Wednesday 27 August 2014

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് -ആന്‍റണി

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് -ആന്‍റണി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി. കോണ്‍ഗ്രസില്‍ ഒരുതരത്തിലുള്ള പൊട്ടിത്തെറിയും പ്രതീക്ഷിക്കേണ്ടെന്ന് ആന്‍റണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളൊന്നുമില്ല. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് കഴിവുള്ള പരിചയ സമ്പന്നരായ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ഉള്ള പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതിന്‍െറ ക്രെഡിറ്റ് യു.ഡി.എഫിനും ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.
കമന്‍റ്: ചായകോപ്പ, കൊടുംകാറ്റു, കുറ്റിച്ചൂല്‍. തൊകര്‍ത്തുമുണ്ട്, കട്ടന്‍ ചായ, അഞ്ചുപൈസ, കയിപ്പുകഷായം- ഇവയെല്ലാം നുമ്മക്ക് പേറ്റന്‍റ് കിട്ടിയ സാമാനങ്ങള്‍ ആണല്ലോ  :

-കെ എ സോളമന്‍ 

Friday 22 August 2014

റിസര്‍വ് ബാങ്ക് പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുന്നു










മുംബൈ: പ്ലാസ്റ്റിക്കിലുള്ള കറന്‍സി നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. വര്‍ഷങ്ങളായുള്ള കൂടി ആലാചനകള്‍ക്ക് ശേഷം ജനുവരിയിലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ ബാങ്കിന് ലഭിക്കുന്നത്. പരിശോധനയ്ക്ക് ശേഷം അടുത്ത വര്‍ഷം മുതല്‍ നോട്ടുകള്‍ ലഭ്യമായിത്തുടങ്ങും.
അഞ്ച് പട്ടണങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.വിവിധ കാലാവസ്ഥയുള്ള കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഷിംല എന്നീ അഞ്ച് മേഖലകളിലാണ് ആദ്യമായി പ്ലാസ്റ്റിക് കറന്‍സികള്‍ പരീക്ഷിച്ചത്. ആദ്യപടിയായി അഞ്ച്, പത്ത്, ഇരുപത് രൂപാ നോട്ടുകളാകും പ്ലാസ്റ്റിക്കാകുക.
പ്ലാസ്റ്റിക് നോട്ടുകളില്‍ എളുപ്പം അഴുക്ക് പിടിക്കുകയോ പെട്ടെന്ന് കീറിപ്പോവുകയോ ചെയ്യില്ല. പല രാജ്യങ്ങളും പോളിമര്‍ അടങ്ങിയ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ സംവിധാനം നടപ്പാക്കുന്നത് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇടനിലക്കാരെ ഒഴിവാക്കി കാര്യപ്രാപ്തിയോടെ ദേശീയതലത്തില്‍ ബില്‍ അടയ്ക്കാനുള്ള പുതിയ സംവിധാനം  കൊണ്ടുവരുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
ബാങ്ക് നോട്ടിന്റെ ആയുസ് കൂട്ടാനുള്ള പുതിയ വഴികളെപ്പറ്റിയുള്ള ചിന്തയിലാണ് റിസര്‍വ് ബാങ്കെന്ന് 2013-14ലെ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comment: ചില്ലറ ക്ഷാമം രൂക്ഷമായതിനാല്‍ 5 രൂപയുടെ 2 പ്ലാസ്റ്റിക് നോട്ടുകള്‍ വേണ്ടിവരും ഒരു ചായകിട്ടാന്‍!
-കെ എ സോളമന്‍ 

Thursday 21 August 2014

ഫഹദും നസ്‌റിയയും വിവാഹിതരായി

ഫഹദും നസ്‌റിയയും വിവാഹിതരായി
തിരുവനന്തപുരം: സിനിമാതാരങ്ങളായ ഫഹദ് ഫാസിലും നസ്‌ റിയ നസീമും വിവാഹിതരായി. കഴക്കൂട്ടത്തെ അല്‍-സാജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉച്ചക്ക്12.00 നായിരുന്നു നികാഹ്. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ ഏതാനും ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ഹോട്ടലിനകത്ത് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ആരാധകരെ നിയന്ത്രിക്കുന്നതിനായി കമ്പ്യൂട്ടര്‍ ചിപ്പ് ഘടിപ്പിച്ച ക്ഷണക്കത്തുകളാണ് ക്ഷണിക്കപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നത്. താര നിരയെ കാണാന്‍ വന്‍ ജനാവലിയാണ് ഹോട്ടലിന് പുറത്ത് കാത്തുനിന്നത്. നിക്കാഹിനു മുമ്പുള്ള മൈലാഞ്ചി കല്ല്യാണം ബുധനാഴ്ച കോവളത്തെ ഹോട്ടലില്‍ നടന്നിരുന്നു. 24ന് വൈകീട്ട് ആലപ്പുഴയില്‍ ഫഹദിന്‍െറ വീട്ടില്‍ വിവാഹ സല്‍കാരം നടക്കും.
കമെന്‍റ്: വിളിക്കാതിരുന്നിട്ടും ആരാധകര്‍ എന്ന അലവലാതികള്‍ ഹോട്ടല്‍ ഗേറ്റിനുമുന്നില്‍ നോക്കിനിന്നു വെള്ളമിറക്കി.
-കെ എ സോളമന്‍ 

