ഹരിപ്പാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ് വെള്ളിയാഴ്ച മുതല്‍ പൂര്‍ണ്ണമായും ഐ.വി.ആര്‍.എസ്. വഴിയാക്കി. നിലവില്‍ ഏജന്‍സിയില്‍ നേരിട്ട് നടത്തിയിട്ടുള്ള ബുക്കിങ് വ്യാഴാഴ്ചയോടെ റദ്ദായി. ഇങ്ങനെയുള്ളവര്‍ ഉടന്‍ പുതിയ രീതിയില്‍ ബുക്ക് ചെയ്യണം. ഇപ്പോള്‍ പാചകവാതകം തടസ്സമില്ലാതെ കിട്ടുന്നുണ്ട്. നിലവിലെ ബുക്കിങ് ക്യാന്‍സലായവര്‍ പുതിയ രീതിയില്‍ (ഐ.വി.ആര്‍. എസ്. അല്ലെങ്കില്‍ എസ്.എം.എസ്.വഴി) ബുക്ക് ചെയ്താല്‍ രണ്ടുദിവസത്തിനകം പാചകവാതകം കിട്ടും.
ഐ.ഒ.സി. രണ്ടാഴ്ചയ്ക്ക് മുമ്പു മുതല്‍ ഐ.വി.ആര്‍. എസ്. വഴി പാചകവാതകം ബുക്ക് ചെയ്യാന്‍ സംവിധാനം ഒരുക്കിയിരുന്നു. ഈ സമയത്ത് ഏജന്‍സിയില്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു. വെള്ളിയാഴ്ച മുതല്‍ ഈ സൗകര്യം ഇല്ലാതാകും.
ഐ.വി.ആര്‍.എസ്. വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതകം ബുക്ക് ചെയ്യാന്‍ ആദ്യം ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ലാന്‍ഡ് ഫോണില്‍ നിന്നോ മോബൈലില്‍ നിന്നോ 9961824365 എന്ന നമ്പരില്‍ വിളിക്കണം. ഫോണില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം. തുടര്‍ന്ന് പാചകവാതക വിതരണ ഏജന്‍സിയുടെ ഫോണ്‍ നമ്പരും കണ്‍സ്യൂമര്‍ നമ്പരും ഡയല്‍ ചെയ്യണം. ഇതിനുശേഷം റീഫില്‍ ബുക്കിങ്ങിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഇതേ ഫോണ്‍ നമ്പരില്‍ വിളിച്ച് 'ഒന്ന്' ഡയല്‍ ചെയ്താല്‍ പാചകവാതകം ബുക്ക് ചെയ്യാം.
എസ്.എം.എസ്. മുഖേനെയുള്ള ബുക്കിങ്ങിന് ഐ.ഒ.സി. എന്ന് ടൈപ്പ് ചെയ്തശേഷം സ്‌പേസ് വിട്ട് ഏജന്‍സിയുടെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ സ്‌പേസ് കണ്‍സ്യൂമര്‍ നമ്പര്‍ എന്ന ക്രമത്തില്‍ ടൈപ്പ് ചെയ്ത് 9961824365 ലേക്ക് അയയ്ക്കണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള ബുക്കിങ്ങിന് ഈ നമ്പരിലേക്ക് ഐ.ഒ.സി. എന്ന് മാത്രം ടൈപ്പ് ചെയ്ത് അയച്ചാല്‍ മതി.
Comment: വല്ലതും നടക്കുമോ, അതോ പുതിയ തരം കുരങ്ങുകളിയായി മാറുമോ?
-കെ എ സോളമന്‍
No comments:
Post a Comment