കൊച്ചി: സോലാര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സരിത എസ് നായരുടെ മൊഴി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വെറും കെട്ടു നുണകളാണെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ അഡീഷണല്‍ സിജിഎം കോടതി.
മറ്റുള്ളവരുടെ തിരകഥയനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കാനാകില്ലെന്ന് അഡീഷണല്‍ സിജെഎം വ്യക്തമാക്കി. വിദ്യാഭ്യാസമുള്ള യുവതിയാണ് സരിത അതിനാല്‍ പറയാനുള്ള കാര്യങ്ങള്‍ സരിത സ്വന്തം െൈകപടയിലെഴുതി നല്‍കണമെന്നും ഇതിനായി അഭിഭാഷകന്റെ സഹായം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഈ പരാതി 31 നകം കോടതിയില്‍ നല്‍കണമെന്നും അഡീഷണല്‍ സിജെഎം വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ അനുവാദം വേണമെന്ന് പറഞ്ഞ കോടതി ഈ കാര്യത്തില്‍ സ്വയം ഒന്നും ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി.
നേരത്തെ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ കോടതിയില്‍ സരിത വെളിപ്പെടുത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി മാധ്യമങ്ങളെ വിമര്‍ശിച്ചത്.
കമന്‍റ്: ദൃശ്യ മാധ്യമങ്ങള്‍ ഇനിയെങ്കിലും അല്പം നിയന്ത്രിക്കുന്നതു നന്ന്.
-കെ എ സോളമന്‍
No comments:
Post a Comment