Monday 18 August 2014

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ കയ്യാങ്കളി


കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ കയ്യാങ്കളി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കയ്യാങ്കളി. വി.സി ഡോ.എം. അബ്ദുസ്സലാം, പ്രൊ-വി.സി കെ. രവീന്ദ്രനാഥ് എന്നിവര്‍ക്ക് പരിക്കേറ്റു. വി.സിയുടെ ചെറുത്തുനില്‍പ്പിനിടെ സിന്‍ഡിക്കേറ്റംഗത്തിനും പരിക്കേറ്റു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
സിന്‍ഡിക്കേറ്റംഗങ്ങളും വി.സിയും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സിന്‍ഡിക്കേറ്റ് യോഗം നടന്നത്. യോഗ നടപടികള്‍ തുടങ്ങിയയുടന്‍ ബഹളം തുടങ്ങി. എല്ലാ അജണ്ടകളും പാസാക്കി യോഗം നിര്‍ത്തുന്നുവെന്ന് വി.സി പ്രഖ്യാപിച്ചു.
ഇതോടെ, സിന്‍ഡിക്കേറ്റംഗം അഡ്വ. പി.എം നിയാസ്, കെ.വി സലാഹുദ്ദീന്‍ എന്നിവര്‍ വി.സിയുടെ ചേംബറിലേക്ക് പാഞ്ഞടുത്തു. സിന്‍ഡിക്കേറ്റ് റൂമിലെ കാമറകളും റെക്കോര്‍ഡ് സംവിധാനമെല്ലാം ഈ സമയത്ത് ഓഫാക്കി. കൈകളില്‍ പിടിച്ചുവലിച്ച ഇരുവരും അസഭ്യവര്‍ഷവും നടത്തിയെന്ന് വി.സി പറഞ്ഞു. അതേസമയം, നെയിം ബോര്‍ഡ് കൊണ്ട് വി.സി അടിക്കുകയാണ് ഉണ്ടായതെന്ന് കെ.വി. സലാഹുദ്ദീന്‍ പറഞ്ഞു.
ബഹളത്തിനിടെ, വി.സിയെ രക്ഷിക്കുന്നതിനിടെയാണ് പ്രൊ-വി.സിക്ക് പരിക്കേറ്റത്. പരിക്കേറ്റ വി.സിയെ സര്‍വകലാശാലാ ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ പരിശോധിച്ചു. സിന്‍ഡിക്കേറ്റംഗത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിന്‍്റെ മിനുട്സില്‍ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളുടെ പേര് പരാമര്‍ശിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തര്‍ക്കം.
കമന്‍റ്: എം എ ഓഫ് കയ്യാംകളി -പുതുതായി തുടങ്ങിയ കോഴ്സാണ്!
-കെ എ സോളമന്‍ 

Saturday 16 August 2014

ആരും തിടുക്കം കാട്ടരുത് പ്ലീസ്-കഥ കെ എ സോളമന്‍

Photo: Anicode,Chittur,Palakkad 

Ranjith Ram Rony

               പി പി പൂക്കോയയുടെ സ്വന്തം കലാ സാഹിത്യ സാംസകാരിക സമിതിയാണ് പി പി പി കലാസാഹിത്യസമിതി. വട്ടയാല്‍ ചുറ്റുവട്ടത്തെ അരക്കവികളെയും മുക്കാല്കതവികളെയും സംഘടിപ്പിച്ചു പതിമാസ സാഹിത്യ സംഗമം നടത്തുകയാണ് സമിതിയുടെ മുഖ്യ പ്രവര്ത്തചനപരിപാടി. എന്തൊക്കെ പ്രശ്നമുണ്ടായാലും പ്രതിമാസസംഗമം നടന്നിരിക്കും. ഒരിക്കല്‍ സ്വന്തം ബീവി കുളിമുറിയില്‍ തെന്നിവീണ് കാലിലെ കുഴതെറ്റിയ ദിവസം പോലും സംഗമത്തിന് മുടക്കം വരുത്തിയില്ല. ബീവിയെ ആശുപത്രിയില്‍  അഡ്മിറ്റാക്കിയത്തിനുശേഷം ഓടിയെത്തി പരിപാടി സംഘടിക്കികയായിരുന്നു പൂക്കോയ.

            പി പി പി കലാസാഹിത്യസമിതിക്കു പേരിനു ഒരു എക്സിക്യൂട്ടിവു കമ്മിറ്റിയുണ്ട്. നമ്മുടെ ചില രാഷ്ട്രീയ പാര്ട്ടിടകളുടേത് മാതിരി പ്രസിഡെന്റ്യ, സെക്രട്ടറി തുടങ്ങി എല്ലാവരും നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങളാണ്. സ്വയം നോമിനേറ്റ് ചെയ്താണു പൂക്കോയ തന്നെ സമിതിയുടെ സെക്രട്ടറി ആയത്. തങ്ങളൊക്കെ ഏതൊക്കെ സ്ഥാനങ്ങളാണ് അലങ്കരിക്കുന്നതെന്ന് കമ്മിറ്റിയംഗങ്ങള്‍ അറിയുന്നതു തന്നെ പൂക്കോയ പറയുമ്പോളാണ്. ഇന്ന് പ്രസിഡെന്റ്റ ആയി ഇരിക്കുന്നവന്‍ നാളെ ആ സ്ഥാനത്തുണ്ടോ എന്നറിയാന്‍ പൂക്കോയയോടു തന്നെ ചോദിക്കണം. അതുകൊണ്ടാണ് ചെയര്മാസനാക്കാം  എന്ന ഓഫര്‍ വന്നപ്പോള്‍ പോലും അത് വേണ്ടെന്ന് രാമന്‍ നായര്‍ പറഞ്ഞത്.

