Tuesday, 16 July 2013

മാണിയ്ക്ക് ശുക്രനുദിച്ചോ?


mangalam malayalam online newspaper
വിവാദങ്ങളില്‍ പെട്ടുഴലുന്ന യുഡിഎഫ് സര്‍ക്കാരിന് പുതിയ മുഖം നല്‍കാന്‍ മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകുമെന്ന് വ്യക്തമായിരിക്കേ മുഖ്യമന്ത്രി മാറുമോ എന്നതാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ചാവിഷയം. ഉമ്മന്‍ ചാണ്ടി മാറിയാല്‍ ആ സ്ഥാനത്തേക്ക് ഇപ്പോള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന പേര് കെ.എം മാണിയുടെതാണ്. ഗ്രൂപ്പ് വഴക്ക് തലയ്ക്കു പിടിച്ച കോണ്‍ഗ്രസാകട്ടെ പകരം ഒരാളെ നിര്‍ദേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. യുഡിഎഫ് തന്നെ മാണിയെ മുഖ്യമന്ത്രിയാക്കുമോ അതോ മുന്നണി മാറി മാണി മുഖ്യമന്ത്രിയാകുമോ എന്ന സംശയങ്ങളും ഉയരുന്നു. മുന്നണി വിട്ടാല്‍ പാര്‍ട്ടിയിലെ എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടാകുമോ എന്ന സംശയവുമുയരുന്നുണ്ട്.
അതേസമയം, മാണിയോട് തൊട്ടുകൂടായ്മയില്ലെന്നും ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭേദം മാണിയാണെന്നുമുള്ള സിപിഐയുടെ നിലപാടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം വരുന്നതില്‍ ഇടതുകക്ഷികള്‍ക്കും കാര്യമായ എതിര്‍പ്പില്ലെന്ന സൂചനയാണ്. മുഖ്യമന്ത്രി മാറണമെന്നും ഭരണം മാറണമെന്ന് ആഗ്രഹമില്ലെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയും ഇതിനുദാഹരണമാണ്. സിപിഎമ്മിനാകട്ടെ മാണിയെ പരസ്യമായി ന്യായീകരിക്കാന്‍ കഴിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി വീണാല്‍ മാണിയാകട്ടെ എന്ന ആഗ്രഹമുണ്ട്. യു.ഡി.എഫ്. ഭരണം തകരണമെന്നു പിണറായി വിജയനും കൂട്ടര്‍ക്കും ആഗ്രഹമില്ല. ഉമ്മന്‍ ചാണ്ടി മാറിക്കോട്ടെ. മറ്റാരെങ്കിലും മുഖ്യമന്ത്രിയായിക്കോട്ടെ. ഇതാണ് അവരുടെ മനസിലിരുപ്പ്. ലക്ഷ്യം വി.എസ്. അച്യുതാനന്ദന്‍തന്നെ. വി.എസ്. മുഖ്യമന്ത്രിയാകാനുള്ള ഒരു സാഹചര്യവും അവര്‍ ഒരുക്കില്ല. സി.പി.ഐക്കാണെങ്കില്‍ മന്ത്രിസഭയെ അട്ടിമറിക്കണം. എം.പി. വീരേന്ദ്രകുമാറും വി.എസുമായി ഒരു വട്ടം ചര്‍ച്ച നടന്നു. പിണറായിയെ വിശ്വസിച്ച് എങ്ങനെ ചാടുമെന്നു മാത്രമാണു വീരേന്ദ്രകുമാര്‍ ചോദിച്ചത്. അതിനുത്തരം പറയാന്‍ വി.എസിന്റെ പ്രായം അനുവദിക്കുന്നുമില്ല.

കമെന്‍റ്: മാണിക്ക് ശുക്രനുദിച്ചു എന്നുതന്നെയാണ് തോന്നുന്നത്, പക്ഷേ അധിക നാള്‍ അദ്വാനവര്‍ഗ സിദ്ധാന്തം ഓടില്ല. അവശേഷിക്കുന്ന ഏക ആഗ്രഹം, അതാണ് മുഖ്യമന്ത്രിപഥം, അതോടെ "എല്ലാം നിറവേറി(Everything is accomplished)", ആമേന്‍!.
-കെ എ സോളമന്‍ 

No comments:

Post a Comment