ന്യൂഡല്‍ഹി: സോളാര്‍ വിവാദത്തെ തുടര്‍ന്ന് വികൃതമായിപ്പോയ പ്രതിഛായ മുഖം മിനുക്കി വീണ്ടെടുക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തുടങ്ങി. മന്ത്രിസഭാ പുന:സംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കി അടിമുടി പരിഷ്‌ക്കാരം വരുത്താനുള്ള നീക്കമാണ് അണിയറയില്‍. പുതിയ ഫോര്‍മുല അനുസരിച്ച് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്കും വിഎം സുധീരന്‍ കെപിസിസി തലപ്പത്തേക്കും കൊണ്ടുവരാനാണ് ശ്രമങ്ങളെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭയിലേക്കില്ലെന്ന് ഇതനകം പലതവണ പറഞ്ഞെങ്കിലും മന്ത്രി സ്‌ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‌ക്ക് സമ്മര്‍ദ്ദം ശക്‌തമാകുന്നുണ്ട്. അങ്ങിനെ വന്നാല്‍ കെപിസിസി പ്രസിഡന്റ് സ്‌ഥാനത്തേക്ക് മികച്ച പ്രതിഛായയുള്ള ഒരാള്‍ വരണമെന്നും അത് മിക്കവാറും വിഎം സുധീരന്‍ ആയിരിക്കുമെന്നുമാണ് സൂചന. ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മന്ത്രിസഭയിലേക്കില്ല എന്ന നിലപാട് രമേശ് ആവര്‍ത്തിച്ചെങ്കിലും മുകുള്‍ വാസ്‌നിക്കും അഹമ്മദ് പട്ടേലും ഇതിന് എതിരായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
കമന്‍റ് ; സുധീരന്‍ കെ പി സി സി പ്രസിഡനന്‍റാകുന്നത് നല്ല കാര്യം. പക്ഷേ ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുന്നതുകൊണ്ടു വലിയമെച്ചം ഉണ്ടാകുമെന്ന് തോന്നിന്നില്ല
-കെ എ സോളമന്‍
No comments:
Post a Comment