Saturday, 6 July 2013

മന്ത്രിമാരുടെ രാത്രികാല ഫോണ്‍ വിളികള്‍ അന്വേഷിക്കണം – മുരളീധരന്‍











തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ രാത്രികാല ഫോണ്‍ വിളികള്‍ അന്വേഷിക്കണമെന്ന്‌ കെ.മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതി സരിതയെ മന്ത്രിമാര്‍ വിളിച്ചത്‌ എന്തിനാണെന്ന്‌ അവര്‍ തന്നെ വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭാരണഘടന പഠിപ്പിക്കാനല്ല എന്തായാലും മന്ത്രിമാര്‍ അര്‍ദ്ധരാത്രിയില്‍ വിളിച്ചതെന്നും മുരളീധരന്‍ പരിഹസിച്ചു. സോളാര്‍ കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയെ മാറ്റുന്നത്‌ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ നടി ശാലുമേനോനെ അറസ്റ്റ്‌ ചെയ്തുകൊണ്ടു പോകുന്നതില്‍ പോലീസിന്‌ വീഴ്ച പറ്റി.
കമന്‍റ് : ഉദ്ദേശം മനസ്സിലായി. വേക്കാന്‍സി സൃഷ്ടിച്ചിട്ടുവേണം മന്ത്രിസഭയില്‍ കേറിപ്പറ്റാന്‍.
-കെ എ സോളമന്‍ 


No comments:

Post a Comment