            മാസത്തില്‍ ഒന്നു വെച്ചാണ് സാഹിത്യ സംഗമങ്ങള്‍. അത്യാവശ്യ  സന്ദര്ഭാങ്ങളില്‍ അത് രണ്ടിലേയ്ക്കും മൂന്നിലേയ്ക്കും നീളും. ഡിമാന്ഡ്‍ അനുസരിച്ചു പരിപാടിയില്‍ മാറ്റം വരുത്താനും മാറ്റിവെയ്ക്കാനും സെക്രട്ടറിക്ക് അധികാരമുണ്ട്.
            ഇക്കഴിഞ്ഞത് 152-മത് പരിപരിപാടി. സാഹിത്യ സൃഷ്ടികളുടെ അവതരണത്തോടൊപ്പം അഞ്ചു സാഹിത്യ നായകരെ ഷാള് പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.

           പൂക്കോയയുടെ വേദികളിലില്‍ ആര്ക്കും  എന്തും എഴുതി ക്കൊണ്ടുവന്നു വായിയ്ക്കാം. മുന്പ രിചയംപോലും വേണമെന്നില്ല. വഴിയേ പോയചിലമദ്യപര്‍ വരെ കവിത ചൊല്ലിപ്പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവതരിപ്പിക്കപ്പെടുന്ന രചനകള്ക്ക്  മുന്കൂൊട്ടി  സെന്സകറിങ്ങ് ഇല്ല. അതുകൊണ്ടു തന്നെ “ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്” എന്ന മട്ടിലാണ് പലരുടെയും എഴുത്ത്. സെന്സണറിങ് ഏര്പ്പെ ടുത്താമെന്ന് വെച്ചാല്‍ ചിലര്‍ പിന്നീട് വരില്ല. സമിതി നടന്നു പോകണമല്ലോ?

             രാമന്‍ നായര്‍ സമിതിയുടെ സ്ഥിരസാന്നിധ്യമാണ്. സൃഷ്ടി അവതരിപ്പിക്കാനുള്ള താല്പ്ര്യം കൊണ്ടല്ല, അവ വായിക്കുന്നത് കേള്ക്കായന്വേസണ്ടിയാണ് മുടങ്ങാതെ  എത്തുന്നത്. ചിലരുടെയൊക്കെ കവിത കേട്ടാല്‍ അന്നും പിറ്റേന്നും നല്ല ഉഷാറായിരിക്കും.

              ഇക്കവിത “ ഇങ്ങോട്ട് വന്നപ്പോള്‍ ബസ്സിലിരുന്നു രചിച്ചതാണ്” എന്നൊക്കെ ചില കവികള്‍ തങ്ങളുടെ   വൈദഗ്ദ്യം വിളിച്ച് പറയുന്നതു കേള്ക്കാ ന്‍ നല്ല രസമുണ്ട്. അത് പോട്ടെന്നു വെക്കാം. സഹിക്കാന്‍ പറ്റാത്തത് മുതുക്കന്മാരായ ചില കവികളുടെ ശൃംഗാര കവിതകളാണ്. വെണ്ണയും വെണ്മിണിയും തോല്ക്കും മട്ടിലാണ് യുവതികളുടെ അംഗപ്രത്യംഗ വര്ണ്ണകന. ഇതൊക്കെ കേള്ക്കു മ്പോള്‍ കോല്മെയിര്‍ കൊള്ളുന്നതുകൊണ്ടാണ് അന്നേ ദിവസം രാത്രിയില്‍ രാമന്‍ നായര്ക്ക്  ഉറങ്ങാന്‍ പറ്റാതാവുന്നത്.കോല്മുയിര്‍ ഉറക്കം കെടുത്തും. വയസ്സറുപത് പിന്നിട്ടിട്ടും രാധയായി വേഷം കെട്ടുന്ന കിളവി മാരുമുണ്ട് കവികളില്‍.

