തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതി സരിത എസ് നായരും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും തമ്മിലുളള ടെലിഫോണ്‍ സംഭാഷണത്തിന്റെ പുതിയ രേഖകള്‍ വെളിയില്‍ വന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിനു മുന്‍പ് സരിതയുമായി സംസാരിച്ചിട്ടില്ല എന്ന ചീഫ് വിപ്പിന്റെ വാദം ഖണ്ഡിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ സൗരോര്‍ജ പാനല്‍ സ്‌ഥാപിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ ഫെബ്രുവരിയില്‍ സരിത തന്നെ വിളിക്കുകയും കുമരകത്ത് വച്ച് നേരില്‍ കാണുകയും ചെയ്‌തുവെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. പിന്നീട്, മാര്‍ച്ചില്‍ ഗണേഷ് വിഷയം കത്തി നില്‍ക്കുമ്പോള്‍ വീട്ടില്‍ വന്നു കണ്ടു. തന്റെ ദാമ്പത്യം തകര്‍ന്നുവെന്ന് പറഞ്ഞ സരിതയെ ചതി മനസ്സിലാക്കി ഒഴിവാക്കുകയായിരുന്നുമെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞിരുന്നത്.
2012 ഒക്‌ടോബര്‍ മുതല്‍ സരിതയും പിസി ജോര്‍ജും 28 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട് എന്നാണ് ടെലിഫോണ്‍ രേഖകള്‍. ഇതില്‍ ചില കോളുകള്‍ നാല് മിനിറ്റിലധികം നീണ്ടിട്ടുണ്ട്. എസ്‌എംഎസും അയച്ചിട്ടുണ്ട്.
അതേസമയം, നേരത്തെ ഫോണില്‍ സംസാരിച്ച കാര്യം മറന്നു പോയതാണെന്നും. രേഖകള്‍ കണ്ടപ്പോഴാണ് ഇക്കാര്യം ഓര്‍മ്മവന്നതെന്നുമാണ് പിസി ജോര്‍ജ് ഒരു ചാനലിനോട് പ്രതികരിച്ചത്.
Comment: കളി ജോര്‍ജിനോട് വേണ്ട. കൊക്കെത്ര കുളം കണ്ടതാ !
-കെ എ സോളമന്‍
No comments:
Post a Comment