ആലപ്പുഴ: 'സ്വന്തം പാര്‍ട്ടിയുടേയും സംസ്‌ഥാനത്തിന്റെയും നന്മയ്‌ക്കായി സ്‌ഥാനം രാജി വെയ്‌ക്കണം.' ഇന്ത്യയില്‍ ടെലിഗ്രാം സേവനങ്ങള്‍ അവസാനിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അയയ്‌ക്കപ്പെട്ട ഒരു കമ്പി സന്ദേശം ഇങ്ങിനെയായിരുന്നു. സെക്രട്ടറിയേറ്റ് വിലാസമാക്കി മുഖ്യമന്ത്രിക്കായിരുന്നു കമ്പി. അയച്ചതാകട്ടെ പ്രതിപക്ഷത്തെ ജി. സുധാകരന്‍ എം.എല്‍.എ. യും. കമ്പിസന്ദേശം അവസാനിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു നടപടി.
ഇന്ന് എട്ടു മണിയോടെ മരണം വരിച്ച് ചരിത്രത്തിലേക്ക് കയറുന്ന 163 വര്‍ഷം നീണ്ട കമ്പി സേവനത്തിന്റെ ഭാഗഭാക്കാകാന്‍ അവസാന ദിവസം ആലപ്പുഴ ബി.എസ്.എന്‍.എല്‍. ഓഫീസില്‍ എത്തിയ അനേകരുടെ കൂട്ടത്തില്‍ പങ്കാളിയാകാനായിരുന്നു ജി. സുധാകരന്‍ എത്തിയത്. ടെലിഗ്രാം അയയ്‌ക്കാന്‍ എത്തിയവരുടെ ക്യൂവിലേക്ക് തിക്കിത്തിരക്കി എത്തിയ ജി. സുധാകരന്‍ പണമടച്ച ശേഷം കമ്പിസന്ദേശം തയ്യാറാക്കുകയും അയയ്‌ക്കുകയുമായിരുന്നു. ഒപ്പം തന്നെ ചടങ്ങിനെത്തിയ കോണ്‍ഗ്രസ് നേതാവ് ദേവദത്ത് പുറക്കാടും ഒരു ടെലിഗ്രാം അടിച്ചു. അത് പക്ഷേ തന്റെ നേതാവിനെ പിന്തുണച്ച് ആയിരുന്നു. ഇതില്‍ ആരുടെ കമ്പി മുഖ്യമന്ത്രി സ്വീകരിച്ചാലും ഇല്ലെങ്കിലും മറുപടിയായി ഒരു കമ്പി സന്ദേശം അയയ്‌ക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞേക്കില്ല. കാരണം നാളെ മുതല്‍ അതില്ലല്ലോ.
കമന്റ്കാര്ഡും, ഇല്ലണ്ടും കൂടി നിര്‍ത്തുക. ചരിത്രത്തിന്റെ ഭാഗമാകാന്‍ വേറെയും കാണും. ചിലര്‍. അന്നന്നത്തെ കൂലികൊണ്ടു അരിവാങ്ങി കഞ്ഞി അടപ്പത്തിടേണ്ട ചുമതല ഇവര്‍ക്കാര്‍ക്കുമില്ല.
-കെ എ സോളമന്‍
No comments:
Post a Comment