തിരുവനന്തപുരം: ഇടതു എം.എല്‍.എമാര്‍ക്കു പിന്നാലെ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എം.എല്‍.എ മാരും അമേരിക്കന്‍ യാത്രയില്‍ നിന്ന് പിന്മാറി. അനാവശ്യ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ യാത്രയില്‍ നിന്ന് പിന്മാറുന്നതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. അമേരിക്കന്‍ യാത്രയില്‍ നിന്ന് മുസ്‌ലിം ലീഗ് എം.എല്‍.എമാരും പിന്മാറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് മാറ്റിയത്. ഇക്കാര്യം അമേരിക്കന്‍ കോണ്‍സുലേറ്റിനെ അറിയിച്ചെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
നേരത്തെ സി.പി.എം എം.എല്‍.എ മാര്‍ അമേരിക്കയില്‍ പോകുന്നത് പാര്‍ട്ടി ഇടപെട്ട് വിലക്കിയിരുന്നു. അമേരിക്കന്‍ ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ലോകത്തിലെ യുവനേതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്ന് ഏഴ് യുവ എം.എല്‍.എമാരെയാണ് ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ക്ഷണിച്ചത്.
യാത്രയുടെയും താമസത്തിന്‍െറയും പരിശീലനത്തിന്‍െറയും മുഴുവന്‍ ചെലവും അമേരിക്കന്‍ ഭരണകൂടം വഹിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സി.പി.എം നിലപാട്. ഇതേ തുടര്‍ന്നാണ് സി.പി.എം അംഗങ്ങളായ ടി.വി. രാജേഷ്, ആര്‍. രാജേഷ്, സി.പി.എം പിന്തുണക്കുന്ന സ്വതന്ത്രന്‍ കെ.ടി. ജലീല്‍ എന്നിവര്‍ പിന്‍മാറിയത്. ഇതിനു പിറകെ സി.പി.ഐ എം.എല്‍.എ ബിജി മോളും ഗീത ഗോപിയും പിന്‍മാറിയിരുന്നു.
കമന്‍റ് : മിഷേല്‍ ഒബാമ മദാമ്മ പൊരിച്ചുവെച്ച ചെമ്മീന്‍ വട വെറുതെയായി:
-കെ എ സോളമന്‍
No comments:
Post a Comment