Monday, 3 March 2014

ഒടുവില്‍ എന്‍.ഡി തിവാരി സമ്മതിച്ചു, രോഹിത് ശേഖര്‍ തന്റെ മകന്‍ തന്നെ

mangalam malayalam online newspaper




ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി ഒടുവില്‍ തുറന്നുപബറഞ്ഞു, രോഹിത് ശേഖര്‍ തന്റെ മകന്‍ തന്നെയെന്ന്. പിതൃത്വം അംഗീകരിക്കുന്നതിനു വേണ്ടി തിവാരിക്കെതിരെ രോഹിത് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം തുടരുന്നതിനിടെയാണ് തിവാരിയുടെ ഏറ്റുപറച്ചില്‍. ഡിഎന്‍എ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നുവെന്നും തിവാരി വ്യക്തമാക്കി. രോഹിതിനെ ഞായറാഴ്ച രാത്രി തന്റെ ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ച 89കാരനായ തിവാരി വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ സംസാരിക്കാനും തയ്യാറായി.
2008ലാണ് തിവാരിക്കെതിരെ രോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ രോഹിതിന് അനുകൂലമായി വിധിച്ച കോടതി 2012ല്‍ നിര്‍ബന്ധപൂര്‍വ്വം തിവാരിയ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശിച്ചിരുന്നു.
കോണ്‍ഗ്രസ പ്രവര്‍ത്തകയായ അമ്മ ഉജ്ജ്വലയ്ക്ക് തിവാരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും രോഹിത് കോടതിയില്‍ ബോധിപ്പിച്ചു. കുട്ടിക്കാലത്ത് വീട്ടില്‍ വരികയും തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്ന തിവാരിയാണ് അച്ഛനെന്ന് പിന്നീടാണ് അമ്മ വെളിപ്പെടുത്തിയിരുന്നത്. തിവാരി മകനായി അംഗീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലവിലുള്ള കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും അക്കാര്യം കോടതിയില്‍ അറിയിക്കുമെന്നും രോഹിത് വ്യക്തമാക്കി.
മൂന്നു തവണ ഉത്തര്‍പ്രദേശിലും ഒരിക്കല്‍ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായും ആന്ധ്രാപ്രദേശ് ഗവര്‍ണറായും തിവാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comment: : Congratulations to Rohit Shekhar for 'giving birth' to his illegitimate father. There are no illegitimate sons, only illegitimate fathers.!

-K A Solaman

No comments:

Post a Comment