കോഴിക്കോട്: സംവരണത്തിന്റെ ആനുകൂല്യത്തിലല്ല കെപിസിസി പ്രസിഡന്റായതെന്ന് വി.എം സുധീരന്‍. സംവരണത്തിന്റെ ആനുകൂല്യം ആരും തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടെന്നും സുധീരന്‍ കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് ഡി.സി.സി. നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണത്തിന്റെ പേരിലാണ് സുധീരന്‍ പ്രസിഡന്റായതെന്നും അദ്ദേഹം പെരുന്നയില്‍ പോകുരുതെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു സുധീരന്‍. കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് താന്‍ കെപിസിസി പ്രസിഡന്റായത്. ഇക്കാര്യത്തില്‍ ഒരു ബാഹ്യശക്തിയുടെയും സഹായം ഉണ്ടായിട്ടില്ല.
തന്നെ പ്രസിഡന്റാക്കരുത് എന്ന് ആവശ്യപ്പെട്ടവരുണ്ട്. ഇങ്ങനെ ശക്തമായ നിലപാടെടുത്തവരുടെ പേരുകളൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഇവരൊക്കെ ഇപ്പോള്‍ എന്റെ അഭ്യുദയകാംക്ഷികളായി രംഗത്തു വരുന്നുണ്ട്. ഇത് സന്തോഷം പകരുന്ന കാര്യമാണെന്നും സുധീരന്‍ പറഞ്ഞു
Comment: ബന്ധപ്പെട്ടവര്‍ക്ക് കാര്യം മനസ്സിലാകുന്നുണ്ട് എന്നു കരുതാം. മുറിഞ്ഞുപോയ നായര്‍-ഈഴവ ഐക്യം വിളക്കിച്ചേര്‍ക്കാനാണോ കെ പി സി സി പ്രെസിഡന്റിന്റെ ഉദ്ദേശ്യം?
-കെ എ സോളമന്‍
No comments:
Post a Comment