Monday 18 August 2014

കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ കയ്യാങ്കളി


കാലിക്കറ്റ് സിന്‍ഡിക്കേറ്റില്‍ കയ്യാങ്കളി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ കയ്യാങ്കളി. വി.സി ഡോ.എം. അബ്ദുസ്സലാം, പ്രൊ-വി.സി കെ. രവീന്ദ്രനാഥ് എന്നിവര്‍ക്ക് പരിക്കേറ്റു. വി.സിയുടെ ചെറുത്തുനില്‍പ്പിനിടെ സിന്‍ഡിക്കേറ്റംഗത്തിനും പരിക്കേറ്റു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
സിന്‍ഡിക്കേറ്റംഗങ്ങളും വി.സിയും തമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സിന്‍ഡിക്കേറ്റ് യോഗം നടന്നത്. യോഗ നടപടികള്‍ തുടങ്ങിയയുടന്‍ ബഹളം തുടങ്ങി. എല്ലാ അജണ്ടകളും പാസാക്കി യോഗം നിര്‍ത്തുന്നുവെന്ന് വി.സി പ്രഖ്യാപിച്ചു.
ഇതോടെ, സിന്‍ഡിക്കേറ്റംഗം അഡ്വ. പി.എം നിയാസ്, കെ.വി സലാഹുദ്ദീന്‍ എന്നിവര്‍ വി.സിയുടെ ചേംബറിലേക്ക് പാഞ്ഞടുത്തു. സിന്‍ഡിക്കേറ്റ് റൂമിലെ കാമറകളും റെക്കോര്‍ഡ് സംവിധാനമെല്ലാം ഈ സമയത്ത് ഓഫാക്കി. കൈകളില്‍ പിടിച്ചുവലിച്ച ഇരുവരും അസഭ്യവര്‍ഷവും നടത്തിയെന്ന് വി.സി പറഞ്ഞു. അതേസമയം, നെയിം ബോര്‍ഡ് കൊണ്ട് വി.സി അടിക്കുകയാണ് ഉണ്ടായതെന്ന് കെ.വി. സലാഹുദ്ദീന്‍ പറഞ്ഞു.
ബഹളത്തിനിടെ, വി.സിയെ രക്ഷിക്കുന്നതിനിടെയാണ് പ്രൊ-വി.സിക്ക് പരിക്കേറ്റത്. പരിക്കേറ്റ വി.സിയെ സര്‍വകലാശാലാ ഹെല്‍ത്ത് സെന്‍ററിലെ ഡോക്ടര്‍ പരിശോധിച്ചു. സിന്‍ഡിക്കേറ്റംഗത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തിന്‍്റെ മിനുട്സില്‍ രണ്ട് സിന്‍ഡിക്കേറ്റംഗങ്ങളുടെ പേര് പരാമര്‍ശിച്ചത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് തര്‍ക്കം.
കമന്‍റ്: എം എ ഓഫ് കയ്യാംകളി -പുതുതായി തുടങ്ങിയ കോഴ്സാണ്!
-കെ എ സോളമന്‍ 

No comments:

Post a Comment