            പ്രതിമാസസംഗമങ്ങളില്‍ ഷാള്‍ അണിയിച്ചു കവികളെ ആദരിക്കുന്ന ഏര്പ്പാ ട് പൂക്കോയ തുടങ്ങിയത് സമീപകാലത്താണ്. ആദരം കിട്ടുന്നത് കവികള്ക്കെില്ലാം സന്തോഷമുള്ള കാര്യമാണ്. ഇങ്ങനെ ആദരിക്കുന്നത് കൊണ്ട് രണ്ടു പ്രയോജനംമുണ്ടെന്ന് പൂക്കോയ. ഷാളിനും ചായയ്ക്കുമുള്ള പണം അവര്‍ തന്നെ മുടക്കുമെന്നുള്ളത് ഒന്നാമത്തെ കാര്യം. രണ്ടാമതായി ആദരം കിട്ടുന്ന എല്ലാകവികള്ക്കും  അവരുടേതായ സമിതികളുണ്ട്. അവിടെയെല്ലാം പൂക്കോയയെ വിളിച്ച് തിരികെ ആദരിക്കുകയും ചെയ്യും. റിട്ടേണ്‍ ആദരവില്‍ പൂക്കോയയ്ക്ക് മുടൊക്കൊന്നുമില്ല. ചിലര്‍ തന്നെ ആദരിക്കുമ്പോള്‍ മറ്റുചിലര്‍ തന്നെ അനുമോദിക്കുകയാണെന്ന് പൂക്കോയ. ആദരവും അനുമോദനനവും ഇക്കൂട്ടരെ സംബ ന്ധിച്ചിടത്തോളം ഒന്നുതന്നെ. എന്നു വെച്ചാല്‍ ഹെഡ്മാസ്റ്റര്‍ വിദ്യാര്ഥിളകലെ അനുമോദിച്ചാലും, വിദ്യാര്ത്ഥി കള്‍ ഹെഡ്മാസ്റ്ററെ ആദരിച്ചാലും വലിയ വ്യ്ത്യാസമില്ല. രണ്ടും ഒന്നു തന്നെ!

           തങ്ങളെ ആദരിക്കണം ആദരിക്കണം എന്നു മുടങ്ങാതെ ആവശ്യപ്പെടുന്ന കവികളോട് പൂക്കോയ പറയുന്നതിങ്ങനെ.”. ഓരോ മാസവും 5 പേരെ വീതമാണ്പരിഗണിക്കുന്നത്.. നിങ്ങള്‍ തന്നെ തീരുമാനിക്ക് ആദരവ് വേണോ അനുമോദനം വേണോ എന്ന്. എല്ലാവ്ര്ക്കു മുള്ള ഷാള്‍ അടുത്തുള്ള ജൌളിക്കടയില്‍ സ്റ്റോക്കുണ്ട്. എല്ലാവരെയും ആദരിക്കുന്നുമുണ്ട് ആരും തിടുക്കം കാട്ടരുത് പ്ലീസ്”


       -കെ എ സോളമന്‍

Wednesday 13 August 2014

മത്സ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി ആശുപത്രി വരുന്നു















കൊല്‍ക്കത്ത: ഇന്ത്യയില്‍ ആദ്യമായി മത്സ്യങ്ങള്‍ക്ക് വേണ്ടി ആശുപത്രി വരുന്നു. രോഗബാധയുള്ള മത്സ്യങ്ങളെ ചികിത്സിക്കുന്നതിന് പുറമേ മത്സ്യകര്‍ഷകര്‍ക്ക് കൃഷി സംബന്ധ പ്രശ്‌നങ്ങള്‍ക്കുള്ള
പരിഹാരമാര്‍ഗ്ഗങ്ങളും ആശുപത്രിയില്‍ നിന്ന് ലഭ്യമാകും.
പശ്ചിമ ബംഗാളില്‍ 2015 പകുതിയോടെയാണ് ആശുപത്രി തുടങ്ങുന്നത്. ഇതിന്റെ പ്രാരംഭഘട്ടമെന്നോണം 25 ടാങ്കുകളിലായി മത്സ്യങ്ങളെ വളര്‍ത്തും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ചാണ് ഇതിനുള്ള ഫണ്ട് വിനിയോഗിക്കുന്നത്.
ബംഗാളിലെ മത്സ്യോല്‍പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതി കൊണ്ടുള്ള ലക്ഷ്യം. മോശമായ പരിപാലനം മൂലം 20 ശതമാനത്തിലധികം മത്സ്യങ്ങള്‍ക്ക് രോഗ ബാധയുണ്ടാകുന്നുണ്ട്. ഇതിനായി വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തി വരികയാണെന്നും അധികൃതര്‍ പറഞ്ഞു.
കമന്‍റ്: ആസ്റ്റര്‍ മെഡിസിറ്റിപ്പോലെ അന്താരാഷ്ട്രനിലവാരമുണ്ടോ മീന്‍ ആശുപത്രിക്ക്?
-കെ എ സോളമന്‍ 

