Wednesday, 12 February 2014

ലോട്ടറി ടിക്കറ്റ് കിട്ടാതെ ഏജന്റുമാര്‍ മടങ്ങുന്നു; മറ്റു ജില്ലകളിലേക്ക് ടിക്കറ്റ് കടത്തുന്നതായി ആരോപണം

Photo: Good Morning Frndz :)

ആലപ്പുഴ: ജില്ലാ ലോട്ടറി ഓഫീസില്‍നിന്ന് ആവശ്യത്തിന് ടിക്കറ്റ് കിട്ടാതെ ഏജന്റുമാര്‍ മടങ്ങുന്നു. 125 ടിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് 25 മുതല്‍ 50 ടിക്കറ്റ് വരെ മാത്രമാണ് ഓഫീസില്‍നിന്ന് ലഭിക്കുന്നത്. മറ്റു ജില്ലകളിലേക്ക് അനധികൃതമായി 20 രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ചില ഉദ്യോഗസ്ഥരുടെ ഒത്താശയാടെ മറിച്ചു കടത്തുന്നതായാണ് ലോട്ടറി വില്‍പനക്കാരുടെ ആരോപണം.

ജില്ലയൊട്ടാകെ 3000 ഓളം ചെറുകിട ഏജന്റുമാരാണ് ലോട്ടറിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍ തുടങ്ങിയവരുടെ മുഖ്യ വരുമാനമാര്‍ഗമാണ് ലോട്ടറി. എന്നാല്‍ ലോട്ടറി ഏജന്റുമാര്‍ ടിക്കറ്റിനെത്തിയാല്‍ കിട്ടാറില്ല. കഴിഞ്ഞദിവസം വൈദ്യുതി തകരാറുമൂലം ടിക്കറ്റ് വില്‍പന മുടങ്ങി. ബുധനാഴ്ചയും ഏജന്റുമാരില്‍ പലരും ടിക്കറ്റ് കിട്ടാതെ മടങ്ങി. 40 രൂപയുടെ ടിക്കറ്റ് എടുത്തെങ്കില്‍ മാത്രമേ 20 രൂപയുടെ ടിക്കറ്റ് നല്‍കൂവെന്ന നിബന്ധന മുന്നോട്ടുവച്ച് ഉദ്യോഗസ്ഥര്‍ പാവപ്പെട്ട തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ആലപ്പുഴ ഏരിയാ സെക്രട്ടറി നവാസ് കുറ്റപ്പെടുത്തി.

അതേസമയം ജില്ലയുടെ ആവശ്യത്തിനനുസരിച്ചുള്ള ലോട്ടറി എത്താത്തതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ലോട്ടറി ഓഫീസ് അധികൃതര്‍ പറയുന്നത്.

Comment: ചുമ്മാ കിട്ടുന്ന  കാശാണ്, എന്നിട്ടും സര്‍ക്കാരതു വേണ്ടന്നു  വെച്ചാല്‍ ? അതുകൊണ്ടു  സാമ്പത്തിക  ക്ളേശമാണ്, ബുദ്ധിമുട്ടാണ് എന്നൊക്കെ മേലില്‍ പറയാതിരിക്കണം ഹേ.
കെ എ സോളമന്‍  

No comments:

Post a Comment