കൊച്ചി: കിരീടപ്രതീക്ഷയുമായി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ സെമി ഫൈനലിന് പുറപ്പെട്ട കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന് വിമാനത്താവളത്തില്‍ തന്നെ തിരിച്ചടി. വിമാനജീവനക്കാരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഇന്‍ഡിഗോ എയര്‍ അധികൃതര്‍ താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇതോടെ അഞ്ച് മണിക്കൂര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയ ടീം മൂന്ന് ഘട്ടമായാണ് ഹൈദരാബാദിലേക്ക് യാത്രയായത്. ശനിയാഴ്ച വൈകീട്ട് മൂന്നിന് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഭോജ്പുരി ദബാംഗ്‌സിനെതിരെയാണ് സ്‌ട്രൈക്കേഴ്‌സിന്റെ സെമി പോരാട്ടം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കുള്ള 6ഇ-314 ഹൈദരാബാദ് വിമാനത്തിലായിരുന്നു 30 പേരടങ്ങുന്ന സ്‌ട്രൈക്കേഴ്‌സ് സംഘത്തിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. ടേക്ക് ഓഫിനു മുമ്പ് എയര്‍ഹോസ്റ്റസുമാരിലൊരാള്‍ സുരക്ഷാനിര്‍ദേശം നല്‍കുന്നതിനിടെ ടീമംഗങ്ങള്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഇറക്കിവിടലില്‍ കലാശിച്ചത്. ടീമിലെ ചിലര്‍ വിമാനജീനക്കാരോട് മോശമായി പെരുമാറിയെന്നാണ് ഇന്‍ഡിഗോ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

കമെന്‍റ് : കേരള സ്‌ട്രൈക്കേഴ്‌സ് ടീം അംഗങ്ങളുടെ നിലവാരം വെച്ചു നോക്കിയാല്‍ വിമാന ജീവനക്കാര്‍ പറയുന്നതു ശരിയാകാനാണ് സാധ്യത.
-കെ എ സോളമന്‍
No comments:
Post a Comment