment: എല്ലാരും ജയിക്കണ പരീക്ഷ എന്തു പരീക്ഷ ?
-കെ എ സോളമന്‍
No comments:
Post a Comment