Wednesday 31 July 2013

KAS Leaf blog: ഗുരുപാദ വന്ദനം !

KAS Leaf blog: ഗുരുപാദ വന്ദനം !: ഇത് ഒരു സ്വാശ്രയ കോളേജിലെ ഗുരുപാദവന്ദനം.  അടുത്തത് ഗുരുപാദ ക്ഷാളനം, പിന്നെ ഗുരുപാദ താഡനം. എന്തെല്ലാം കാണണം ഇനി എന്റെ അത്തിപ്പാറ അമ്മച്ചി!...

ഗുരുപാദ വന്ദനം !

Photo: " GURUPADA VANDHANAM' by Freshers at MIMAT


ഇത് ഒരു സ്വാശ്രയ കോളേജിലെ ഗുരുപാദവന്ദനം.  അടുത്തത് ഗുരുപാദ ക്ഷാളനം, പിന്നെ ഗുരുപാദ താഡനം. എന്തെല്ലാം കാണണം ഇനി എന്റെ അത്തിപ്പാറ അമ്മച്ചി!

-കെ എ സോളമന്‍ 

മാധ്യമ പ്രവര്‍ത്തകനെ തൊഴിച്ചതിന് മറഡോണക്കെതിരെ കേസ്‌
















അര്‍ജന്റീന: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതിനാണ് മറഡോണക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയതത്. ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്. മറഡോണയുടെ പിതാവിന്റെ വീടിന് മുന്നില്‍ കാത്തു നിന്ന തന്നെ ഓടിയെത്തി തൊഴിക്കുകയായിരുന്നുവെന്നാണ് ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖിന്റെ പരാതി.
ഭ്രാന്തനെ പോലെ ഓടിയെത്തിയ മറഡോണ ഒരു ഫ്രീകിക്ക് എടുക്കും വിധമാണ് തന്നെ അക്രമിച്ചതെന്നാണ് എന്റിഖ് പൊലീസില്‍ പരാതി നല്‍കിയത്. എന്തായാലും പൊലീസ് അധികൃതര്‍ മറഡോണയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.

Comment: ഈ മാധ്യമപ്രവര്‍ത്തകന്‍ ചെമ്മണ്ണൂര്‍ ഗോള്‍ഡി ന്റെ മാറ്റിനെ ക്കുറിച്ച് ചോദിച്ചു കാണും?
-കെ എ സോളമന്‍ 

Monday 29 July 2013

ജോര്‍ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌! !

Photo: ഔര്വരിലെ പഴയ പത്രക്കടലാസുകള്‍ പഴം പൊരി ചുരുട്ടികളഞ്ഞില്ലെങ്കില്‍ തുറന്നു നോക്കാം. ഇതൊക്കെ പ്രസിദ്ധീകരിച്ച പത്രക്കാര്‍ വിവരം കെട്ടവരെന്നു ഔവരിലെ കപട ബുദ്ധിജീവികള്‍ ആക്രോശിച്ചുകളയുമോ? ഞാന്‍ ഇവനെ അവിടെ ഏല്‍പ്പിക്കുകയാണ്, അല്പം തീറ്റയും വെള്ളവും കൊടുത്തേക്കണം

സരിതാ രാജകുമാരി രക്ഷിച്ചു, അല്ലായിരുന്നെങ്കില്‍ ജോര്‍ജ്ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരന്റെ ജനനം സംബന്ധിച്ച്‌ ഒത്തിരിപുലയാട്ടുകള്‍ കാണേണ്ടി വരുമായിരുന്നു.

ജോര്‍ജ്ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരനെ അറിയില്ലേ? അദ്ദേഹമാണ്‌ അംശവടി ഇല്ലാത്ത ഭാവി രാജാവ്‌. . വില്യം യുവരാജാവിന്റെയും റാണി കേറ്റ്‌ മിഡില്‍ ടണ്ണിന്റേയും സീമന്ത പുത്രന്‍. . ജനനം ലണ്ടനിലെ പോഷ്‌ ആശുപത്രിയില്‍. അറുപത്തിനാല്‌ വെടിപൊട്ടിച്ചാണ്‌ പ്രസവം ലോകത്തെ അറിയിച്ചത്‌.
പാപ്പരാസികളും ചാനല്‍ ലേഖകരും പത്രക്കാരും ആശുപത്രി കോമ്പൗണ്ടില്‍ അട്ടിപ്പേറു കിടക്കുകയായിരുന്നു, പ്രസവത്തിന്റെ ഓരോ നിമിഷവും ലോകത്തെ അറിയിക്കാന്‍. നടി ശ്വേതാ മേനോന്റെ ക്യാമറ പ്രസവം കഴിഞ്ഞാല്‍ അറിയപ്പെടുന്ന മറ്റൊരു കാമറാ പ്രസവമാണ്‌ കേറ്റിന്റെ തിരുവയറൊഴിയല്‍. കൊളോണിയല്‍ ഉച്ഛിഷ്ടം ഭക്ഷിച്ചു മടുക്കാത്തവര്‍ക്ക്‌ ഈ പ്രസവം ചാനലില്‍ കാണാനുള്ള സാധ്യത വിരളവുമാണ്‌.

വില്യം-കേറ്റ്‌ ദമ്പതികളുടെ കുട്ടി ജനിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ വെടിപൊട്ടിച്ചതു മനസ്സിലാക്കാം. അവിടെ നടക്കുന്ന ഓരോ പ്രസവവും മൂന്നാംലോക രാജ്യങ്ങലിലെ സുകര പ്രസവം പോലല്ല എന്നറിയിക്കേണ്ട ആവശ്യം അവര്‍ക്കുണ്ട്‌..  പോരാത്തതിന്‌ ഡയാന രാജകുമാരി കാര്‍ അപകടത്തില്‍ പെട്ട്‌ മരിച്ചതിന്റെ ദുരൂഹതയും നാണക്കേടും ഒഴിവാക്കി എടുക്കേണ്ടതും രാജകുടുംബത്തിന്റെ ആഗ്രഹമാണ്‌.

ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും കൊച്ചിന്റെ മുതുമുത്തശ്ശി എലിസബത്ത്‌ രാജ്ഞിക്ക്‌ സന്ദേശമയച്ച്‌ ആഹ്ലാദം പങ്കുവെച്ചു. സന്ദേശം എന്തായാലും അത്‌ കമ്പിമാര്‍ഗമായിരിക്കില്ല, ഇന്ത്യന്‍ കമ്പി വകുപ്പ്‌ കമ്പി സേവനം എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു കഴിഞ്ഞുവല്ലോ.

ഇന്ത്യന്‍ രാഷ്ട്രപതിയുള്‍പ്പെടെ മൂന്നാംലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയനേതാക്കള്‍ക്ക്‌ ബ്രിട്ടീഷ്‌ അടിമത്വത്തിന്റെ കെട്ട്‌ ഇനിയും വിട്ടുമാറിയിട്ടില്ല. ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചുകൊണ്ടുപോയ ധനത്തെക്കുറിച്ച്‌ അതുകൊണ്ടുതന്നെ ഒരുത്തനും ഒരു പരാതിയുമില്ല.

121- കോടി ഇന്ത്യന്‍ ജനസംഖ്യയില്‍ 50 കോടിയും ദാരിദ്ര്യരേഖയ്ക്ക്‌ താഴെ. 600 രൂപയുണ്ടെങ്കില്‍ നാലംഗ കുടുംബത്തിന്‌ ഒരു മാസം സുഭിക്ഷമായി കഴിയാമെന്നും പ്രഖ്യാപിച്ചിട്ടുള്ള മുഖ്യമന്ത്രിമാരും ഈ രാജ്യത്തുതന്നെ. പാവപ്പെട്ടവന്റെ മത്സ്യമായ മത്തി കിലോ ഒന്നിന്‌ 120 രൂപ, കൊടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ പോലും രാജകുമാരന്റെ ജനനം ആഘോഷിക്കുകയാണ്‌ നേതാക്കളും ചാനലുകളും പത്രങ്ങളും.

സരിതാ നായരും ശാലുമേനോനും ഇല്ലായിരുന്നെങ്കില്‍ ചാനലുകളില്‍ 24 മണിക്കൂറും കേറ്റിന്റെ പ്രസവം നിറയുമായിരുന്നു. പ്രസവ സമയത്ത്‌ കേറ്റ്‌ എന്താണ്‌ ഭക്ഷിച്ചത്‌, ഏതു വസ്ത്രമാണ്‌ ധരിച്ചത്‌, മുടിയില്‍ തിരുപ്പണ്‍ ഉണ്ടായിരുന്നോ, നാലു കാമറാ വെച്ചു പ്രസവം ഷൂട്ട്‌ ചെയ്തോ,  വില്യമിന്റെ വിഐപി ഫ്രഞ്ചിയുടെ നിറമെന്തായിരുന്നു തുടങ്ങി എല്ലാം വിളമ്പുമായിരുന്നു. പ്രേക്ഷകരെ സരിതാ നായര്‍ രക്ഷിച്ചുവെന്ന്‌ തന്നെ പറയാം.

യേശുക്രിസ്തു ജനിച്ചത്‌ കാലിത്തൊഴുത്തിലാണ്‌ , 2000 വര്‍ഷം മുമ്പ്‌. . ദൃക്‌സാക്ഷികളാവാന്‍ പാപ്പരാസികള്‍ ചെന്നില്ല, ഏതാനും കന്നുകാലികള്‍ മാത്രം. ചാനലുകള്‍ അന്നുണ്ടായിരുന്നെങ്കില്‍പ്പോലും കവറേജു കിട്ടുമായിരുന്നില്ല. എന്തൊക്കെയാണ്‌ ജോര്‍ജ്‌ അലക്സാണ്ടര്‍ ലൂയിസ്‌ രാജകുമാരനെപ്പറ്റി പറയുന്നത്‌? ഭാവിയില്‍ അദ്ദേഹം ആരാകുമെന്ന്‌ ചൈനക്കാര്‍ തന്നെ പ്രവചിച്ചു കഴിഞ്ഞു. മുത്തച്ഛന്റെ പാരമ്പര്യം വെച്ചു നോക്കിയാല്‍ ഭാര്യ ജീവിച്ചിരിക്കെത്തന്നെ മറ്റൊരുത്തിയുടെ പുറകേ കൂടും, ഭാര്യ മരിക്കുമ്പോള്‍ കാമുകിയെ കല്യാണം കഴിക്കും. ഇതൊന്നുമായിരിക്കില്ല, ജോര്‍ജ്ജ്‌ രാജകുമാരന്‍., അദ്ദേഹം ലോകം തന്നെ മാറ്റിമറിക്കും. ഇതാണ്‌ ചാനല്‍ ഗാര്‍ബിജ്‌ വില്‍ക്കുന്നവരുടെ മുഴുനീള വായ്ക്കുരവ.

