Monday, 24 February 2014

സച്ചിനും രേഖയും എം.പി. ഫണ്ടില്‍ നിന്ന് ചില്ലിക്കാശ് ചിലവിട്ടില്ല


Photo: Mararikulam beach side village view - Cherthala

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ താരപരിവേഷമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ബോളിവുഡ് താരറാണി രേഖയ്ക്കും. എന്നാല്‍ , ജനസേവകരെന്ന നിലയില്‍ വട്ടപ്പൂജ്യമായിരുന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ രണ്ട് സെലിബ്രിറ്റി അംഗങ്ങളും. എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരൊറ്റ പൈസപോലും ചിലവിട്ടിട്ടില്ല രണ്ടുപേരും. ഇരുവരുടെയും അക്കൗണ്ടില്‍ പത്ത് കോടി രൂപ വീതമാണ് വിനിയോഗിക്കപ്പെടാതെ പാഴായി കിടക്കുന്നത്.

നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഒാരോ ജില്ല തിരഞ്ഞെടുക്കണമെന്നാണ് നിബന്ധന. ഇതനുസരിച്ച് സച്ചിന്‍ മുംബൈ സബര്‍ബന്‍ ഏറ്റെടുത്തു. എന്നാല്‍ , ഈ പ്രദേശത്ത് വികസന പ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ ഒരു പദ്ധതിയും സച്ചിന്‍ ഇതുവരെ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചിട്ടില്ല. രേഖയാവട്ടെ പണം ചിലവിടാന്‍ ഏതെങ്കിലുമൊരു ജില്ല ദത്തെടുക്കാന്‍ പോലും തയ്യാറായില്ല
Comment: ഇങ്ങനെ ഒരു ഫണ്ടുള്ള കാര്യം അറിയില്ലായിരുന്നു, സോറി 
- കെ എ സോളമന്‍ 

No comments:

Post a Comment