Monday 29 July 2013

സരിതയുടെ മൊഴി കോടതിയില്‍ സമര്‍പ്പിച്ചു; ഉന്നതരുടെ പേരുകളില്ല








കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി സരിത എസ്.നായരുടെ മൊഴി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയിലെ ആക്ഷേപങ്ങളെ പൊലീസ് അന്വേഷിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
സരിതയെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെ വനിതാ സൂപ്രണ്ട് നസീറാ ബീവി നേരിട്ടെത്തിയാണ് പരാതി കോടതിക്ക് കൈമാറിയത്. മജിസ്‌ട്രേറ്റ് പരാതി പരിശോധിച്ച ശേഷം തുടര്‍ന്നുള്ള അന്വേഷണത്തിനായി എറണാകുളം നോര്‍ത്ത് പൊലീസിന് കോടതി കൈമാറി. നാല് പേജുള്ള പരാതിയാണ് സരിതയുടേതായി കോടതിയില്‍ സമര്‍പ്പിച്ചത്.
മൊഴിയില്‍ ഉന്നതരരെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് സൂചന. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് മൊഴിയിലുള്ളത്. ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ സരിത വ്യക്തമാക്കിയിട്ടുണ്ട്. ബിജുവും ശാലുവുമായുള്ള ബന്ധമാണ് തന്റെ തകര്‍ച്ചയ്ക്കു കാരണമെന്ന് പരാതിയില്‍ പറയുന്നു. കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്ക പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കുട്ടിയുടെ പിതൃത്വം വരെ സംശയിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് തന്നെ വേദനിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
ഫെനി ബാലകൃഷ്ണനാണ് സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരുണ്ടെന്ന് വെളിപ്പെടുത്തിയത്. 23 പേജുള്ള പരാതി സരിത തനിക്ക് എഴുതി നല്‍കിയെന്നും ഫെനി പറഞ്ഞിരുന്നു. എന്നാല്‍ സരിതയുടെ പരാതി കോടതിയില്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന ഫെനിയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു. മൊഴി നേരിട്ട് എഴുതി നല്‍കാനും കോടതി സരിതയോട് ആവശ്യപ്പെട്ടു.
Comment: സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഉന്നതരുമായുള്ള അവരുടെ നാറ്റക്കേസ് അവര്‍ തന്നെ പറയണമെന്ന് വെച്ചാല്‍ -----
-കെ എ സോളമന്‍ 

No comments:

Post a Comment