Thursday 11 July 2013

മുങ്ങിയാല്‍ പൊങ്ങും !


കോണ്ഗ്രസ്കാര്‍ ഒന്നടങ്കം മുഖ്യമന്ത്രിക്ക് പിന്തുണനല്‍കുകയാണ്  എന്നു പറയുമ്പോഴും കേരളത്തിലെ കൊങ്ഗ്രസ്സിന്റെ അവസ്ഥ അല്പം പരുങ്ങലിലാണ്. സരിത, ശാലു, തുടങ്ങിയ പെണ്ണുങ്ങള്‍ നേതാക്കളുടെയെല്ലാം ഉറക്കം കെടുത്തി. “ഇവന്മാരൊന്നും പെണ്ണുങ്ങളെ കണ്ടിട്ടില്ലേ” എന്നു സരിത ചോദിക്കുമ്പോള്‍ കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി തനിക്ക്അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം തന്റെ വഴികാട്ടിയാണെന്നും നടി ശാലുമേനോന്‍ എന്നുവെച്ചാല്‍ സുരേഷ്മന്ത്രി ഭരതനാട്യത്തില്‍ വലിയ ഉസ്താതാണെന്നും അദ്ദേഹമാണ് നാട്യവഴികള്‍ നര്‍ത്തകിക്ക് പറഞ്ഞുകൊടുത്തതു എന്നും കരുതണം.. നൃത്ത സ്‌ഥാപനത്തിന്‌ പല സഹായങ്ങളും മന്ത്രിയും എം.പിയുമെന്ന നിലയില്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.സെന്‍സര്‍ബോര്‍ഡ്‌ അംഗമാകാന്‍ സഹായിച്ചതും അദ്ദേഹം തന്നെ.  

കൊടിക്കുന്നില്‍സുരേഷ് സോളാര്‍പ്രതി ശാലുവിനെ നൃത്തം പഠിപ്പിച്ച കാര്യം തീര്‍ത്തൂം അവഗണിച്ചുകൊണ്ടാണ് സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനേയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്കു കെ.പി.സി.സി. സംഘടനാ റിപ്പോര്‍ട്ട്‌ അയച്ചത്. പാര്‍ട്ടിക്ക് ഭയങ്കര പ്രതിച്ഛായ ഉണ്ടായിരുന്നെന്നും സോളാര്‍ കേസിലുണ്ടായ നാണക്കേട്‌ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ തകര്‍ത്തെന്നുംറിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ നുമ്മളെ കുറ്റപ്പെടുത്തരുതെന്ന ജാമ്യമെടുപ്പും റിപ്പോര്‍ട്ടിലുണ്ട്‌.

അതിനിടെ അച്ചന്റെ ആത്മാവും പൊക്കിപ്പിടിച്ചു മൂന്നുരൂപ മെംബേര്‍ഷിപ്പിനായി തെണ്ടിനടന്ന ഒരാളുണ്ട്. താനിനി ഗ്രൂപ് കളിക്കാനില്ലെന്നും “പീയൂണ്‍” എന്നു വിളിച്ചത് മാപ്പാക്കണമെന്നും കരഞ്ഞു പറഞ്ഞതിനാല്‍ ചെന്നിത്തല വിളിച്ച് എം എല്‍ എ ആക്കി. അദ്ദേഹം ഇപ്പോ പറയുന്നു താന്‍ ഗ്രൂപ്പുകളിക്കുമെന്നും അതോടൊപ്പം മന്ത്രിമാര്‍ എന്തിനാണ് രാത്രിയില്‍ സരീത്യേ വിളിച്ചതെന്ന് ചോദിക്കുന്നു.


ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തന്നിഷ്‌ടപ്രകാരം ശാലുവിന്റെ വീട്ടില്‍ പോയി കരിക്ക് കുടിക്കുന്നു, ഞങ്ങല്‍ക്ക് അതിനു അവസാരമില്ല എന്നതാണു മറ്റൊരാരോപണം. ശാലുമേനോനുമായുള്ള ബന്ധം തക്കസമയത്തു തുറന്നുപറയാന്‍ തിരുവഞ്ചൂര്‍ തയാറായില്ലത്രെ.
അതുകൊണ്ടു തിരുവഞ്ചൂറിനൊപ്പം മുഖ്യമത്രിയും മാറണം.എന്ന ഐ കോണ്ഗ്രസ് ഡിമാന്‍ഡ് . . ഇടതുമുന്നണിയുടെ ഡിമാണ്ടും ഇതുതന്നെ. ഐ കൊങ്ഗ്രസ്സിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഹരിത എം.എല്‍.എ മാരില്‍ പെട്ട മൂവര്‍ സംഘത്തിന്റെ ഡെല്‍ഹിയാത്ര.

കാടു ചുറ്റിക്കണ്ടും തോട്ടില്‍ കടലാസ്ബോട്ടിറക്കിക്കളിച്ചും നടക്കുകയായിരുന്നു ഹരിതന്‍മാര്‍, അഞ്ചെണ്ണമുണ്ടായിരുന്നു, രണ്ടെണ്ണത്തെ ഇപ്പോ കാണാനില്ല. ബാക്കി മൂന്നെണ്ണമും കൂടിയാണ് ഡെല്‍ഹിക്ക് വെച്ചു പിടിച്ചത്. പക്ഷേ മദാമ്മഗാന്ധിയുടെ വീടിന്റെ കോലായില്‍ കൊതുകടിയും കൊണ്ട് കിടാക്കാനാണു യോഗം. മാഡംഗാന്ധി തന്നെക്കാണാന്‍ സമയം കൊടുത്തിട്ടില്ല.

ഇടയ്ക്കിടെ കേരളത്തില്‍ എത്തി രണ്ടു വെടിപൊട്ടിച്ചിട്ടു  പോകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളിയുടെ പരിപാടി. ഇക്കുറിയും അങ്ങനെ തന്നെയായിരുന്നു, പക്ഷേ വെടിപൊട്ടിച്ചത് തിരുവഞ്ചൂരിന്റെ നെഞ്ചത്ത് ആണെന്ന് മാത്രം. ടി.പി. വധക്കേസുമായി ബന്ധപ്പെട്ട്‌ തന്റെ പേര്‌ നിയമസഭയില്‍ പരാമര്‍ശിച്ചതു അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇതിനെതിരേ ലോക്‌സഭാ സ്‌പീക്കര്‍ക്കും നിയമസഭാ സ്‌പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌ത പ്രതികരണത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളിയുടെ ഫേസ്ബുക് പോസ്റ്റിങ് മൂലം കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകള്‍ തമ്മില്‍ യുദ്ധം ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.താന്‍ വിഡ്‌ഢിയലല്ലെന്ന് വരെ മുല്ലപ്പള്ളി പറഞ്ഞു കളഞ്ഞു.

അങ്ങനെ സോളാര്‍ സ്കാം എന്ന പെണ്ണുകേസ് കേന്ദ്ര-സംസ്ഥാനബന്ധം 

വരെ വഷളാക്കിയ സാഹചര്യത്തിലാണ് മുങ്ങിയ തെറ്റയില്‍ പൊങ്ങിയത്.അങ്കമാലി യുവതി ബലാത്സംഗംക്കുറ്റം ആരോപിച്ചു കേസു കൊടുത്തതിനെത്തുടര്‍ന്ന്‌ 17 ദിവസമായി അജ്‌ഞാതവാസത്തിലായിരുന്ന ജോസ്‌ തെറ്റയില്‍ ഒടുവില്‍ പ്രത്യക്ഷ്നായി. അങ്കമാലിയിലെ “വോട്ടര്‍ മാരോടുള്ള ചിരിക്ക് വോള്‍റട്ടേജ് അല്പം കുറവാണെങ്കിലും ഒരിക്കല്‍ മുങ്ങിയയാല്‍ എന്നെങ്കിലും പൊങ്ങും എന്ന സനാതന തത്വമാണ് അങ്കമാലിക്കാര്‍ക്ക് മുന്നില്‍ തെറ്റയിലലിനു ചൂണ്ടിക്കാട്ടാനുള്ളത്.


-കെ എ സോളമന്‍ 

No comments:

Post a Comment