Friday, 19 July 2013

മുഖ്യമന്ത്രിക്കെതിരെ ആരോപണം

Photo

തട്ടിപ്പില്‍പ്പെട്ടു കാശുകളഞ്ഞവരും ചില ചാനല്‍ മുതലാളിമാരും വിചാരിച്ചാല്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുത്ത ഒരുമുഖ്യമന്ത്രിയെ താഴെയിറക്കാമെന്ന വിശ്വാസം തികച്ചും അസംബന്ധം.. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായിഎത്തിയ  പരാതിക്കാരന്‍ ടി.സി മാത്യൂവിനു മുഖ്യമന്ത്രിയോടോ പോലീസിനോടോ പരാതിപ്പെടാം, അല്ലെങ്കില്‍ കോടതിയില്‍പ്പോകാം.  അതല്ലാതെ എന്താടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയോടു പരാതി പറഞ്ഞത്?  ഭാര്യ മുഖ്യമന്ത്രിയെ ശാസിക്കണോ? മാത്യുവിന് പണം തിരികെ ലഭിക്കാന്‍ പ്രാര്‍ഥിക്കാമെന്ന്  മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍ പറഞെങ്കില്‍ അത് അവരുടെ മര്യാദ.
സരിതയുടെ ഉന്നത ബന്ധങ്ങള്‍ കണ്ടിട്ടാണ് പണം നല്‍കിയതെന്നൂ മാത്യു പറയുന്നു. മറ്റുള്ളവരും പണം കൊടുത്തത് അങ്ങനെതന്നെയാവണം. തട്ടിപ്പിനിറങ്ങിയവരുടെ വലയില്‍ വീണിട്ടു ചാനലില്‍ കേറിയിരുന്നു പരാതി പറഞ്ഞാല്‍ ചാനല്‍ മുതലാളി  രക്ഷിക്കുമോ? കൊടുത്തപണത്തിന് രേഖയുണ്ടെങ്കില്‍ നിയമപരമായി ഈടാക്കാന്‍ ശ്രമിക്കണം.
കുറച്ചു പണവുമായി കൊള്ളലാഭത്തിന് ഇറങ്ങുന്നവര്‍ക്കുള്ള വലിയ തിരിച്ചടിയാണ് സോളാര്‍ പാനല്‍ കേസില്‍ തെളിയുന്നത്.

കെ എ സോളമന്‍ 

No comments:

Post a Comment