കെ.എ.സോളമന്‍

സരിതയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു; ഉന്നതരുടെ പേരുകളില്ല








കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി സരിത എസ്.നായരുടെ മൊഴി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയിലെ ആക്ഷേപങ്ങളെ പൊലീസ് അന്വേഷിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
സരിതയെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെ വനിതാ സൂപ്രണ്ട് നസീറാ ബീവി നേരിട്ടെത്തിയാണ് പരാതി കോടതിക്ക് കൈമാറിയത്. മജിസ്‌ട്രേറ്റ് പരാതി പരിശോധിച്ച ശേഷം തുടര്‍ന്നുള്ള അന്വേഷണത്തിനായി എറണാകുളം നോര്‍ത്ത് പൊലീസിന് കോടതി കൈമാറി. നാല് പേജുള്ള പരാതിയാണ് സരിതയുടേതായി കോടതിയില്‍ സമര്‍പ്പിച്ചത്.
മൊഴിയില്‍ ഉന്നതരരെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് മൊഴിയിലുള്ളത്. ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ സരിത വ്യക്തമാക്കിയിട്ടുണ്ട്. ബിജുവും ശാലുവുമായുള്ള ബന്ധമാണ് തന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് പരാതിയില്‍ പറയുന്നു. കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്ക പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുട്ടിയുടെ പിതൃത്വം വരെ സംശയിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് തന്നെ വേദനിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
ഫെനി ബാലകൃഷ്ണനാണ് സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരുണ്ടെന്ന് വെളിപ്പെടുത്തിയത്. 23 പേജുള്ള പരാതി സരിത തനിക്ക് എഴുതി നല്‍കിയെന്നും ഫെനി പറഞ്ഞിരുന്നു. എന്നാല്‍ സരിതയുടെ പരാതി കോടതിയില്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന ഫെനിയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. മൊഴി നേരിട്ട് എഴുതി നല്‍കാനും കോടതി സരിതയോട് ആവശ്യപ്പെട്ടു.
Comment: സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഉന്നതരുമായുള്ള അവരുടെ നാറ്റക്കേസ് അവര്‍ തന്നെ പറയണമെന്ന് വെച്ചാല്‍ -----
-കെ എ സോളമന്‍ 

Saturday 27 July 2013

രമേശിന്‌ ആഭ്യന്തരം, സുധീരന്‍ കെപിസിസി പ്രസിഡന്റ്‌?

mangalam malayalam online newspaper










ന്യൂഡല്‍ഹി: സോളാര്‍ വിവാദത്തെ തുടര്‍ന്ന്‌ വികൃതമായിപ്പോയ പ്രതിഛായ മുഖം മിനുക്കി വീണ്ടെടുക്കാനുള്ള ശ്രമം കോണ്‍ഗ്രസ്‌ ഡല്‍ഹിയില്‍ തുടങ്ങി. മന്ത്രിസഭാ പുന:സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കി അടിമുടി പരിഷ്‌ക്കാരം വരുത്താനുള്ള നീക്കമാണ്‌ അണിയറയില്‍. പുതിയ ഫോര്‍മുല അനുസരിച്ച്‌ രമേശ്‌ ചെന്നിത്തലയെ മന്ത്രിസഭയിലേക്കും വിഎം സുധീരന്‍ കെപിസിസി തലപ്പത്തേക്കും കൊണ്ടുവരാനാണ്‌ ശ്രമങ്ങളെന്നാണ്‌ റിപ്പോര്‍ട്ട്‌.
മന്ത്രിസഭയിലേക്കില്ലെന്ന്‌ ഇതനകം പലതവണ പറഞ്ഞെങ്കിലും മന്ത്രി സ്‌ഥാനത്തേക്ക്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക് സമ്മര്‍ദ്ദം ശക്‌തമാകുന്നുണ്ട്‌. അങ്ങിനെ വന്നാല്‍ കെപിസിസി പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മികച്ച പ്രതിഛായയുള്ള ഒരാള്‍ വരണമെന്നും അത്‌ മിക്കവാറും വിഎം സുധീരന്‍ ആയിരിക്കുമെന്നുമാണ്‌ സൂചന. ഡല്‍ഹിയിലെത്തിയ രമേശ്‌ ചെന്നിത്തല കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്‌ സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മന്ത്രിസഭയിലേക്കില്ല എന്ന നിലപാട്‌ രമേശ്‌ ആവര്‍ത്തിച്ചെങ്കിലും മുകുള്‍ വാസ്‌നിക്കും അഹമ്മദ്‌ പട്ടേലും ഇതിന്‌ എതിരായ അഭിപ്രായമാണ്‌ പ്രകടിപ്പിച്ചത്‌.


കമന്‍റ് ; സുധീരന്‍ കെ പി സി സി പ്രസിഡനന്‍റാകുന്നത് നല്ല കാര്യം. പക്ഷേ ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്നതുകൊണ്ടു വലിയമെച്ചം ഉണ്ടാകുമെന്ന് തോന്നിന്നില്ല
-കെ എ സോളമന്‍ 

Friday 26 July 2013

മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നുണകള്‍
















കൊച്ചി: സോലാര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സരിത എസ് നായരുടെ മൊഴി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വെറും കെട്ടു നുണകളാണെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സിജിഎം കോടതി.
മറ്റുള്ളവരുടെ തിരകഥയനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാനാകില്ലെന്ന് അഡീഷണല്‍ സിജെഎം വ്യക്തമാക്കി. വിദ്യാഭ്യാസമുള്ള യുവതിയാണ് സരിത അതിനാല്‍ പറയാനുള്ള കാര്യങ്ങള്‍ സരിത സ്വന്തം െൈകപടയിലെഴുതി നല്‍കണമെന്നും ഇതിനായി അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഈ പരാതി 31 നകം കോടതിയില്‍ നല്‍കണമെന്നും അഡീഷണല്‍ സിജെഎം വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ അനുവാദം വേണമെന്ന് പറഞ്ഞ കോടതി ഈ കാര്യത്തില്‍ സ്വയം ഒന്നും ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി.
നേരത്തെ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ കോടതിയില്‍ സരിത വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി മാധ്യമങ്ങളെ വിമര്‍ശിച്ചത്.
കമന്‍റ്: ദൃശ്യ മാധ്യമങ്ങള്‍ ഇനിയെങ്കിലും അല്പം നിയന്ത്രിക്കുന്നതു നന്ന്.
-കെ എ സോളമന്‍ 

Tuesday 23 July 2013

ജയില്‍ ചപ്പാത്തി!

Photo: ENTE CHERTHALA

അതൊരു കാലം. അന്ന്‌ ഗാന്ധിജി യൂണിവേഴ്സിറ്റി ഓപ്പണ്‍ ചെയ്തിരുന്നില്ല. “റാകിപ്പറക്കുന്ന ചെമ്പരുന്ത്‌” അസംബന്ധമെന്ന്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രിയും ഇന്നത്തെ ഭക്ഷ്യമന്ത്രിയുടെ അപ്പനുമായ ടിഎം ജേക്കബ്‌ പാടി നടന്ന കാലം. ചേര്‍ത്തലക്കാരനായ കൃഷ്ണകൈമളിന്‌ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക്‌ പോകേണ്ടി വന്നത്‌ അങ്ങു റാന്നി കോളേജിലാണ്‌. മകളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിപ്പിച്ചു പേരു കേള്‍പ്പിച്ച ഒരു സാറായിരുന്നു റാന്നി കോളേജിന്റെ പ്രിന്‍സിപ്പാള്‍, അദ്ദേഹം മന്ത്രിയുമായി.

പ്രാക്ടിക്കല്‍ പരീക്ഷയാകുമ്പോള്‍ കോപ്പിയടി തീരെയില്ല. പകരം സാറന്മാര്‍ മുട്ടിന്മേല്‍ വീണ്‌ പറഞ്ഞുകൊടുക്കുന്ന രീതിയാണ്‌.  . കോളേജ്  പ്രൈവറ്റായാലും സര്‍ക്കാരായാലുംസാറന്മാരുടെ ഈ പ്രവൃത്തിക്ക്‌ വലിയ വ്യത്യാസമില്ല, ഗവണ്‍മെന്റ്‌ കോളേജില്‍ അല്‍പ്പം കുറവുണ്ടെന്ന്‌ മാത്രം. പരീക്ഷകനായ കൃഷ്ണക്കൈമള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന അവസരത്തില്‍ വിചിത്ര പെരുമാറ്റമുള്ള ഒരു കുട്ടിയെ കണ്ടെടുത്തു-പേര്‌ ‘ജയില്‍ കുമാര്‍’. പേരെഴുതിയപ്പോള്‍ തെറ്റിയതാവണം, ‘ജയകുമാര്‍’ ആവാം, കൈമള്‍ ശങ്കിച്ചു. സഹാധ്യാപകന്‍ സംശയനിവാരണം നടത്തി, “തെറ്റുപറ്റിയിട്ടില്ല സാര്‍, അവന്റെ അച്ഛന്‍ നേതാവാണ്‌, ജയിലില്‍ കിടന്നപ്പോഴാണ്‌ അവന്‍ ജനിച്ചത്‌, അതിന്റെ സ്മരണ അയവിറക്കാനാണ്‌…”

കൈമള്‍ ഓര്‍ത്തു, അന്നും ഇന്നും ജയിലില്‍ക്കിടന്നവരുടെ എണ്ണത്തിന്‌ ഒട്ടും കുറവില്ല. ഇന്ന്‌ അല്‍പ്പം കൂടുതലാണെന്ന്‌ മാത്രം. ജയിലില്‍ കിടക്കുന്നവര്‍ക്ക്‌ അന്ന്‌ പണി പാറ പൊട്ടിക്കല്‍, കൃഷി, കൈത്തറി നിര്‍മാണം, മരപ്പണി തുടങ്ങിയവ ആയിരുന്നു. ഇന്നതൊക്കെ മാറി കുറേക്കൂടി ലാഭകരമായ ജോലികളാണ്‌. ഇപ്പോള്‍. പ്രധാന ജോലി ചപ്പാത്തി ഉരുട്ടലും കോഴിക്കറി തയ്യാറാക്കലുമാണ്‌. ചപ്പാത്തി ഉരുട്ടാനൊന്നും മിനക്കെടേണ്ട, യന്ത്രം ചെയ്തുകൊള്ളും.

