Friday, 7 March 2014

ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിത്വം; സിപിഎമ്മിനെതിരെ വിനയന്‍ രംഗത്ത്







കൊച്ചി: നടന്‍ ഇന്നസെന്റിനെ ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയ സിപിഎം നടപടിക്കെതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഎമ്മിന്റെ ഗതികേടുകൊണ്ടാണെന്ന് വിനയന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയന്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ മൂല്യങ്ങള്‍ക്കെതിരാണ് ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് വിനയന്‍ വ്യക്തമാക്കുന്നു. ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചിന്തിക്കുന്നതു വഴി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ നിലപാട് എങ്ങോട്ടാണെന്ന് കൂടുതല്‍ പ്രകടമായതായും വിനയന്‍ പോസ്റ്റില്‍ പറയുന്നു. തൊഴിലാളി വര്‍ഗ പാര്‍ട്ടി ഇത്ര ഗതികേടിലോ എന്നാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
അഴീക്കോടിനെതിരേ സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി ഇന്നസെന്റ് സംസാരിച്ചതിനെ കുറിച്ചും വിനയന്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നു. മഹാന്മാരായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉയര്‍ത്തിയ പാരമ്പര്യമാകെ തകര്‍ക്കുന്ന രീതിയിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നതെന്നും വിനയന്‍ ആരോപിച്ചു.
അമ്മയുടെ പ്രസിഡന്റായി ഇരുന്നു കൊണ്ട് സൂപ്പര്‍ താരങ്ങളുടെ മാത്രം ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇന്നസെന്റ് സാധാരണ ജനങ്ങളെ കോമഡി പറഞ്ഞ് ചിരിപ്പിക്കും എന്നാണോ സിപിഎം കരുതുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഇന്നസെന്റെിനെ സ്ഥാനാര്‍ഥിയാക്കിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണ്.
കമ്മ്യൂണിസ്റ്റ് പാരമ്പര്യം തകര്‍ക്കുന്ന രീതിയിലാണ് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
Comment: 
വിനയനെ സ്ഥാനാര്‍ഥിയാക്കി കിട്ടാന്‍സാധ്യതയുള്ള ഒരു സീറ്റ് എന്തിനു കളയണം?, പാര്ട്ടി അങ്ങനെ ആലോചിച്ചു കാണണം. സിനിമാക്കാരെ മുചൂടും ഒഴിവാക്കാന്‍ എന്തുകൊണ്ട് രാഷ്ട്രീയകക്ഷികള്‍ക്ക് കഴിയുന്നില്ല എന്നാണു എനിക്കുചോദിക്കാനുള്ളത്. സമസ്ത മേഖലകളിലും ഈ സിനിമാക്കാര്‍ കേറി നിരങ്ങുകയാണ്.
-K A Solaman 

No comments:

Post a Comment