Tuesday 12 August 2014

വേണ്ടി വന്നാല്‍ ബിജെപിയുമായും കൂട്ടുകൂടും : കെ.എം മാണി











കൊച്ചി : നിലപാടില്‍ യോജിപ്പുവന്നാല്‍ ആരുമായും ചേരാന്‍ മടിയില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. വേണ്ടിവന്നാല്‍ ബി.ജെ.പിയുമായും കൂട്ടുകൂടും. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് അംഗീകരിക്കണമെന്ന് മാത്രമേയുള്ളൂ എന്നും മാണി പറഞ്ഞു.
കോണ്‍ഗ്രസിന് ഒപ്പം നിന്നത് കേരളാ കോണ്‍ഗ്രസിനെ രാഷ്ട്രീയവും സംഘടനാപരവുമായി ദുര്‍ബലപ്പെടുത്തി. അതുകൊണ്ടു പാര്‍ട്ടി വളര്‍ന്നില്ല. ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ പാര്‍ട്ടിക്കു വളര്‍ച്ച ഉണ്ടാകുമായിരുന്നവെന്നും ടി.വി ന്യൂവിന്റെ ഇന്‍സൈഡ് ഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ കെ.എം മാണി പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണിയുടെ നന്മയ്ക്കായി പാര്‍ട്ടി ചെയ്ത ത്യാഗം കോണ്‍ഗ്രസ് മനസിലാക്കണം. ഈ ത്യാഗം ഒരു ദൗര്‍ബല്യമായി കാണരുത്. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നതിന്റെ നേട്ടം കോണ്‍ഗ്രസിനാണ്. സ്ഥാനലാഭത്തിനുവേണ്ടി പിന്നില്‍ നിന്നു കുത്തില്ല. അര നൂറ്റാണ്ടായില്ലേ, ഒരു വര്‍ഷം ഭരിച്ചുകൊള്ളൂ എന്ന് കോണ്‍ഗ്രസ് പറയണം. ആ മാന്യത കാണിക്കാന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രിയാകാന്‍ ആരോടും ചര്‍ച്ച നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസിന് മാത്രമല്ല, ലീഗിനും അവകാശമുണ്ട്. മുന്നണി മര്യാദ വിട്ട് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിക്കില്ല.
സര്‍ക്കാര്‍ രൂപീകരണ വേളയില്‍ കടുംപിടിത്തം പിടിച്ചിരുന്നെങ്കില്‍ കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രിപദത്തില്‍ ഒരു ഷെയര്‍ കിട്ടുമായിരുന്നു. യുഡിഎഫിന് നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്ന നിലയ്ക്ക് വിലപേശല്‍ നടത്തിയിരുന്നുവെങ്കില്‍ കണിശമായും മുഖ്യമന്ത്രിപദം നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമായിരുന്നു. മാന്യത കൊണ്ടാണ് അന്ന് അതിനു നില്‍ക്കാതിരുന്നത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ ചിലര്‍ക്ക് അത്തരത്തില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഒരു സ്ഥാനവും പിടിച്ചെടുക്കാന്‍ താന്‍ തയാറല്ലെന്നും മാണി പറഞ്ഞു.
Comment: വേണ്ടിവന്നാല്‍ ചക്ക വേരിലും എന്ന മട്ട്. ജീവിതത്തില്‍ ഇനി ഒരാഗ്രഹം മാത്രമേ അവശേഷിക്കുന്നുള്ളൂ, മുഖ്യമന്ത്രി സ്ഥാനം. അതിനു ഏതറ്റം വരെയും പോകും
-കെ എ സോളമന്‍ .

സാരംഗി സാഹിത്യ പുരസ്‌കാരം ലാന്‍സി മാരാരിക്കുളത്തിന്



ആലപ്പുഴ: മാരാരിക്കുളം സാരംഗി സാഹിത്യവേദിയുടെ പ്രഥമ ബിജു കൃഷ്ണന്‍ സ്മാരക സാരംഗി സാഹിത്യ പുരസ്‌കാരത്തിന് ലാന്‍സി മാരാരിക്കുളം അര്‍ഹനായി. എടയ്ക്കണ്ണാട്ട് ബി. ബാലമണിയമ്മ- കൃഷ്ണക്കുറുപ്പ് ദമ്പതിമാരുടെ അകാലത്തില്‍ പൊലിഞ്ഞുപോയ മകന്‍ ബിജു കൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സപ്തംബര്‍ 20ന് മാരാരിക്കുളത്ത് കൂടുന്ന സമ്മേളനത്തില്‍ സംവിധായകനും നിര്‍മ്മാതാവുമായ സോഹന്റോയ് പുരസ്‌കാരം സമ്മാനിക്കുമെന്ന് സാരംഗി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. തോമസ് ഐസക് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ മുതുകുളം ടി.കെ. രവീന്ദ്രനാഥന്‍ പിള്ള, വൈരം വിശ്വന്‍, ഇ. ഖാലിദ്, പി.എന്‍. ഇന്ദ്രസേനന്‍, പ്രൊഫ. കെ.എ. സോളമന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.
പത്രസമ്മേളത്തില്‍ സാരംഗി സാഹിത്യവേദി പ്രസിഡന്റ് പി. മോഹനചന്ദ്രന്‍, സെക്രട്ടറി ബാബു സാരംഗി, ട്രഷറര്‍ രമേശ് മാരാരിക്കുളം, രാജു പള്ളിപ്പറമ്പില്‍, വയലാര്‍ ഗോപാലകൃഷ്ണന്‍, ടി.എസ്. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Comment: അനുമോദനമേയുള്ളോ, ആദരവ് ഇല്ലേ ? 

