ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ വിചാരണക്കോടതി ശിക്ഷിച്ച എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഇത്തരക്കാരെ ശിക്ഷിക്കപ്പെട്ട ദിവസം തന്നെ അയോഗ്യരാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പരിരക്ഷ നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) ചട്ടം റദ്ദാക്കി കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
എന്നാല്‍ സുപ്രീംകോടതിയുടെ ഈ വിധി വരുന്നതിന് മുമ്പ് തന്നെ ശിക്ഷിച്ചതിനെതിരെ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കിയ എം.പിമാര്‍, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റീസുമാരായ എ.കെ.പട്‌നായ്ക്, എസ്.ജെ.മുഖോപദ്ധ്യായ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ വിധിയോടെ നിലവില്‍ ഏതെങ്കിലും ജനപ്രതിനിധി ക്രിമിനല്‍ കേസില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെടുകയും കോടതി ഉത്തരവിന് മുമ്പ് അപ്പീല്‍ നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അംഗത്വം നഷ്ടമാകും.
നിലവില്‍ ജനപ്രതിനിധികളുടെ അപ്പീലില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ അധികാരത്തില്‍ തുടരാമെന്ന അവസ്ഥയാണുള്ളത്.
ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ലില്ലി തോമസ് എന്ന സ്ത്രീയും എന്‍.ജി.ഒ സംഘടനയായ ലോക് പ്രഹരിയും നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതിയുടെ ഈ ഉത്തരവ്.
Comment: A landmark verdict!
-K A Solaman
No comments:
Post a Comment