ജയില്‍ ചപ്പാത്തിയുടെ കച്ചവടം വന്‍ ലാഭമാണ്‌ സര്‍ക്കാരിന്‌ നേടിക്കൊടുക്കുന്നത്‌. ഓരോ ജയിലില്‍നിന്നും ഇറക്കുന്ന ചപ്പാത്തിക്ക്‌ ഓരോരോ ബ്രാന്റ്‌ നെയിം. കൊച്ചി കാക്കാനാട്ടെ ജയില്‍ ചപ്പാത്തിയുടെ ബ്രാന്റ്‌ നെയിം മെട്രോ ചപ്പാത്തി എന്നാണ്‌. തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ചപ്പാത്തി ‘പൂജപ്പൂര ചപ്പാത്തി’യെന്നും വിയ്യൂര്‍ ജയില്‍ ചപ്പാത്തി ഫ്രീഡം ചപ്പാത്തിയെന്നും കോഴിക്കോട് ജില്ലാ ജയില്‍ സാന്ത്വനം എന്നും അറിയപ്പെടും.    ‘സാന്ത്വന’മാണ്‌ ബ്രാന്റ്‌ നെയിമില്‍ മികച്ചത്‌. . വയര്‍ പൊരിഞ്ഞ്‌ വരുന്നവര്‍ക്ക്‌ രണ്ടു ചപ്പാത്തിയും ഒരു ഗ്ലാസ്‌ വെള്ളവും കിട്ടുമ്പോഴുള്ള സാന്ത്വനം ചില്ലറയല്ല. കൈത്തറിക്ക്‌ ബ്രാന്റ്‌ അംബാസഡറെ കണ്ടെത്തിയതുപോലെ ചപ്പാത്തിക്ക്‌ അംബാസഡറെ കണ്ടുപിടിക്കുന്ന കാര്യവും പരിഗണനയിലുണ്ട്‌. ചപ്പാത്തി കഴിച്ചാല്‍ എങ്ങനെയിരിക്കുമെന്ന്‌ കാണിക്കാന്‍ ‘അമ്മയും കുഞ്ഞും പദ്ധതി’യുടെ ബ്രാന്റ്‌ അംബാസഡറുടെ ‘കളിമണ്‍’ ചിത്രവും ആലോചനയിലുണ്ട്‌.

ജയില്‍ ചപ്പാത്തിക്ക്‌ വ്യാപക ഡിമാന്റ്‌ വന്നതോടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ്‌ ജയില്‍ അതോറിറ്റി. ചപ്പാത്തിയുടെ കൂടെ ഓരോ കാന്‍ ‘നീര’കൂടി ഉള്‍പ്പെടുത്തിയാല്‍ വന്‍ലാഭം കൊയ്യാമെന്നും ചിന്തയുണ്ട്‌. ചപ്പാത്തി കച്ചോടം ആകര്‍ഷകമാക്കാന്‍ പാക്കറ്റിന്റെ പുറത്ത്‌ “ശാലുപാക്ക്ഡ്‌, സരിതാ കിസ്ഡ്‌” പോലുള്ള ടാഗുകളും തുന്നിപ്പിടിപ്പിക്കും.

ആവശ്യാനുസരണം ചപ്പാത്തിയും കറിയും നിര്‍മിക്കാന്‍ ജയിലില്‍ വര്‍ക്ഫോഴ്സുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാരിന്‌ ഒരാശങ്കയുമില്ല. പുറത്തേയ്ക്ക്‌ പോകുന്നവരെക്കാള്‍ വളരെ കൂടുതലാണ്‌ ജയിലിലോട്ട്‌ ദിവസവം അഡ്മിറ്റാകുന്നത്‌. . ബിസാര്‍ ആര്‍ ദി വെയ്സ്‌ ഓഫ്‌ ഗവണ്‍മെന്റ്‌ ടു ഫില്‍ ദി കോഫഴ്സ്‌, എന്നുവെച്ചാല്‍, വിചിത്രമാണ്‌ ഖജനാവ്‌ നിറയ്ക്കാനുള്ള സര്‍ക്കാരിന്റെ വഴികള്‍!

കെ.എ.സോളമന്‍

സരിതയുടെ വെളിപ്പെടുത്തല്‍ വൈകും


mangalam malayalam online newspaper

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ്‌ നായരുടെ വെളിപ്പെടുത്തല്‍ വൈകും. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത്‌ കോടതി വെളളിയാഴ്‌ചത്തേക്ക്‌ മാറ്റി. പോലീസിന്റെ റിപ്പോര്‍ട്ട്‌ തേടുന്നതിനായാണ്‌ അപേക്ഷ പരിഗണിക്കുന്നത്‌ മാറ്റിവച്ചത്‌.
കോതമംഗലം പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലുളള ഒരു കേസില്‍ സരിതയെ കഴിഞ്ഞ ദിവസം പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങിയിരുന്നു. അതിനാല്‍, സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന്റെ റിപ്പോര്‍ട്ട്‌ തേടേണ്ടതുണ്ട്‌. അതേസമയം, സരിത കോടതിയില്‍ രഹസ്യമായി നല്‍കിയ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന്‌ അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്‌ ആശയക്കുഴപ്പമുണ്ടാക്കി. ഇത്തരത്തില്‍ സരിത രഹസ്യമായി മൊഴി നല്‍കിയിട്ടില്ല എന്നും അങ്ങനെയുണ്ടെങ്കില്‍ അത്‌ കോടതി രേഖയില്‍ ഉണ്ടാവുമെന്നും കോടതി വ്യക്‌തമാക്കി. പിന്നീടാണ്‌ അപേക്ഷ പരിഗണിക്കുന്നത്‌ വെളളിയാഴ്‌ചത്തേക്ക്‌ മാറ്റിയത്‌.
അതേസമയം, സരിതയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ സമര്‍പ്പിച്ച ശേഷം അതില്‍ പറയുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന്‌ അഭിഭാഷകന്‍ വ്യക്‌തമാക്കി. കേസിലെ ഉന്നതരുടെ പേര്‌ വിവരം അറിയാന്‍ തന്നെ പലരും ഫോണില്‍ വിളിക്കാറുണ്ട്‌. എന്നാല്‍, പേര്‌ വെളിപ്പെടുത്താതെയാണ്‌ മിക്കവരും സംസാരിക്കുന്നത്‌. അതിനാല്‍ ഇത്തരം കോളുകള്‍ ഇപ്പോള്‍ എടുക്കാറില്ല എന്നും സരിതയുടെ അഭിഭാഷകന്‍ പറഞ്ഞു.

കമന്‍റ്:  വെളിപ്പെടുത്തുന്നത് നാലുകാമറ വെച്ചു ഷൂട്ട് ചെയ്യേണ്ടിവരുമോ?
-കെ എ സോളമന്‍ 

Sunday 21 July 2013

ഗണേഷിനെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനെന്ന് ബിജു രാധാകൃഷ്ണന്‍


mangalam malayalam online newspaper

കൊച്ചി: മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രി മന്ദിരത്തില്‍ കയറി തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. ജയിലില്‍ തന്നോടൊപ്പം കഴിഞ്ഞിരുന്ന സഹതടവുകാരനോടാണ് ബിജു ഇക്കാര്യം തുറന്നുപറഞ്ഞത്. യാമിനിയുടെ മുന്നില്‍ വച്ച് മൃഗീയമായി താന്‍ ഗണേഷിനെ മര്‍ദ്ദിച്ചു. ശാലുവുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ശാലുവിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ബിജു പറഞ്ഞതായി സഹതടവുകാരന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി. സരിതയും മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും ഗണേഷ്‌കുമാറും ചേര്‍ന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ബാലരാമപുരത്ത് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ബിജു സഹതടവുകാരനോട് വെളിപ്പെടുത്തി. ബിജുവിനോട് കൂടുതല്‍ ചോദിക്കാന്‍ തനിക്ക് സമയം കിട്ടിയിരുന്നുവെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ബിജു വെളിപ്പെടുത്തിയേനെയെന്നും സഹതടവുകാരന്‍ വ്യക്തമാക്കുന്നു.


Comment: ഗണേഷ് കുമാറിനെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനെന്ന് ബിജു രാധാകൃഷ്ണന്‍ - തല്ലിയത് കാമുകിയോ ഭര്‍ത്താവോ?
കാലോടിഞ്ഞ മദാമ്മയുടെ കസേര --ഒടിഞ്ഞത് മദാമ്മയുടെ കാലോ അതോ കസേരയുടെയോ?
ഇന്നലെ ചത്ത തോമാച്ചന്റെ ഭാര്യ-- ചത്തത് തോമാച്ചന്‍ തന്നെ?

-കെ എ സോളമന്‍ 

Friday 19 July 2013

മുഖ്യമന്ത്രിക്കെതിരെ ആരോപണം

Photo

തട്ടിപ്പില്‍പ്പെട്ടു കാശുകളഞ്ഞവരും ചില ചാനല്‍ മുതലാളിമാരും വിചാരിച്ചാല്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുത്ത ഒരുമുഖ്യമന്ത്രിയെ താഴെയിറക്കാമെന്ന വിശ്വാസം തികച്ചും അസംബന്ധം.. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായിഎത്തിയ  പരാതിക്കാരന്‍ ടി.സി മാത്യൂവിനു മുഖ്യമന്ത്രിയോടോ പോലീസിനോടോ പരാതിപ്പെടാം, അല്ലെങ്കില്‍ കോടതിയില്‍പ്പോകാം.  അതല്ലാതെ എന്താടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയോടു പരാതി പറഞ്ഞത്?  ഭാര്യ മുഖ്യമന്ത്രിയെ ശാസിക്കണോ? മാത്യുവിന് പണം തിരികെ ലഭിക്കാന്‍ പ്രാര്‍ഥിക്കാമെന്ന്  മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ പറഞെങ്കില്‍ അത് അവരുടെ മര്യാദ.
സരിതയുടെ ഉന്നത ബന്ധങ്ങള്‍ കണ്ടിട്ടാണ് പണം നല്‍കിയതെന്നൂ മാത്യു പറയുന്നു. മറ്റുള്ളവരും പണം കൊടുത്തത് അങ്ങനെതന്നെയാവണം. തട്ടിപ്പിനിറങ്ങിയവരുടെ വലയില്‍ വീണിട്ടു ചാനലില്‍ കേറിയിരുന്നു പരാതി പറഞ്ഞാല്‍ ചാനല്‍ മുതലാളി  രക്ഷിക്കുമോ? കൊടുത്തപണത്തിന് രേഖയുണ്ടെങ്കില്‍ നിയമപരമായി ഈടാക്കാന്‍ ശ്രമിക്കണം.
കുറച്ചു പണവുമായി കൊള്ളലാഭത്തിന് ഇറങ്ങുന്നവര്‍ക്കുള്ള വലിയ തിരിച്ചടിയാണ് സോളാര്‍ പാനല്‍ കേസില്‍ തെളിയുന്നത്.