-കെ എ സോളമന്‍ 

Sunday 10 August 2014

സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു











തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെയുള്ള പ്രസ്താവനയില്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താന്‍ പ്രയോഗിച്ച വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി ഇപ്പോള്‍ അമേരിക്കയിലുള്ള അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാതെ പദ്ധതി നടപ്പാക്കുന്നതിനെയാണ് വിമര്‍ശിച്ചത്. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഖേദപ്രകടനം നടത്തണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതായി അറിഞ്ഞു. നാളെ,​രമേശ് ചെന്നിത്തലയോ,​ ആര്യാടന്‍ മുഹമ്മദോ പോലുള്ളവര്‍ സുരേഷ് ഗോപി മാപ്പ് പറയണം എന്ന് ആവശ്യപ്പെടരുതെന്ന ആഗ്രഹമുള്ളതിനാലാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ അവസാരവാദിയാണെന്ന് വിളിക്കുന്നത് ശരിയല്ല അങ്ങനെയാണെങ്കില്‍ അഞ്ച് വര്‍ഷത്തില്‍ പലപ്പോഴും നിലപാട് മാറ്റുന്ന ജനങ്ങള്‍ അല്ലെ യഥാര്‍ത്ഥ അവസരവാദികള്‍ എന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു‍. സുരേഷ് ഗോപിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.
Comment: അപ്പോത്തിക്കരി പടം ഓടിക്കിട്ടണമല്ലോ? യൂത്തന്‍മാര്‍ ഹാലിളകി നടക്കയാണ്, ഖേദംപ്രകടിപ്പിക്കാതെ എന്തു ചെയ്യും? ചെന്നിത്തല, ആര്യാടന്‍, തിരുവഞ്ചൂര്‍ എന്നിവരെ പരാമര്‍ശിച്ച കൂട്ടത്തില്‍ കെ സി ജോസഫിനെ ക്കുറിച്ച് മിണ്ടാതിരുന്നത് അദ്ദേഹം മന്ത്രിയാണെന്ന് തോന്നാത്തതുകൊണ്ടാവും?
കെ എ സോളമന്‍ 

Saturday 9 August 2014

നെഹ്‌റു ട്രോഫി ചമ്പക്കുളം ചുണ്ടന് .






ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ചമ്പക്കുളം ചുണ്ടന് . യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ 4.37 മിനിറ്റ് കൊണ്ടാണ് ഫിനിഷിംഗ് ലൈനിലെത്തിയത്.ഒന്‍പതാം തവണയാണ് ചമ്പക്കുളം ചുണ്ടന്‍ നെഹ്‌റുട്രോഫി കരസ്ഥമാക്കുന്നത് . ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീഗണേഷ് രണ്ടാം സ്ഥാനത്തായി. ഇല്ലിക്കുളം ചുണ്ടന്‍ മുന്നാം സ്ഥാനത്തും പായിപ്പാടന്‍ നാലാം സ്ഥാനത്തും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഫിനിഷ് ചെയ്തു.

16 ചുണ്ടന്‍വള്ളങ്ങള്‍ അടക്കം 72വള്ളങ്ങളാണ് അറുപത്തിരണ്ടാമത് നെഹ്‌റുട്രോഫി ജലമേളയില്‍ മാറ്റുരച്ചത്.. നെഹ്‌റുട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വള്ളങ്ങള്‍ മത്സരിക്കുന്നത്. ഇരുട്ടുകുത്തി, ഓടി, വെപ്പ്, ചുരുളന്‍ വിഭാഗങ്ങളിലായിരുന്നു മത്സരം.

K  A Solaman

Friday 8 August 2014

സുരേഷ് ഗോപിയുടെ പ്രസ്‌താവന കേരളത്തിന് അപമാനം : കെ.സി ജോസഫ്











തൃശൂര്‍: സുരേഷ് ഗോപിക്കെതിരെ മന്ത്രി കെ.സി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വിവരമില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് കെ.സി ജോസഫ് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. സുരേഷ് ഗോപിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം വികാര പ്രകടനമാണെന്നും കെ.സി ജോസഫ് പറഞ്ഞു.
ദല്‍ഹിയില്‍ ഭരണം മാറുമ്പോള്‍ സ്വരം മാറുന്നയാളാണ് സുരേഷ് ഗോപിയെന്നും കെ സി ജോസഫ് പറഞ്ഞു. ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. സുരേഷ് ഗോപി അഭിനയിച്ച സിനിമയുടെ ആദ്യപ്രദര്‍ശനവും വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
കമന്‍റ്: സെലിബ്രിറ്റികള്‍ പ്രസ്താവന ഇറക്കുമ്പോള്‍ സംയമനം പാലിക്കേണ്ടതാണ് . കുറച്ചുനാളായി സുരേഷ് ഗോപിക്ക് ഈ വിവരം ഇല്ല  
-കെ എ സോളമന്‍   

Monday 4 August 2014

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും സാഹിത്യ സംഗമവും

Photo: ‎دخلت امرأة النار في هرة حبستها حتى ماتت.
فكيف بمن يحبس الطعام والدواء وكافة الضروريات عن مليوني مسلم يقاتلهم العدو المحتل!‎


ആലപ്പുഴ: ആലപ്പി ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സിന്‍െറ ആഭിമുഖ്യത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം സംഘടിപ്പിച്ചു. പുന്നപ്ര എസ്.എന്‍.ഡി.പി പ്രാര്‍ഥനാലയത്തില്‍ നടന്ന സമ്മേളനം പ്രഫ. എന്‍. ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. ഇ. ഖാലിദ് അധ്യക്ഷത വഹിച്ചു.

