Friday, 22 August 2014

റിസര്‍വ് ബാങ്ക് പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുന്നു










മുംബൈ: പ്ലാസ്റ്റിക്കിലുള്ള കറന്‍സി നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. വര്‍ഷങ്ങളായുള്ള കൂടി ആലാചനകള്‍ക്ക് ശേഷം ജനുവരിയിലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ ബാങ്കിന് ലഭിക്കുന്നത്. പരിശോധനയ്ക്ക് ശേഷം അടുത്ത വര്‍ഷം മുതല്‍ നോട്ടുകള്‍ ലഭ്യമായിത്തുടങ്ങും.
അഞ്ച് പട്ടണങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.വിവിധ കാലാവസ്ഥയുള്ള കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഭുവനേശ്വര്‍, ഷിംല എന്നീ അഞ്ച് മേഖലകളിലാണ് ആദ്യമായി പ്ലാസ്റ്റിക് കറന്‍സികള്‍ പരീക്ഷിച്ചത്. ആദ്യപടിയായി അഞ്ച്, പത്ത്, ഇരുപത് രൂപാ നോട്ടുകളാകും പ്ലാസ്റ്റിക്കാകുക.
പ്ലാസ്റ്റിക് നോട്ടുകളില്‍ എളുപ്പം അഴുക്ക് പിടിക്കുകയോ പെട്ടെന്ന് കീറിപ്പോവുകയോ ചെയ്യില്ല. പല രാജ്യങ്ങളും പോളിമര്‍ അടങ്ങിയ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ സംവിധാനം നടപ്പാക്കുന്നത് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇടനിലക്കാരെ ഒഴിവാക്കി കാര്യപ്രാപ്തിയോടെ ദേശീയതലത്തില്‍ ബില്‍ അടയ്ക്കാനുള്ള പുതിയ സംവിധാനം  കൊണ്ടുവരുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
ബാങ്ക് നോട്ടിന്റെ ആയുസ് കൂട്ടാനുള്ള പുതിയ വഴികളെപ്പറ്റിയുള്ള ചിന്തയിലാണ് റിസര്‍വ് ബാങ്കെന്ന് 2013-14ലെ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
Comment: ചില്ലറ ക്ഷാമം രൂക്ഷമായതിനാല്‍ 5 രൂപയുടെ 2 പ്ലാസ്റ്റിക് നോട്ടുകള്‍ വേണ്ടിവരും ഒരു ചായകിട്ടാന്‍!
-കെ എ സോളമന്‍ 

No comments:

Post a Comment