കെ എ സോളമന്‍ 

Wednesday 17 July 2013

ശ്രേഷ്ഠ മലയാളം വിശിഷ്ട മലയാളം


Photo: Ente KERALAM Ethra SUNDHARAM

മലയാള ഭാഷക്ക്‌ ക്ലാസിക്കല്‍ പദവി ലഭിച്ചതോടെ ശ്രേഷ്ഠമലായളമായി. ശ്രേഷ്ഠം എന്ന വാക്ക്‌ സംസ്കൃതമായതുകൊണ്ട്‌ അതങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന്‌ മലയാളികള്‍ വേറെ വാക്ക്‌ കണ്ട്‌ പിടിക്കണമെന്നും മലയാളിയല്ലാത്ത സംസ്കൃത പണ്ഡിതര്‍. വിശിഷ്ട മലയാളം, മാതൃകാ മലയാളം, പൗരാണിക മലയാളം എന്തൊക്കെ വിളിക്കാമായിരുന്നിട്ടും എന്തിന്‌ ‘ശ്രേഷ്ഠ മലയാള’ത്തിന്റെ പുറകേ പോയി എന്നാണ്‌ രാമന്‍ നായര്‍ക്ക്‌ ചോദിക്കാനുള്ളത്‌.

കേന്ദ്രത്തില്‍ കിട്ടുമെന്ന്‌ പറയുന്ന 100 കോടിയാണ്‌ ലക്ഷ്യമെങ്കില്‍ അതെന്തിനിരിക്കുന്നു? ഒന്നുരണ്ടു ‘ലോകശ്രേഷ്ഠ മലയാള സമ്മേളനം’ ആഘോഷിക്കാന്‍ തന്നെ പണം തികയാതെ വരും. വെറും ആക്രിം പെറുക്കി നടന്നവനൊക്കെ 10000 കോടിരൂപയുടെ കണക്കു പറയുമ്പോള്‍ ശ്രേഷ്ഠ മലയാളത്തിന്‌ കിട്ടുന്ന 100 കോടി മൂക്കുപ്പൊടി വാങ്ങാന്‍ തികയില്ലായെന്നാണ്‌ ഭരണ-പ്രതിപക്ഷത്തെ ചില നേതാക്കളുടെ നിരീക്ഷണം.

അതിനിടെ പ്രതിമാസ സ്വൈരം കെടുത്തലായി കഥാ-കാവ്യ സമ്മേളനം നടത്തുന്ന “അരങ്ങ്‌” സാഹിത്യവേദിയുടെ സെക്രട്ടറി മൊയ്തീന്‍ കോയയുടെ സംശയം ‘നമ്മക്കും’ എന്തെങ്കിലും കിട്ടുമോയെന്നതാണ്‌. രജിസ്റ്റര്‍ ചെയ്ത സംഘടനയായതുകൊണ്ട്‌ കിട്ടാന്‍ സാധ്യതയുണ്ടെന്ന സമാധാനപ്പെടുത്തലില്‍ ആശ്വസിച്ചിരിക്കുകയാണ്‌ കോയ. പണം കിട്ടുന്ന മുറയ്ക്ക്‌ പ്രതിമാസ കോലാഹലം മാസത്തില്‍ രണ്ടുതവണയാക്കണമെന്ന ഉദ്ദേശവ്യവുമുണ്ട്‌.

നൂറുകോടി നേടി മലയാളം ശ്രേഷ്ഠമാകുമ്പോള്‍ ചില ഇംഗ്ലീഷ്‌ പദങ്ങള്‍ക്ക്‌ തുല്യമായി മലയാള പദങ്ങള്‍ ഇല്ലായെന്നത്‌ ഭാഷാ പ്രേമികളെ ഒട്ടൊന്നുമല്ല ആകുലപ്പെടുത്തുന്നത്‌. ഉദാഹരണമായി “പാനല്‍” എന്ന വാക്കിന്‌ മലയാളത്തില്‍ പലക, ചട്ടം എന്നൊക്കെ അര്‍ത്ഥമുണ്ടെങ്കിലും അതാരും ഉപയോഗിച്ചുകാണുന്നില്ല. ‘സോളാര്‍ പാനലി’നെ സൗരപ്പലക എന്നു വിളിക്കാമെന്നിരിക്കെ 24ഃ7 ചാനല്‍ വായ്പ്പാട്ടുകാര്‍ സോളാര്‍ പാനല്‍ എന്നുതന്നെയാണ്‌ പാടിക്കൊണ്ടിരിക്കുന്നത്‌. പത്രങ്ങളായ പത്രങ്ങളൊക്കെ സോളാര്‍ പാനല്‍ കുത്തിനിറക്കുമ്പോള്‍ ഒരിടത്തുപോലും സൗരപ്പലക എന്നെഴുതിക്കാണുന്നില്ല. സോളാര്‍ എനര്‍ജിയെ സൗരോര്‍ജം എന്ന്‌ ശ്രേഷ്ഠമലയാളത്തില്‍ പറയാമെങ്കില്‍ എന്തുകൊണ്ട്‌ സോളാര്‍ പാനലിന്‌ ഒരു മലയാളവാദം ഉണ്ടാകുന്നില്ല. അതുകൊണ്ട്‌ എത്രയും വേഗം സോളാര്‍ പാനലിനെ സൗരപ്പലക എന്നു വിളിക്കണം. അതോടെ സോളാര്‍പാനല്‍ ബിജു ‘സൗരപ്പലക ബിജു’വും സരിത, സൗരപ്പലക സരിതയെന്നും അറിയപ്പെടും. സോളാര്‍ പാനലില്‍ കാല്‍തട്ടി വീണെന്നും ഇല്ലെന്നും പറയുന്ന ശാലുമേനോനും ജോപ്പനും കോപ്പനുമൊക്കെ പുതിയ പേരുകള്‍ കണ്ടെത്തുകയുമാവാം.

സൂര്യന്റെ പ്രായം 10 ബില്യണ്‍ കൊല്ലമാണ്‌, അതായത്‌ 1000 കോടി കൊല്ലം. ഇപ്പോള്‍ സൂര്യന്‍ കൗമാരദിശയില്‍, എന്നുവെച്ചാല്‍ പ്ലസ്‌വണ്‍ ക്ലാസില്‍ പോകുന്ന പ്രായം. അടുത്ത 30 ബില്യണ്‍ വര്‍ഷങ്ങള്‍ കൂടി ഈ സൂര്യന്‍ ഇതേ പ്രയോടെ പ്രകാശിക്കുമെന്നാണ്‌ ഭൗതിക ശാസ്ത്രജ്ഞരുടെ കൊട്ടത്താപ്പ്‌.
ഇക്കാലയളവിലൊന്നും സൂര്യനില്‍ യാതൊരു അഴിമതിയും നടക്കില്ല. അഴിമതിയെല്ലാം ഭൂമിയിലാണ്‌, സൂര്യനില്ലെങ്കില്‍ ഭൂമിയില്ലായെന്ന സത്യം മറന്നുകൊണ്ട്‌.
യോഗം സെക്രട്ടറി പറഞ്ഞതാണ്‌ ശരി. ബിജുവിനും സരിതയ്ക്കും ശാലുവിനും പുറകേയാണ്‌ എല്ലാവരും. സരിതക്കൊപ്പം പോയവരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. വൈറല്‍പ്പനി ബാധിച്ച്‌ ജനം വലയുന്നു, ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല, നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുകയറി, മഴയും വെള്ളവും ജീവിതം ദുസ്സഹമാക്കി. ഇതൊന്നും ഭരണപ്രതിപക്ഷങ്ങള്‍ കാണുന്നതേയില്ല. ഏവരും സരിത-ബിജു ‘സൗരപ്പലക’യില്‍ ചാരിനില്‍ക്കുകയാണ്‌, അടുത്ത പൊറാട്ടിന്‌ കാതോര്‍ത്ത്‌.