അലിയാര്‍ മാക്കിയില്‍, പ്രഫ. കെ.എ. സോളമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ബി. ജോസ്കുട്ടി, ഫിലിപ്പോസ് തത്തംപള്ളി, കാസിം കരുമാടി, സുധീര്‍ പുന്നപ്ര, എ.ബി. ഉണ്ണി, അഹമ്മദ് കബീര്‍, ബാബു, പ്രദീപ് കൂട്ടാല, അസീസ്എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സാഹിത്യസംഗമം കരുമാടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോയിക്കലത്തേ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ആദില കബീര്‍, കെ.പി. പ്രീതി, ലാന്‍സി മാരാരിക്കുളം, കോമളവല്ലി, പീറ്റര്‍ ബെഞ്ചമിന്‍, ശോഭ രാജപ്പന്‍, ഗോപിനാഥ് പുന്നപ്ര, സണ്ണി പാന്നക്കല്‍, ഹാദിയ ഹനീസ് എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു.
റോഷ്ന കബീര്‍, എ. അശോകന്‍, കെ.എ. അമീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


K A Solaman 
മാധ്യമം Published on Mon, 08/04/2014 

Saturday 2 August 2014

കോണ്‍ഗ്രസ്-ലീഗ് എം.എല്‍.എമാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനില്ല


കോണ്‍ഗ്രസ്-ലീഗ് എം.എല്‍.എമാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനില്ല
തിരുവനന്തപുരം: ഇടതു എം.എല്‍.എമാര്‍ക്കു പിന്നാലെ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എം.എല്‍.എ മാരും അമേരിക്കന്‍ യാത്രയില്‍ നിന്ന് പിന്മാറി. അനാവശ്യ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ യാത്രയില്‍ നിന്ന് പിന്മാറുന്നതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. അമേരിക്കന്‍ യാത്രയില്‍ നിന്ന് മുസ്‌ലിം ലീഗ് എം.എല്‍.എമാരും പിന്മാറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് മാറ്റിയത്. ഇക്കാര്യം അമേരിക്കന്‍ കോണ്‍സുലേറ്റിനെ അറിയിച്ചെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
നേരത്തെ സി.പി.എം എം.എല്‍.എ മാര്‍ അമേരിക്കയില്‍ പോകുന്നത് പാര്‍ട്ടി ഇടപെട്ട് വിലക്കിയിരുന്നു. അമേരിക്കന്‍ ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ലോകത്തിലെ യുവനേതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്ന് ഏഴ് യുവ എം.എല്‍.എമാരെയാണ് ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ക്ഷണിച്ചത്.
യാത്രയുടെയും താമസത്തിന്‍െറയും പരിശീലനത്തിന്‍െറയും മുഴുവന്‍ ചെലവും അമേരിക്കന്‍ ഭരണകൂടം വഹിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സി.പി.എം നിലപാട്. ഇതേ തുടര്‍ന്നാണ് സി.പി.എം അംഗങ്ങളായ ടി.വി. രാജേഷ്, ആര്‍. രാജേഷ്, സി.പി.എം പിന്തുണക്കുന്ന സ്വതന്ത്രന്‍ കെ.ടി. ജലീല്‍ എന്നിവര്‍ പിന്‍മാറിയത്. ഇതിനു പിറകെ സി.പി.ഐ എം.എല്‍.എ ബിജി മോളും ഗീത ഗോപിയും പിന്‍മാറിയിരുന്നു.
കമന്‍റ് : മിഷേല്‍ ഒബാമ മദാമ്മ പൊരിച്ചുവെച്ച ചെമ്മീന്‍ വട വെറുതെയായി:
-കെ എ സോളമന്‍ 

Friday 1 August 2014

ആദിമഭൂമി!



ക്ഷുദ്രഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും തുടര്‍ച്ചയായി പതിച്ച് നരകതുല്യമായ അവസ്ഥയിലായിരുന്നു ഭൂമിയുടെ ബാല്യമെങ്കിലും, ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ പാകത്തില്‍ അന്നും ഇവിടെ ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പുതിയ പഠനം. 


ഐ.ഒ.സി. പാചകവാതക ബുക്കിങ് ഇന്നുമുതല്‍ ഐ.വി.ആര്‍.എസ്. വഴി മാത്രം














ഹരിപ്പാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ് വെള്ളിയാഴ്ച മുതല്‍ പൂര്‍ണ്ണമായും ഐ.വി.ആര്‍.എസ്. വഴിയാക്കി. നിലവില്‍ ഏജന്‍സിയില്‍ നേരിട്ട് നടത്തിയിട്ടുള്ള ബുക്കിങ് വ്യാഴാഴ്ചയോടെ റദ്ദായി. ഇങ്ങനെയുള്ളവര്‍ ഉടന്‍ പുതിയ രീതിയില്‍ ബുക്ക് ചെയ്യണം. ഇപ്പോള്‍ പാചകവാതകം തടസ്സമില്ലാതെ കിട്ടുന്നുണ്ട്. നിലവിലെ ബുക്കിങ് ക്യാന്‍സലായവര്‍ പുതിയ രീതിയില്‍ (ഐ.വി.ആര്‍. എസ്. അല്ലെങ്കില്‍ എസ്.എം.എസ്.വഴി) ബുക്ക് ചെയ്താല്‍ രണ്ടുദിവസത്തിനകം പാചകവാതകം കിട്ടും.

