Wednesday, 31 July 2013

മാധ്യമ പ്രവര്‍ത്തകനെ തൊഴിച്ചതിന് മറഡോണക്കെതിരെ കേസ്‌
















അര്‍ജന്റീന: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ കേസ്. മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചതിനാണ് മറഡോണക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയതത്. ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്. മറഡോണയുടെ പിതാവിന്റെ വീടിന് മുന്നില്‍ കാത്തു നിന്ന തന്നെ ഓടിയെത്തി തൊഴിക്കുകയായിരുന്നുവെന്നാണ് ഗെന്റെ മാസികയുടെ ഫോട്ടോഗ്രാഫര്‍ എന്റിഖിന്റെ പരാതി.
ഭ്രാന്തനെ പോലെ ഓടിയെത്തിയ മറഡോണ ഒരു ഫ്രീകിക്ക് എടുക്കും വിധമാണ് തന്നെ അക്രമിച്ചതെന്നാണ് എന്റിഖ് പൊലീസില്‍ പരാതി നല്‍കിയത്. എന്തായാലും പൊലീസ് അധികൃതര്‍ മറഡോണയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.

Comment: ഈ മാധ്യമപ്രവര്‍ത്തകന്‍ ചെമ്മണ്ണൂര്‍ ഗോള്‍ഡി ന്റെ മാറ്റിനെ ക്കുറിച്ച് ചോദിച്ചു കാണും?
-കെ എ സോളമന്‍ 

No comments:

Post a Comment