കെ.എ.സോളമന്‍

Tuesday 16 July 2013

മാണിയ്ക്ക് ശുക്രനുദിച്ചോ?


mangalam malayalam online newspaper
വിവാദങ്ങളില്‍ പെട്ടുഴലുന്ന യുഡിഎഫ് സര്‍ക്കാരിന് പുതിയ മുഖം നല്‍കാന്‍ മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകുമെന്ന് വ്യക്തമായിരിക്കേ മുഖ്യമന്ത്രി മാറുമോ എന്നതാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ചാവിഷയം. ഉമ്മന്‍ ചാണ്ടി മാറിയാല്‍ ആ സ്ഥാനത്തേക്ക് ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന പേര് കെ.എം മാണിയുടെതാണ്. ഗ്രൂപ്പ് വഴക്ക് തലയ്ക്കു പിടിച്ച കോണ്‍ഗ്രസാകട്ടെ പകരം ഒരാളെ നിര്‍ദേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. യുഡിഎഫ് തന്നെ മാണിയെ മുഖ്യമന്ത്രിയാക്കുമോ അതോ മുന്നണി മാറി മാണി മുഖ്യമന്ത്രിയാകുമോ എന്ന സംശയങ്ങളും ഉയരുന്നു. മുന്നണി വിട്ടാല്‍ പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടാകുമോ എന്ന സംശയവുമുയരുന്നുണ്ട്.
അതേസമയം, മാണിയോട് തൊട്ടുകൂടായ്മയില്ലെന്നും ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭേദം മാണിയാണെന്നുമുള്ള സിപിഐയുടെ നിലപാടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നതില്‍ ഇടതുകക്ഷികള്‍ക്കും കാര്യമായ എതിര്‍പ്പില്ലെന്ന സൂചനയാണ്. മുഖ്യമന്ത്രി മാറണമെന്നും ഭരണം മാറണമെന്ന് ആഗ്രഹമില്ലെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയും ഇതിനുദാഹരണമാണ്. സിപിഎമ്മിനാകട്ടെ മാണിയെ പരസ്യമായി ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി വീണാല്‍ മാണിയാകട്ടെ എന്ന ആഗ്രഹമുണ്ട്. യു.ഡി.എഫ്. ഭരണം തകരണമെന്നു പിണറായി വിജയനും കൂട്ടര്‍ക്കും ആഗ്രഹമില്ല. ഉമ്മന്‍ ചാണ്ടി മാറിക്കോട്ടെ. മറ്റാരെങ്കിലും മുഖ്യമന്ത്രിയായിക്കോട്ടെ. ഇതാണ് അവരുടെ മനസിലിരുപ്പ്. ലക്ഷ്യം വി.എസ്. അച്യുതാനന്ദന്‍തന്നെ. വി.എസ്. മുഖ്യമന്ത്രിയാകാനുള്ള ഒരു സാഹചര്യവും അവര്‍ ഒരുക്കില്ല. സി.പി.ഐക്കാണെങ്കില്‍ മന്ത്രിസഭയെ അട്ടിമറിക്കണം. എം.പി. വീരേന്ദ്രകുമാറും വി.എസുമായി ഒരു വട്ടം ചര്‍ച്ച നടന്നു. പിണറായിയെ വിശ്വസിച്ച് എങ്ങനെ ചാടുമെന്നു മാത്രമാണു വീരേന്ദ്രകുമാര്‍ ചോദിച്ചത്. അതിനുത്തരം പറയാന്‍ വി.എസിന്റെ പ്രായം അനുവദിക്കുന്നുമില്ല.

കമെന്‍റ്: മാണിക്ക് ശുക്രനുദിച്ചു എന്നുതന്നെയാണ് തോന്നുന്നത്, പക്ഷേ അധിക നാള്‍ അദ്വാനവര്‍ഗ സിദ്ധാന്തം ഓടില്ല. അവശേഷിക്കുന്ന ഏക ആഗ്രഹം, അതാണ് മുഖ്യമന്ത്രിപഥം, അതോടെ "എല്ലാം നിറവേറി(Everything is accomplished)", ആമേന്‍!.
-കെ എ സോളമന്‍ 

മഞ്ജുവാര്യര്‍ വീണ്ടും വെള്ളിവെളിച്ചത്തില്‍


മുംബൈ: ആര്‍ക്ക്‌ലൈറ്റുകളുടെ വെള്ളി വെളിച്ചത്തിനും അമിതാഭ്ബച്ചനും അരികെ മഞ്ജുവാര്യര്‍ ആഹ്ലാദത്തോടെ നിന്നു. പ്രകാശപൂര്‍ണമായ ഇന്നലെകളെ അനായാസം വീണ്ടെടുത്തുകൊണ്ട് അഭിനേത്രിയായുള്ള രണ്ടാംജന്മത്തിന് തുടക്കം. തിങ്കളാഴ്ച എത്രപെട്ടെന്നാണ് ഒരു വ്യാഴവട്ടത്തെ മായ്ച്ചത്!

മുംബൈ ഗോരേഗാവില്‍ ഫിലിംസിറ്റിയുടെ ഒന്നാംനമ്പര്‍ ഫ്ലോറില്‍ പരസ്യചിത്രതാരമായി മലയാളിയുടെ ഇഷ്ടനായിക. അതിനെ സമ്മോഹനമാക്കാന്‍ സാക്ഷാല്‍ ബച്ചന്റെ സാന്നിധ്യവും. വി.എ. ശ്രീകുമാര്‍ എന്ന സംവിധായകന്റെ ക്യാമറയ്ക്കുമുന്നിലേക്ക് കടന്നുവന്ന മഞ്ജുവാര്യര്‍ ആദ്യഷോട്ടില്‍ അമിതാഭ് ബച്ചന്റെ കൈകളില്‍ മുറുകെ പിടിച്ചു.

പതിനാലുവര്‍ഷംമുമ്പ് 'പത്രം' എന്ന സിനിമയോടെ അവസാനിപ്പിച്ച അഭിനയജീവിതത്തിന്റെ വീണ്ടെടുപ്പില്‍ മഞ്ജുവിന്റെ കഥാപാത്രം നാലുഭാഷകളിലെ നായികയായി. പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരായിരുന്നു മറ്റ് തെന്നിന്ത്യന്‍ഭാഷകളില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചത്. തിങ്കളാഴ്ച രാവിലെ 6.30ന് തന്നെ മഞ്ജു സെറ്റിലെത്തി. ബോളിവുഡ് താരറാണിമാരുടെ ചമയക്കാരന്‍ മിക്കി കോണ്‍ട്രാക്ടര്‍ കല്യാണ്‍ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിനായി മഞ്ജുവിനെ അണിയിച്ചൊരുക്കി. ഒമ്പതോടെ മറ്റ് ഭാഷകളിലെ നായകന്മാര്‍ ഓരോരുത്തരായി വന്നു. പത്തുമണിയോടെ ബച്ചനും. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ തൊട്ട് അനുഗ്രഹംവാങ്ങിയാണ് മഞ്ജു ആദ്യഷോട്ടിന് തയ്യാറായത്. ബച്ചനും മഞ്ജുവും ഒരുമിച്ച് ടി.വി. കാണുന്നതും മഞ്ജു പേടിച്ച് ബച്ചന്റെ കൈകളില്‍ മുറുകെ പിടിക്കുന്നതുമാണ് ആദ്യം ചിത്രീകരിച്ചത്. 10.40ന് മഞ്ജുവാര്യരുടെ മുഖത്ത് വീണ്ടും വെള്ളിവെളിച്ചം വീണു.

Comment: കല്യാണ്‍ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രമാണ്, കല്യാണ്‍ ആഭരണം ധരിച്ചാല്‍ എങ്ങനെ വാപൊളിക്കാം എന്നതാണു ഇതിവൃത്തം. ഉല്‍ഘാടനത്തിനു "നിങ്ങളും  ഉണ്ണണം എന്റെ കൂടെ" എന്നു ഷാരൂഖ് ഖാന്‍ വിളിച്ചുകൂവിയ 'ഇമ്മാനുവേല്‍" " പൂട്ടി. കല്യാണ്‍ പൂട്ടാനും അധികം കാലം വേണ്ട എന്നതാണു വാപൊളിയുടെ അര്ത്ഥം.  
അമിതാഭ് ബച്ചനെക്കാള്‍ കൂടുതല്‍ വാപൊളിച്ചിട്ടു വീട്ടില്‍ എത്തുംപോള് വീട്ടുകാരന്‍ പായും തലേണയുമായി 'ദേപുട്ടു'കടയിലോട്ട് താമസം മാറുമോ എന്നതാണു ഇനി അറിയാനുള്ളത്.
-കെ എ സോളമന്‍ 


Sunday 14 July 2013

'രാജിവെയ്‌ക്കണം' അവസാനദിവസം മുഖ്യമന്ത്രിക്കൊരു 'കമ്പി' പാര

mangalam malayalam online newspaper
ആലപ്പുഴ: 'സ്വന്തം പാര്‍ട്ടിയുടേയും സംസ്‌ഥാനത്തിന്റെയും നന്മയ്‌ക്കായി സ്‌ഥാനം രാജി വെയ്‌ക്കണം.' ഇന്ത്യയില്‍ ടെലിഗ്രാം സേവനങ്ങള്‍ അവസാനിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അയയ്‌ക്കപ്പെട്ട ഒരു കമ്പി സന്ദേശം ഇങ്ങിനെയായിരുന്നു. സെക്രട്ടറിയേറ്റ്‌ വിലാസമാക്കി മുഖ്യമന്ത്രിക്കായിരുന്നു കമ്പി. അയച്ചതാകട്ടെ പ്രതിപക്ഷത്തെ ജി. സുധാകരന്‍ എം.എല്‍.എ. യും. കമ്പിസന്ദേശം അവസാനിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു നടപടി.
ഇന്ന്‌ എട്ടു മണിയോടെ മരണം വരിച്ച്‌ ചരിത്രത്തിലേക്ക്‌ കയറുന്ന 163 വര്‍ഷം നീണ്ട കമ്പി സേവനത്തിന്റെ ഭാഗഭാക്കാകാന്‍ അവസാന ദിവസം ആലപ്പുഴ ബി.എസ്‌.എന്‍.എല്‍. ഓഫീസില്‍ എത്തിയ അനേകരുടെ കൂട്ടത്തില്‍ പങ്കാളിയാകാനായിരുന്നു ജി. സുധാകരന്‍ എത്തിയത്‌. ടെലിഗ്രാം അയയ്‌ക്കാന്‍ എത്തിയവരുടെ ക്യൂവിലേക്ക്‌ തിക്കിത്തിരക്കി എത്തിയ ജി. സുധാകരന്‍ പണമടച്ച ശേഷം കമ്പിസന്ദേശം തയ്യാറാക്കുകയും അയയ്‌ക്കുകയുമായിരുന്നു. ഒപ്പം തന്നെ ചടങ്ങിനെത്തിയ കോണ്‍ഗ്രസ്‌ നേതാവ്‌ ദേവദത്ത്‌ പുറക്കാടും ഒരു ടെലിഗ്രാം അടിച്ചു. അത്‌ പക്ഷേ തന്റെ നേതാവിനെ പിന്തുണച്ച്‌ ആയിരുന്നു. ഇതില്‍ ആരുടെ കമ്പി മുഖ്യമന്ത്രി സ്വീകരിച്ചാലും ഇല്ലെങ്കിലും മറുപടിയായി ഒരു കമ്പി സന്ദേശം അയയ്‌ക്കാന്‍ മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞേക്കില്ല. കാരണം നാളെ മുതല്‍ അതില്ലല്ലോ.
കമന്‍റ്
കാര്‍ഡും, ഇല്ലണ്ടും കൂടി നിര്‍ത്തുക. ചരിത്രത്തിന്റെ ഭാഗമാകാന്‍ വേറെയും കാണും.  ചിലര്‍. അന്നന്നത്തെ കൂലികൊണ്ടു അരിവാങ്ങി കഞ്ഞി അടപ്പത്തിടേണ്ട ചുമതല ഇവര്‍ക്കാര്‍ക്കുമില്ല.
-കെ എ സോളമന്‍ 

KAS Leaf blog: ചര്‍ച്ച- ഔവര്‍ ലൈബ്രറി ആലപ്പുഴ മോഡല്‍ !

