Tuesday 25 March 2014

പെരിയാര്‍ തീരത്തെ മഴവില്‍ റെസ്റ്റോറന്റ് പൊളിച്ചു തുടങ്ങി











ആലുവ: ആലുവയില്‍ പെരിയാര്‍ തീരം കൈയ്യേറി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച മഴവില്‍ റസ്റ്റോറന്റ് പൊളിക്കല്‍ ആരംഭിച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് കെട്ടിടം പൊളിക്കാന്‍ തുടങ്ങിയത്. ഇന്ന് രാവിലെ ജില്ലാ കളക്ടര്‍ രാജമാണിക്ക്യത്തിന്റെ നിര്‍ദ്ദേശ പ്രകാരം എ.ഡി.എം രാമചന്ദ്രന്റെയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സലോമിയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കെട്ടിടം പൊളിക്കുന്നത്.
ഇന്നു തന്നെ കെട്ടിടം പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ കളക്ട‌ര്‍ പി.ഡബ്ലിയു.ഡിക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എ.ഡി.എമ്മിനും പി.ഡബ്ളിയു.ഡി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും പുറമെ തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍ നായര്‍, ആലുവ വെസ്റ്റ് വില്ലേജ് ഓഫീസര്‍ ജോസഫ്, പി.ഡബ്ളിയു.ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ബെന്നി, ഡിവൈ.എസ്.പി വി.കെ. സനല്‍കുമാര്‍, സി.ഐ ബി. ഹരികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
2013 ജൂലായ് രണ്ടിനാണ് കെട്ടിടം പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ രണ്ട് വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനിടയില്‍ സര്‍ക്കാര്‍ നല്‍കിയ റിവ്യു ഹര്‍ജിയും കോടതി തള്ളി. അനുവദിച്ച സമയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഹര്‍ജിക്കാരായ പരിസ്ഥിതി സംരക്ഷണ സംഘം കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ചത്.
Comment: പെരിയാര്‍ തീരത്തുമാത്രമല്ല, വേമ്പനാടു കായല്‍ തീരത്തുമുണ്ട് അനധികൃത നിര്‍മ്മിതികള്‍, അവയും പൊളിക്കണം .
-കെ എ സോളമന്‍ 

No comments:

Post a Comment