ആലപ്പുഴ: എന്‍ .എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശവുമായി എസ്.എന്‍ .ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . മന്നത്ത് പത്മനാഭന്‍ ഇരുന്നിടത്ത് ഇപ്പോള്‍ ഇരിക്കുന്നത് ഒരു മന്ദബുദ്ധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മാന്യന്മാരെ ചവിട്ടിത്താഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍ . എസ്. എസിന്റെ സമ്മര്‍ദതന്ത്രമാണിത്. സുകുമാരന്‍ നായരുടെ പ്രസ്താവന കേള്‍ക്കുമ്പോള്‍ കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവര്‍ ശുനകനോ അതേ ശുംഭനോ എന്ന പഴയ ചലച്ചിത്രഗാനമാണ് ഓര്‍മ വരുന്നത്. മാധ്യമങ്ങള്‍ കൊടുക്കുന്ന അമിത പ്രാധാന്യം കാരണം താന്‍ ആരോ ആണെന്ന് തോന്നലാണ് സുകുമാരന്‍ നായര്‍ക്ക്. സുധീരന്‍ പെരുന്നയില്‍ പോകുരുതായിരുന്നു. സുധീരന് തന്റെ പ്രവര്‍ത്തനം കൊണ്ട് കിട്ടിയതല്ല കെ.പി.സി.സി. പ്രസിഡന്റ് പദവി. സംവരണം കൊണ്ട് ലഭിച്ചതാണത്-വെള്ളാപ്പള്ളി പറഞ്ഞു.
Comment: അത് കലക്കി. അപ്പോപ്പിന്നെ പോപ്പാണന്നു പറഞ്ഞത് ആരാണ്? സുധീരന് തന്റെ പ്രവര്‍ത്തനം കൊണ്ട് കിട്ടിയതല്ല കെ.പി.സി.സി. പ്രസിഡന്റ് പദവി, സംവരണം കൊണ്ട് ലഭിച്ചതാണന്ന പ്രസ്താവന അത്ര അങ്ങോട്ടു ബോധ്യം വരണില്ല.
-കെ എ സോളമന്‍
No comments:
Post a Comment