തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെയുള്ള പ്രസ്താവനയില്‍ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചു. താന്‍ പ്രയോഗിച്ച വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി ഇപ്പോള്‍ അമേരിക്കയിലുള്ള അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാതെ പദ്ധതി നടപ്പാക്കുന്നതിനെയാണ് വിമര്‍ശിച്ചത്. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഖേദപ്രകടനം നടത്തണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതായി അറിഞ്ഞു. നാളെ,രമേശ് ചെന്നിത്തലയോ, ആര്യാടന്‍ മുഹമ്മദോ പോലുള്ളവര്‍ സുരേഷ് ഗോപി മാപ്പ് പറയണം എന്ന് ആവശ്യപ്പെടരുതെന്ന ആഗ്രഹമുള്ളതിനാലാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ അവസാരവാദിയാണെന്ന് വിളിക്കുന്നത് ശരിയല്ല അങ്ങനെയാണെങ്കില്‍ അഞ്ച് വര്‍ഷത്തില്‍ പലപ്പോഴും നിലപാട് മാറ്റുന്ന ജനങ്ങള്‍ അല്ലെ യഥാര്‍ത്ഥ അവസരവാദികള്‍ എന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.
Comment: അപ്പോത്തിക്കരി പടം ഓടിക്കിട്ടണമല്ലോ? യൂത്തന്‍മാര്‍ ഹാലിളകി നടക്കയാണ്, ഖേദംപ്രകടിപ്പിക്കാതെ എന്തു ചെയ്യും? ചെന്നിത്തല, ആര്യാടന്‍, തിരുവഞ്ചൂര്‍ എന്നിവരെ പരാമര്‍ശിച്ച കൂട്ടത്തില്‍ കെ സി ജോസഫിനെ ക്കുറിച്ച് മിണ്ടാതിരുന്നത് അദ്ദേഹം മന്ത്രിയാണെന്ന് തോന്നാത്തതുകൊണ്ടാവും?
കെ എ സോളമന്‍
No comments:
Post a Comment