കൊച്ചി: അബ്ദുളളക്കുട്ടി എംഎല്‍എക്കെതിരേ വെളിപ്പെടുത്തലുമായി സോളാര്‍ കേസ് മുഖ്യപ്രതി സരിത എസ്. നായര്‍ കംഗത്ത്. അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തതായും തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെട്ടതായും സരിത പറഞ്ഞു.
സഭ്യമല്ലാത്ത രീതിയിലാണ് അദ്ദേഹം തന്നോട് സംസാരിച്ചതെന്നും സരിത വെളിപ്പെടുത്തി. പൊലീസിനോട് തന്റെ പേര് പറയരുതെന്നാവശ്യപ്പെട്ട് അബ്ദുള്ളക്കുട്ടി മെസേജ് അയച്ചിരുന്നതായും സരിത വ്യക്തമാക്കി. താന്‍ അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പ് തന്നെ വിളിച്ച് ഹോട്ടലിലേക്കു വരാന്‍ അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും അദ്ദേഹം ശല്യപ്പെടുത്തി. സഭ്യമല്ലാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. സ്ത്രീ എന്ന നിലക്ക് തനിക്കത് പുറത്തു പറയാനാകില്ലെന്നു സരിത പറഞ്ഞു. പല രാഷ്ട്രീയ നേതാക്കളും തന്നെ കരുവാക്കിയെന്നും രണ്ടു ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും സരിത പറഞ്ഞു.
ചില പേരുകള്‍ കൂടി വെളിപ്പടുത്താനുണ്ടെങ്കിലും ഇപ്പോഴില്ല. ഓരോരുത്തരുടെ പേരുകള്‍ ഓരോ ദിവസം പറയും. തന്നോട് തെറ്റു ചെയ്തവരുടെ ഉറക്കം കെടട്ടെയെന്നും താന്‍ അനുഭവിച്ച മാനസിക പീഡനം തന്നെ ആക്രമിച്ചവരും അനുഭവിക്കണമെന്നും സരിത വ്യക്തമാക്കി.
Comment: ഹാവൂ, ആശ്വാസായി, കെളവന്‍മാരുടെ പേര് പറഞ്ഞില്ലല്ലോ?
-കെ എ സോളമന്‍
No comments:
Post a Comment