കൊച്ചി: മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രി മന്ദിരത്തില്‍ കയറി തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനാണെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. ജയിലില്‍ തന്നോടൊപ്പം കഴിഞ്ഞിരുന്ന സഹതടവുകാരനോടാണ് ബിജു ഇക്കാര്യം തുറന്നുപറഞ്ഞത്. യാമിനിയുടെ മുന്നില്‍ വച്ച് മൃഗീയമായി താന്‍ ഗണേഷിനെ മര്‍ദ്ദിച്ചു. ശാലുവുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും ശാലുവിന് എല്ലാ കാര്യങ്ങളും അറിയാമെന്നും ബിജു പറഞ്ഞതായി സഹതടവുകാരന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി. സരിതയും മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും ഗണേഷ്‌കുമാറും ചേര്‍ന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ബാലരാമപുരത്ത് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ബിജു സഹതടവുകാരനോട് വെളിപ്പെടുത്തി. ബിജുവിനോട് കൂടുതല്‍ ചോദിക്കാന്‍ തനിക്ക് സമയം കിട്ടിയിരുന്നുവെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ബിജു വെളിപ്പെടുത്തിയേനെയെന്നും സഹതടവുകാരന്‍ വ്യക്തമാക്കുന്നു.
Comment: ഗണേഷ് കുമാറിനെ തല്ലിയ കാമുകിയുടെ ഭര്‍ത്താവ് താനെന്ന് ബിജു രാധാകൃഷ്ണന്‍ - തല്ലിയത് കാമുകിയോ ഭര്‍ത്താവോ?
കാലോടിഞ്ഞ മദാമ്മയുടെ കസേര --ഒടിഞ്ഞത് മദാമ്മയുടെ കാലോ അതോ കസേരയുടെയോ?
ഇന്നലെ ചത്ത തോമാച്ചന്റെ ഭാര്യ-- ചത്തത് തോമാച്ചന്‍ തന്നെ?
-കെ എ സോളമന്‍
No comments:
Post a Comment