ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് വി. എം സുധീരനെ കെ.പി.സി.സി പ്രസിഡന്റായി തിരഞ്ഞെടുത്തു. സംസ്ഥാനനേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനമെടുത്തത്.
നിലവില്‍ എ ഐ സി സി സെക്രട്ടറി സ്ഥാനം വഹിക്കുന്ന വി.ഡി സതീശനെ കെ.പി.സി.സി. വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധിയാണ് സതീശന്റെ പേര് ശുപാര്‍ശചെയ്തതെന്ന് സൂചനയുണ്ട്.
അധീര്‍ രഞ്ജന്‍ ചൗധരിയെ പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റായും അശോക് തന്‍വാറിനെ ഹരിയാണ പി.സി.സി പ്രസിഡന്റായും തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സുധീരന്റെ ക്ലീന്‍ ഇമേജാണ് ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനെ പ്രസിഡന്റാക്കുന്നതിനെയാണ് പിന്തുണച്ചത്. അക്കാര്യം ഹൈക്കമാന്‍ഡ് തള്ളി.

Comment: സുധീരന്‍ കൊള്ളാം, പക്ഷേ ഉമ്മന്‍ചാണ്ടി മന്ത്രിസഭ രാജി വെയ്ക്കാനുള്ള സാധ്യത കാണുന്നു. അടുത്ത പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംഭവിക്കുന്ന പരാജയം തലയില്‍ വെച്ചുകൊടുക്കാന്‍ ഒരാളെക്കിട്ടിയത് നന്നായിഎന്നു തോന്നുണ്ടാകും ഭരണക്കാര്‍ക്ക് .
-കെ എ സോളമന്‍
No comments:
Post a Comment