ഐ.ഒ.സി. രണ്ടാഴ്ചയ്ക്ക് മുമ്പു മുതല്‍ ഐ.വി.ആര്‍. എസ്. വഴി പാചകവാതകം ബുക്ക് ചെയ്യാന്‍ സംവിധാനം ഒരുക്കിയിരുന്നു. ഈ സമയത്ത് ഏജന്‍സിയില്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു. വെള്ളിയാഴ്ച മുതല്‍ ഈ സൗകര്യം ഇല്ലാതാകും.
ഐ.വി.ആര്‍.എസ്. വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതകം ബുക്ക് ചെയ്യാന്‍ ആദ്യം ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ലാന്‍ഡ് ഫോണില്‍ നിന്നോ മോബൈലില്‍ നിന്നോ 9961824365 എന്ന നമ്പരില്‍ വിളിക്കണം. ഫോണില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം. തുടര്‍ന്ന് പാചകവാതക വിതരണ ഏജന്‍സിയുടെ ഫോണ്‍ നമ്പരും കണ്‍സ്യൂമര്‍ നമ്പരും ഡയല്‍ ചെയ്യണം. ഇതിനുശേഷം റീഫില്‍ ബുക്കിങ്ങിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഇതേ ഫോണ്‍ നമ്പരില്‍ വിളിച്ച് 'ഒന്ന്' ഡയല്‍ ചെയ്താല്‍ പാചകവാതകം ബുക്ക് ചെയ്യാം.

എസ്.എം.എസ്. മുഖേനെയുള്ള ബുക്കിങ്ങിന് ഐ.ഒ.സി. എന്ന് ടൈപ്പ് ചെയ്തശേഷം സ്‌പേസ് വിട്ട് ഏജന്‍സിയുടെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ സ്‌പേസ് കണ്‍സ്യൂമര്‍ നമ്പര്‍ എന്ന ക്രമത്തില്‍ ടൈപ്പ് ചെയ്ത് 9961824365 ലേക്ക് അയയ്ക്കണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള ബുക്കിങ്ങിന് ഈ നമ്പരിലേക്ക് ഐ.ഒ.സി. എന്ന് മാത്രം ടൈപ്പ് ചെയ്ത് അയച്ചാല്‍ മതി.

Comment: വല്ലതും നടക്കുമോ, അതോ പുതിയ തരം കുരങ്ങുകളിയായി മാറുമോ? 
-കെ എ  സോളമന്‍ 

കേരളത്തില്‍ നിശാ ക്ളബുകള്‍ തുടങ്ങണമെന്ന് അബ്ദുള്ളക്കുട്ടി











കണ്ണൂര്‍: ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വിദേശ രാജ്യങ്ങളിലേതുപോലെ കേരളത്തില്‍ ലൈംഗിക കളിപ്പാട്ട വില്‍പ്പന കേന്ദ്രവും നിശാ ക്ളബുകളും തുടങ്ങണമെന്ന് എ.പി അബ്ദുള്ളക്കുട്ടി എം‌എല്‍‌എ. സെക്സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവു ദ്വീപ് സന്ദര്‍ശിച്ച ശേഷം പുറത്തിറക്കുന്ന ‘മറക്കാനാകാത്ത മക്കാവ് യാത്ര‘ എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ച് വയസ്സുമുതല്‍ 85 വയസ്സുള്ള മുത്തശ്ശിമാരെ പോലും പീഡിപ്പിക്കുന്ന കേരളത്തില്‍ പഞ്ചായത്തുകള്‍ തോറും ഇത്തരം കേന്ദ്രങ്ങള്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ഞാന്‍ ആലോചിച്ചുപോയെന്ന് പുസ്തകത്തില്‍ അബ്ദുള്ളക്കുട്ടി പറയുന്നു. ചില ഇസ്ലാമിക രാജ്യങ്ങളില്‍ ലൈംഗിക വൈകൃതക്കാര്‍ക്ക് മാത്രമായി നിശാ ക്ളബ്ബും മദ്യശാലയും തുടങ്ങിയിട്ടുണ്ട് കേരളത്തിലും ഇത് വേണമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
ലൈംഗിക വൈകൃതങ്ങള്‍ക്ക് കാരണമാകുന്നത് പ്രധാനമായും ബോയ്സ് സ്കൂളുകളാണെന്നും നിരീക്ഷിക്കുന്നു. പത്ത് വര്‍ഷം പെണ്‍കുട്ടികളെ കാണാതെ പഠിച്ചവരാണ് വൈകൃതങ്ങള്‍ക്ക് കാരണമാകുന്നതെന്ന് എം.എല്‍.എ പറയുന്നു. അതിനാല്‍ അത്തരം ആണ്‍- പെണ്‍ സ്കൂളുകള്‍ നിര്‍ത്തണമെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. മക്കാവൂ ദ്വീപിനെക്കുറിച്ച് മോശം ധാരണയാണ് മലയാളിക്കുള്ളത്, അവിടെ ചൂതാട്ടമാണെന്ന് പറയുന്നു. ഇവിടെ സര്‍ക്കാര്‍ ലോട്ടറി വില്‍ക്കുന്നില്ലേ, ലോട്ടറി വരുമാനത്തിലെ ഒരു ഭാഗം കാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്നത് പോലെ ചെയ്യുന്നുണ്ടെന്നും അബ്ദുള്ള കുട്ടിപറയുന്നു.
ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമാണ് അബ്ദുള്ളക്കുട്ടി മക്കാവു ദ്വീപ് സന്ദര്‍ശിച്ചത്. ഈ മാസം ഒമ്പതിന് വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്യും.
Comment: അബ്ദുള്ളക്കുട്ടിയെ നിശാക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുകയും വേണം.
-കെ എ സോളമന്‍