കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തല്‍ വൈകും. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് കോടതി വെളളിയാഴ്‌ചത്തേക്ക് മാറ്റി. പോലീസിന്റെ റിപ്പോര്‍ട്ട് തേടുന്നതിനായാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്.
കോതമംഗലം പോലീസ് സ്‌റ്റേഷന്റെ പരിധിയിലുളള ഒരു കേസില്‍ സരിതയെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയില്‍ വാങ്ങിയിരുന്നു. അതിനാല്‍, സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടേണ്ടതുണ്ട്. അതേസമയം, സരിത കോടതിയില്‍ രഹസ്യമായി നല്‍കിയ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ അപേക്ഷ നല്‍കിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇത്തരത്തില്‍ സരിത രഹസ്യമായി മൊഴി നല്‍കിയിട്ടില്ല എന്നും അങ്ങനെയുണ്ടെങ്കില്‍ അത് കോടതി രേഖയില്‍ ഉണ്ടാവുമെന്നും കോടതി വ്യക്‌തമാക്കി. പിന്നീടാണ് അപേക്ഷ പരിഗണിക്കുന്നത് വെളളിയാഴ്‌ചത്തേക്ക് മാറ്റിയത്.
അതേസമയം, സരിതയുടെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ സമര്‍പ്പിച്ച ശേഷം അതില്‍ പറയുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍ വ്യക്‌തമാക്കി. കേസിലെ ഉന്നതരുടെ പേര് വിവരം അറിയാന്‍ തന്നെ പലരും ഫോണില്‍ വിളിക്കാറുണ്ട്. എന്നാല്‍, പേര് വെളിപ്പെടുത്താതെയാണ് മിക്കവരും സംസാരിക്കുന്നത്. അതിനാല്‍ ഇത്തരം കോളുകള്‍ ഇപ്പോള്‍ എടുക്കാറില്ല എന്നും സരിതയുടെ അഭിഭാഷകന്‍ പറഞ്ഞു.
കമന്‍റ്: വെളിപ്പെടുത്തുന്നത് നാലുകാമറ വെച്ചു ഷൂട്ട് ചെയ്യേണ്ടിവരുമോ?
-കെ എ സോളമന്‍
No comments:
Post a Comment