KAS Leaf blog: ചര്‍ച്ച- ഔവര്‍ ലൈബ്രറി ആലപ്പുഴ മോഡല്‍ !: നിരുപുദ്രവകരമായ ഒരു ചോദ്യത്തിനു  ഔവര്‍  ലൈബ്രറി (ആലപ്പുഴ) ബുദ്ധി ജീവികളുടെ പ്രകടനമാണ് ചുവടെ. മറുപടിയായി  "മാറ്റം ഉണ്ടായി, ഇല്ല, പരിശോ...

ചര്‍ച്ച- ഔവര്‍ ലൈബ്രറി ആലപ്പുഴ മോഡല്‍ !

നിരുപുദ്രവകരമായ ഒരു ചോദ്യത്തിനു ഔവര്‍  ലൈബ്രറി (ആലപ്പുഴ) ബുദ്ധി ജീവികളുടെ പ്രകടനമാണ് ചുവടെ. മറുപടിയായി "മാറ്റം ഉണ്ടായി, ഇല്ല, പരിശോധിച്ചു വരുടുകായാണ്"എന്നൊക്കെയുള്ള മറുപടിയെ പ്രതീക്ഷിച്ചുള്ളൂ. ബുദ്ധിജീവികളുടെ പ്രകടനം എങ്ങനെയെന്ന് കാണുക !! കെ എ സോളമന്‍ 


  • 12 people like this.
  • Kaithakkal Achappan Solaman ഈ പ്രസംഗങ്ങള്‍ ഒക്കെ കേട്ടിട്ടു വല്ല മാറ്റവും ഉണ്ടായോ ഔവര്‍ ലൈബ്രറിക്കാരെ?
  • Johny KJ Mr. Kaithakkal Achappan Solaman ഈ ചോദ്യത്തിനു താങ്കൾ മറുപടി അർഹിക്കുന്നില്ല...
  • Johny KJ ഔവ്വർ ലൈബ്രറിയിൽ ഈ പരിപാടികളൊക്കെ നടത്തിയത് ഞങ്ങൾ പ്രവർത്തകർക്ക് വേണ്ടിയല്ല. പുതിയ തലമുറയെ ഓരോ വിഷയങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുക എന്നാ ലക്ഷ്യത്തിനു വേണ്ടിയാണ്. കൂട്ടത്തിൽ മുതിര്ന്നവര്ക്കും. അതിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഷെയരിങ്ങും മറ്റും. സാമൂഹ്യ നന്മകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം എന്ന നിലയ്ക്ക് ഔവ്വർ ചെയ്യുന്ന പരിപാടികളിൽ ഒന്ന് മാത്രമാണ് പ്രഭാഷണ പരമ്പര.. ഔവ്വരിനെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയാതെ 'പ്രസംഗങ്ങൾ കേട്ടിട്ട് പ്രവർത്തകർക്ക് എന്തേലും മാറ്റമുണ്ടായോ??' എന്ന നിലവാരമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്ന മഹാന്മാരെ താൻ ഭൂമിയിൽ അധികപറ്റാണോ എന്ന് ഒന്ന് പരിശോധിചെക്കണേ.... 
  • Kaithakkal Achappan Solaman താങ്കൾ മറുപടി അർഹിക്കുന്നില്ലെന്ന് പറഞ്ഞിട്ട്? ഈ പ്രാസംഗീകരുടെ ഘോരഘോര പുലയാട്ടുകള്‍ ടി വിയില്‍ കാണുകയും കേള്‍ക്കുകയുംചെയ്യുന്നു. ശബ്ദമലിനീകരണം ഇങ്ങനെയും ആവാം എന്നു തോന്നിയിട്ടുണ്ട് സഹോദരാ. അതുകൊണ്ടു ചോദിച്ചുവേന്നേയുള്ളൂ. സാഹസങ്ങള്‍ വേറെയും ഉണ്ടോ? 
  • Johny KJ അമ്പലങ്ങളിലും പള്ളികളിലും Mic Sanction പോലും ഇല്ലാതെ സപ്താഹം, ഉത്സവം, പെരുന്നാൾ തുടങ്ങിയ പേര് പറഞ്ഞു മൈക്കുകളിലൂടെ കൂകി വിളിക്കുമ്പോൾ താങ്കളുടെ പ്രകൃതി സ്നേഹം കാട്ടിയുരുന്നെൽ ഉപകാരമാകുമായിരുന്നു. ഇവിടെ എല്ലാ നീയമങ്ങളും അനുസരിച്ച് മാന്യമായി പരുപാടി നടത്തുന്നത് സഹിക്കുന്നില്ല അല്ലേ??പിന്നെ പുലയാട്ടിന്റെ കാര്യം...!!! അത് കാണാൻ വയ്യെങ്കിൽ മലയാളീ ഹൗസ് എന്നൊരു Program Surya TV ൽ നടക്കുന്നുണ്ട്. ഒന്ന് കണ്ടു നോക്ക് (with family).. താങ്കൾക്ക് ഇഷ്ടപ്പെട്ടേക്കും...
  • Kaithakkal Achappan Solaman അങ്ങനെയൊന്നുണ്ടോ സൂര്യ ടി വി യില്‍ ? ജോണി പള്ളീല്‍ പോകാറില്ലെന്ന് തോന്നുന്നു? 
    • Johny KJ പിന്നെ... നല്ല Programm ആണ്. പള്ളിക്കാര്യം നോക്കാൻ അച്ഛനും കപ്യാരും ഉണ്ട്.. കൂട്ടിനു കുറെ പള്ളി വിഴുങ്ങികളും..!!! പിന്നെKaithakkal Achappan Solaman ചേട്ടനൊക്കെ പോവനുണ്ടല്ലോ അല്ലേ???
    • Johny KJ Kaithakkal or Kazhuthakkal??? 
    • Adv Giji Rahul, Please notify about the next meeting in advance. If possible, post the video of the speech in your web library.
    • Johny KJ Sorry Adv Giji .... Video record cheythilla. Llive streaming mathre ullayirunnu ( like chief minister's ofce  ).. Audio Recording und.. Post cheyyanulla vazhy undakkam..
      Friday at 10:34am · Edited · Like · 7
    • Rahul B Alpy Thanks Adv Giji thankalkku OUR ne patti kooduthal ariyillenkilum njangalude pravarthanangalkku prothsahanam nalkunnundu... Ennal ivide mattu chilar athine vivarakkedukal kondu vimarshikkukayanu...
    • Rahul B Alpy Hello Mr Kaithakkal Achappan Solaman ee charcha kondu thankal enthanu udheshikkunnathennu njangalkku manasilavunnilla... Thankal aaranenno enthanenno njangalku ariyilla, ariyanamennum illa... enkilum OUR enthanennum athinte pravarthanangal enthokkeyanennum arinjittu pore ee vivarakkedukal pulamban... ariyillenkil onnu manasilakkan sremikku... www.our-library.org

