ന്യൂദല്‍ഹി: കേരളത്തില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് സോണിയ ഈ ഉറപ്പ് നല്‍കി. അതേസമയം കേരളത്തിലെ ഭരണതലത്തില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളില്‍ സോണിയ ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി.
പാര്‍ട്ടിയെയും മുന്നണിയെയും ഒന്നിച്ചു കൊണ്ടു പോകാന്‍ രമേശിനൊപ്പം ഉമ്മന്‍ചാണ്ടിക്കും ബാദ്ധ്യതയുണ്ടെന്ന് സോണിയ ചൂണ്ടിക്കാട്ടി. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സോണിയയെ അറിയിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. പാര്‍ട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
Comment: ഹരിതന്‍മാര്‍ ഡെല്‍ഹിക്ക് വിട്ടത് ഞായറാഴ്ച പട്ടി കടപ്പുറത്ത് പോയ പോലായി.
കെ എ സോളമന്‍
No comments:
Post a Comment