      • Adv Giji There will always be criticisms no matter how good is your intentions. Just ignore it and go ahead. They will realise the foolery in their criticisms later.
      • Martin Eresseril മുന്‍പൊരു 'ഒടക്ക് മാഷ്' ഉണ്ടായിരുന്നു, ഇപ്പോള്‍ പുള്ളിയെ കാണാറില്ലല്ലോ. ജീവിച്ചിരിപ്പുണ്ടോ ?
      • Johny KJ Martin sir.. Ororutharaye viramichu kondirikka.. Aduthathu kaithakkal sir anennu thonnanu.. 
      • Joy Sebastian മുപ്പത് വർഷത്തലേറെ അധ്യാപനം നടത്തിയ ഒരു മാഷ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തുമ്പോൾ അദ്ദേഹം താൻ ഈ മൂന്നു ദശാബ്ദക്കാലം നടത്തിയിരുന്നത് വെറും ശബ്ദമലിനീകരണം ആണെന്ന് ഈ സമൂഹത്തോട് ഉച്ചത്തിൽ വിളിച്ചു പറയുന്നതിനു തുല്യമായി പോയി. ഈ സമൂഹത്തെ ഇതു പോലെ തൻ കാര്യം മാത്രം നോക്കുന്ന ചട്ടക്കൂടിലേക്ക് ഒതുക്കുന്നതിൽ ഇതു പോലുള്ള ഹ്രസ്വ ദർശികളായ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. ഗ്രന്ഥശാലകൾ പോലുള്ള പൊതു ഇടങ്ങൾ നടത്തുന്ന ഇത്തരം ചെറിയ ഇടപെടലുകളാണ് ഈ സങ്കുചിതമായ കാലഘട്ടത്തിലെ വെള്ളി വെളിച്ചങ്ങൾ... ഇവിടെ തുറന്ന ചർച്ചകൾ നടക്കുന്നു... എല്ലാം ലാഭനഷ്ടക്കണക്കിൽ മാത്രം വിലയിരുത്തുന്ന സമൂഹത്തെ ചിലപ്പോൾ ഇതൊക്കെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടിയേക്കാം... എന്നും വേറിട്ട ചിന്തകളും പ്രവർത്തനങ്ങളും ആണ് സമൂഹത്തെ നയിച്ചതും നേരവഴിക്ക് നടത്തിയതും. വിമർശകർക്കും ഇവിടെ ഇടമുണ്ട്. സ്വാഗതം.
      • Johny KJ Iyalu sammathikkoolla ketto...!!! ha ha ha...
      • Kaithakkal Achappan Solaman പള്ളീവേണ്ടാത്തവനെ അമ്പ ലത്തില്‍ എടുക്കുമെന്ന് കരുതതേ ണ്ട. എവിടെങ്കിലും ഒരു ആശ്രയമുള്ളത് നല്ലതാണ്. ചെറുപ്പത്തിന്റെ തള്ളിച്ച ഉണ്ടായിരുന്ന കൊടിയ യു ക്തിവാദ്കളൊക്കെ ഇപ്പോ തീര്‍ഥാടനത്തിലാണ് . ഈ ഭൌതികവാദം ശരിയാണ ന്നു നിങ്ങളൊക്കെ ആരാ പറഞ്ഞത്, അഴീക്കോട് മാഷിന്റെ ആത്മാവോ? പിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്. കേട്ടിടത്തോളം ഒരു പല്ലുപോയ കുതിര. കുറെ ചെറുപ്പക്കാരെക്കൂടി വഴിതെറ്റിക്കണമെന്നാതാണ് ഉദ്ദേശ്യം 
      • Johny KJ ഇയാൾ എന്തുട്ടാ കരുതിയിരിക്കണേ??? ആരാധാനാലയങ്ങളിൽ പോയില്ലേൽ കഞ്ഞികുടിക്കാൻ ഒക്കൂല്ലെന്നാ???
        അധ്യാപക വൃദ്ധി നടത്തുന്ന നിങ്ങൾ ഇങ്ങനെയുള്ള മിഥ്യാധാരണകൾ കുട്ടികളിൽ കൂടി അടിചെല്പ്പിക്കുകയല്ലേ..???
        വളരെ മോശം..
        പിന്നെ മാർട്ടിൻ സാർ..!! അതിനുള്ള മറുപടി പ്രതീക്ഷിചോളു...
      • Joy Sebastian ഇവിടെ യുക്തിവാദവും ഭൗതികവാദവും ആണ് ചർച്ച ചെയ്യപ്പെടുന്നത് എന്ന് സോളമൻ മാഷിനോട് ആരാണാവോ പറഞ്ഞത്. ഇവിടെ എല്ലാവരക്കും വേദി ഉണ്ട്. ഏതെങ്കിലും ഒന്നു ശരിയോ തെറ്റോ എന്ന് വാദിക്കാനോ ജയിക്കാനോ അല്ല, ഔവ്വറിലെ വേദികൾ. പകരം അറിയാനും അറിയിക്കാനുമാണ് . അപഗ്രഥിക്കാ...See More
        Friday at 4:44pm · Edited · Like · 8
      • Rahul B Alpy Kaithakkal Achappan Solaman പിടിച്ചുനിൽക്കാൻ ആവില്ലെന്ന് മനസിലായപ്പോൾ ചുവടു മാറ്റുകയാണല്ലെ... അവസാനം അത് Martin Eresseril സാറിന്റെ നെഞ്ചത്തേക്കയല്ലെ ...
      • Martin Eresseril Johny KJRahul B Alpy നിങ്ങളുടെ സര്‍ഗ്ഗബോധംKaithakkal Achappan Solaman നെ പോലുള്ളവരോട് മറുപടി എഴുതുവാന്‍ ദുരുപയോഗം ചെയ്യാതിരിക്കുക എന്നാണ് ഇപ്പോള്‍ 'പല്ലുപോയ' ഈ വയസ്സന്‍ കുതിരക്ക് നിങ്ങളോട് ഉപദേശിക്കുവാനുള്ളത്. ഈ ഉപദേശം നിങ്ങളെ വഴിതെറ്റിക്കാതെ നോക്കുമല്ലോ.
      • Rahul B Alpy തീർച്ചയായും സർ
      • Kaithakkal Achappan Solaman Joy Sebastian speaks sense.ഇഷ്ടപ്പെടാത്തതു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും നാക്കുനീട്ടുകയും അല്ല വേണ്ടത്, ചര്ച്ച പുരോഗമിക്കട്ടെ , സഹിഷ്ണുത നഷ്ടപ്പെടാതെ നോക്കിക. ഈ ചര്‍ച്ചക്കാരെ ഒരിടത്തും കൊള്ളിക്കാന്‍ പറ്റില്ല എന്നാതാണനുഭവം . പള്ളിയില്‍ മുട്ടുകുത്തന്നവരെ അതിനു അനുവദിക്കുക, മാര്‍ട്ടിന്‍ ഈരശ്ശേരിയിലിനെയും. 
      • Johny KJ ഇതെന്തൊരു സാധനം.. സമ്മതിക്കണം.. 
      • John Britto Mr. K A Solaman "ഇഷ്ടപ്പെടാത്തതു കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും നാക്കുനീട്ടുകയും അല്ല വേണ്ടത്" ഇതുതന്നെയാണ് ഇപ്പോൾ നിങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ചുകൊണ്ടിരിക്കുനത് ......
        Friday at 11:16pm · Edited · Like · 6

    • Kaithakkal Achappan Solaman Restrict Malayalam News Channels.

      Normal life was disrupted in Kerala for one day and in Alappuzha district for two days due to the dawn-to-dusk 12-hour hartal called by CPI-M led LDF to demand resignation of Chief Minister Oommen Chandy over the sola
      r scam issue. State owned transport buses were off the road while shops, including hotels remained closed. Passengers, who arrived at railway stations and airports, were stranded due to non-availability of public transport. Party cadres from both ruling and opposition parties were manhandled and many party offices were set to fire. Many people were hospitalised because of grenade and petrol bomb attacks. All these violence is not because of the month long solar scam issue but because of the unprincipled interference of TV Channels particularly the Reporter channel.

      The LDF strike was intensified due to the airing of an unfaithful disclosure by Reporter channel by a quarry owner by name Sreedharan Nair. Mr Sreedharan Nair is a trustworthy person for Opposition leaders but not for his quarry owner friends. Even the prime accused in the case Ms Saritha Nair says she was not with Sreedharan Nair when he met the CM July ninth 2012. If Saritha Nair is a dishonest woman for Opposition will they believe her if she says, she had slept with a minister in a forest resort? 

      Some callous persons are ready with country bombs before deceitful channels to hear a rubbish of political conspiracy and thereby to disrupt the peaceful atmosphere in the State. Mr Oommen Chandy is an elected Chief Minister and possesses still sufficient majority to rule the State and hence he should be given time to sort out the issue. The news channels in Kerala should not be permitted to hamper the peaceable atmosphere in the State.

      K A Solaman

    • Clifford Yohannan സാംസ്‌കാരിക കേന്ദ്രങ്ങള കൂടി ആകേണ്ടിയിരുന്ന വിദ്യാഭ്യാസ സ്ഥാപനഗൽ എന്തുകൊണ്ട് ഇന്നത്തെ അവസ്ഥയില എത്തുന്നു എന്ന് Kaithakkal Achappan Solaman സാറി ന്റെ പ്രതികരങ്ങളിൽ നിന്ന് മനസിലാകുന്നുണ്ട് 
    • John Britto K A Solaman sir....ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത് ... വിമർശങ്ങൾ ആകാം പക്ഷെ വിമർശിക്കപ്പെടുന്ന കാര്യത്തിന്റെ ഉദ്ദേശശുദ്ധിയെക്കുടി മനസ്സിലാക്കിയിരിക്കുന്നത് വളരെ നന്നായിരിക്കും...
    • John Britto solaman sir.... ഔവ്വർ ലൈബ്രറിയുടെ പ്രവർത്തകരായ ഞങ്ങൾ അഴിക്കോട്‌ മാഷിനോടുള്ള ബഹുമാനം അണ്‌ "പ്രഭാഷണ പരമ്പര" എന്ന പേരിൽ രണ്ടു മാസക്കാലമായി നടത്തി പോന്നത്, ഇത് ഒരു ഓർമ പുതുക്കൽകൂടിയാണ്. അദ്ദേഹത്തെ കുറിച്ച് അറിയുവാനും, അറിയാവുന്നവർക്ക് കൂടുതൽ അറിയുവാനും, പിന്നെ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ വിമർശന ബുദ്ധിയോടെ കാണുകയും വിമർശിക്കുകയും ചെയ്യുന്ന നിങ്ങളെപ്പോലെയുള്ള വിഡ്ഢ ി കോമരങ്ങൾക്കുംകൂടി വേണ്ടിയാണ് . നിങ്ങൾ ഒരധ്യാപകനാണ് ഇനിയും വെറുതെ പറഞ്ഞു നിൽക്കുവാൻ വേണ്ടി ഒരു നിലവാരവും ഇല്ലാത്ത ചീപ്പ് കമെന്റസ് ഇട്ട് സ്വയം "കുങ്കുമം ചുമക്കുന്ന കഴുത" ആകരുത് .....!
    • Johny KJ John Britto natesha kollanda... vittu kalayeda, cheelu case..
    • Kaithakkal Achappan Solaman ബ്രിട്ടോയുടെ ഘ്രാണ ശക്തി അപാരം , എല്ലാം മണത്തറിഞ്ഞിരിന്നു! ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതിയാണോ ?
    • Adv Giji I think this argument is a useless exercise. Johny, Rahul, Britto, use your time for doing more fruitful things. Ignore the comments.
    • Sugathan Thoppil പ്രിയ കൈതക്കാൽ അപ്പച്ചൻ സോളമൻ, താങ്കൾ ഏതു ലോകത്താണ് താമസിക്കുന്നത്. ഔവർ ലൈബ്രറി എന്താണെന്നും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ എന്താണെന്നും ഒന്ന് അന്വഷിച്ച് അറിയാൻ ആദ്യം നോക്ക്.ഈ നാടിന്റെ സാംസ്കാരിക പുരോഗതിക്കായി മൂന്ന് തലമുറകളായി കാത്തു സൂക്ഷിച്ചു പോരുന്ന നാടിന്റെ അഭിമാനമാണ് ഔവർ. ഇന്നത്തെ ചുണ ക്കുട്ടികളായ ഞങ്ങളുടെ അനിയന്മാരുടെ കൈകളിൽ ഇന്ന് ഏറെ ഭദ്രമാണ് ഔവർ.അവരെ നിരുൽസാഹപ്പെടുതരുത്.
    • Kaithakkal Achappan Solaman ആര് നിരുല്‍സാഹപ്പെടുത്തി? ദൈവനിഷേധികളായ ചില' അവര്‍' ചുണക്കുട്ടികള്‍ക്കു അല്പം 'കലിപ്പ്' കൂടുതലാണു എന്ന കാര്യം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. 
    • John Britto Mr. Solaman sir ഞാൻ നിർത്തുന്നു…… നിങ്ങളുടെ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞാൽ ഞാനും നിങ്ങളും തമ്മിൽ എന്ത് വ്യത്യാസം.... because i respect my teachers ….! so leave me
      22 hours ago · Like · 2
    • Sugathan Thoppil സോളമൻ സർ, മുൻവിധിയോടെ ഒന്നിനെയും സമീപിക്കുന്നത് നന്നല്ല.ഔവറിന്റെ ചുണ കുട്ടന്മാരായ കുട്ടികളോട് താങ്കൾക്ക് ഇത്ര വെറുപ്പ്‌ തോന്നേണ്ടതില്ല.
      22 hours ago · Like · 2
    • Kaithakkal Achappan Solaman ബ്രിട്ടോവിന് വിവരം വെച്ചു തുടങ്ങി! Respect-എന്നത് പറഞ്ഞറിയിക്കേണ്ട സാധനമല്ല. മി.സുഗതനോടു: ഔവറിലെ ചുണക്കുട്ടന്‍മാര്‍ക്ക് ഒന്നുകില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രേതബാധയാണ് അല്ലെങ്കില്‍ അവിടെ കിട്ടുന്ന സാധനത്തിന് വീര്യം കൂടുതലാണ്. മാന്യത എന്തെന്ന് മുതി ര...See More
    • Clifford Yohannan Sir thannae edutholu ... ithu siritae vtl valarthunnathano ?? ethra ennam undu ?? 
      21 hours ago · Like · 3
    • Johny KJ പുള്ളാരെ വഴി തെറ്റിക്കുന്നത് കൂടാതെ പുള്ളിക്കുള്ള side business ആണ് ഇതിന്റെ wholesale.... ഔവ്വരിൽ ഇതിന്റെ Dealership എടുക്കാൻ Plan ഇല്ല ട്ടാ എന്റെ പോന്നു മാഷേ... 
      21 hours ago · Like · 2
    • Martin Eresseril Clifford YohannanJohny KJ. നിങ്ങള്‍ക്കും John Brito യുടെ വഴി സ്വീകരിക്കാവുന്നതാണ്‌. ജനഗണമന പാടുക.
      12 hours ago · Edited · Like · 4

      • Rahul B Alpy പ്രിയ കൂട്ടുകാരെ നമുക്ക് ഈ ചർച്ച ഇവിടെ അവസാനിപ്പിക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു ... ഇതു തുടരുന്നതിൽ യാതൊരു അർത്ഥവും ഇല്ല. Kaithakkal Achappan Solamanസാറിന്റെ ഈ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ മാത്രം അഭിപ്രയങ്ങളാണ്, ഈ പോസ്റ്റിന്റെ കമന്റുകളുടെ ലൈക്ക് നോക്കിയാൽതന്നെ അതു നമുക്ക് മനസിലാവും, അത് നമ്മുടെ പ്രവർത്തനങ്ങൾക്കു ഒരിക്കലും ഒരു തടസമാവുന്നില്ല , മറിച്ച് കൂടുതൽ നല്ല പ്രവർത്തനങ്ങൾ നടത്തുവാനുള്ള പ്രോത്സാഹനമായി നമുക്ക് അതിനെ കാണാം. അതുകൊണ്ട് തന്നെ ഇത്രയും തുറന്ന ഒരു ചർച്ചക്കു തിരിതെളിച്ച ബഹുമാനപ്പെട്ട Kaithakkal Achappan Solaman സാറിനു ഞാൻ ആദ്യമായി നന്ദി പറഞ്ഞുകൊള്ളുന്നു, കൂടാതെ പ്രത്യക്ഷമായും പരോക്ഷമായും ഇ ചർച്ചയിൽ പങ്കെടുത്ത Johny KJJoy Sebastian , John BrittoClifford YohannanMartin Eresseril, Sugathan Thoppil, Adv Giji, Balachandran Alpy, Nixon John, Mary Soniya, Jackson Peter, Johnson Fernandes, Tony Thomas തുടങ്ങിയവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് ചർച്ച ഇവിടെ അവസാനിപ്പിക്കുന്നു .... വീണ്ടും നല്ല നല്ല ചർച്ചകൾക്കായി ഒത്തുകൂടാം എന്ന വിശ്വാസത്തോടെ എല്ലാവർക്കും ഗുഡ് ബായി.
        9 hours ago · Like · 4
      • Kaithakkal Achappan Solaman ക്ലിഫ്ഫോര്‍ഡ് യോഹന്നാനെ നീ യോഹന്നാനല്ല, ശരിക്കും ക്ലിപപ് ബോര്‍ഡ്, ഒന്നും ശാശ്വതമായി പതിയാത്ത ബ്ലാങ്ക് സ്പേസ്. ചോദ്യം സ്വയം വിമര്‍ശനത്തിനു ഉതകും എന്നു ഞാന്‍ പറയുന്നില്ല.ബിവേറേജസിന് മുന്നില്‍ ലൈക്ക് എടുത്താല്‍ ഇതില്‍ കൂടുതല്‍ കിട്ടും എന്നത് രാഹുലും അറിയുക
      • Clifford Yohannan ഞാനും നിര്തി ഇദ്ദേഹത്തോട് സംസാരിക്കുന്നതിലും നല്ലതും പുള്ളി ഇടയ്ക്കൊക്കെ പോസ്റ്റ്‌ ചെയ്യുന്നപടത്തിനോട് പറയുന്നതാണ്
        8 hours ago · Like · 3
      • Kaithakkal Achappan Solaman TUESDAY, MARCH 16, 2010
        Azhikode- a tailor made Gandhian.
        That old Gandhian who eats fish and meat has decided not to spare actor Actor Mohanlal for he having called him an old man sans sense. Mr Azhikode has decided to fight against Lal unto death! So
         in this context I would like to say that Azhikode has crossed all the limits and what Lal said is convincing when Azhikode claims VS phoned him, Mohanlal phoned him, Defence Minister phoned him and wept. Is Azhikode’s phone number is known to all in the world and he is a celebrity above Angelina Jolly? 

        Azhikode is buying popularity at Lal’s cost. It is not Lal’s fault for Minister Elamaram Kareem inviting Lal as the brand ambassador for Khadi products in Kerala. Azhikode could also act as Brand Ambassador if Elamaram selects and in that Mohanlal will never come as criticizer of Azhikode. But what would happen is what actor Innocent said. The women folk will return the Khadi clothes sponsored by Azhikode. 

        Azhikode also criticizes a writer from Kozhikode as a payback for denigration against him and says he would advice writer’s wife for this. How could Azhikode advice wife of another person when he himself is afraid of keeping one at home? 

        Mohanlal should be congratulated for keeping his fans calm against all the undesirable gestures of this old man. Mohanlal did not misuse his Colonel status in the Territorial Army instead he has created a feeling of patriotism in young minds. Sree Sankara University is not the private possession of Azhikode to criticize it for conferring the Doctorate to Mohanlal.. The Government should take some action to keep this old man’s mouth shut otherwise it would turn out as a law and order problem. This country is not only for ‘tailor made Gandhian’ like Azhikode but also for people who work hard all the day for livelihood, consume one or two pegs in the evening and enjoy liquor ads by celebrities. 

        K A SolamanTUESDAY, FEBRUARY 23, 2010
        Bird Azhikode fouling its nest.
        Sukumar Azhikode’s entry into Thilakan-Amma issue is a ploy to restore his lost image. In a much denounced ‘bird fouling its nest’ comment against Chief Minister VS Achuthanandan, Azhikode has once earned a little notoriety. He needs to shed out this flab and that is why he targeted Mohanlal while actor Thilakan’s enmity is with super star Mammootty. Azhikode is now miserably making a score against Lal for his earlier disconsolate attempt by targeting Lal for appearing in an ad of a liquor company. Azhikode saying Mohanlal called and assured him that he is ready for talks with Thilakan is seemingly a hallucination as pointed by Lal as there was a prior incident enacted by Azhikode against Achuthanandan in the same line. 

        Azhikode asking Achuthanandan to when laugh, dine and sleep and asking Mohanlal to stop act, dance and comment as per his dictate is obnoxious. Azhikode, therefore, should stop asking people to do this and not do that as none urges Azhikode to perform a particular job. What is wrong in Mahanlal appearing in public places neatly dressed and pleasant? It is more attractive than Azhikode appearing in channel debates with full black hair and scratching all the time because of dye allergy. Learned persons should practice not to blame others even if not admired. 

        K A SolamanFRIDAY, FEBRUARY 26, 2010
        Azhikode’s abhorrence.
        I would like to rather endorse the words of actor Mr Innocent than Dr Sukumar Azhikode. Azhikode keeps the habit of mudslinging others for his personal publicity. His enemy list is a never ending one and that all he done in this respect has brought him ill repute. It is to be admitted that artistes who are members of AMMA should obey its directions and not to frame unfounded allegations against the organisation. Remember, whether it is Mohanlal, Mammootty or Thilakan, one could act in films so long. Mr Thilakan has old-age handicaps and he should admit it. 

        Dr Azhikode is not a party in the whole episode but he demands added advantage out of it. When he puts Innocent as an ignorant person Azhikode stoops to nothing. And he asking Innocent to say comment to his wife is quite uncalled for as Azhikode keeps no woman as wife. 

        The long-term accusation that ‘Thatwamassi’, the book written by Azhikode is a copy of an Indian classic stands relevant in the context of his hate practice. How, an old man appearing in channels with fully dyed hair and accusing film actors for make-up, could convince the community with his speak. 

        K A Solaman
        ഔര്വരിലെ പഴയ പത്രക്കടലാസുകള്‍ പഴം പൊരി ചുരുട്ടികളഞ്ഞില്ലെങ്കില്‍ തുറന്നു നോക്കാം. ഇതൊക്കെ പ്രസിദ്ധീകരിച്ച പത്രക്കാര്‍ വിവരം കെട്ടവരെന്നു ഔവരിലെ കപട ബുദ്ധിജീവികള്‍ ആക്രോശിച്ചുകളയുമോ? ഞാന്‍ ഇവനെ അവിടെ ഏല്‍പ്പിക്കുകയാണ്, അല്പം തീറ്റയും വെള്ളവും കൊടുത്തേക്കണം 


        Kaithakkal Achappan Solaman's photo.





        Sasidharan Nayar KP9:50pm Jul 14
        പിന്നെ മാര്‍ടിന്‍ ഈരശ്ശേരിയെക്കുറിച്ച്. കേട്ടിടത്തോളം ഒരു പല്ലുപോയ കുതിര. കുറെ ചെറുപ്പക്കാരെക്കൂടി വഴിതെറ്റിക്കണമെന്നാതാണ് ഉദ്ദേശ്യം -