Sunday 31 March 2013

ഹോട്ടല്‍ ബീജിങ്ങ് –കഥ




Photo: Like>>> Love Lives Always In Our Heart vishnu..

സ്വന്തമായ് ഉണ്ടായിരുന്ന പപ്പടക്കട അടച്ചു പൂട്ടി, പകരം ഹോട്ടല്‍ ബീജിങ്ങ് തുടങ്ങാന്‍ വാസുദേവനും  ലക്ഷ്മിക്കുട്ടിക്കും രണ്ടുണ്ട് കാരണം. ഒന്നു പപ്പടത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞു. അധികമാര്‍ക്കും നാടന്‍ പപ്പടം വേണ്ട. വരവ് പപ്പടത്തിനാണ് ആളുകള്‍ക്ക് താല്‍പര്യം. പ്ലാസ്റ്റിക് കവറില്‍ ലേബല്‍ ഒട്ടിച്ചു വരുമ്പോള്‍ ആളുകള്‍ അത് കൂടുതല്‍ വാങ്ങും.

രണ്ടാമത്തെ കാരണം പപ്പടം ബ്ലഡ് പ്രഷര്‍ കൂട്ടും. കിഴക്കേവീട്ടിലെ രമേശന്‍ നായര്‍ പക്ഷാഘാതം വന്നു ആശുപത്രിയില്‍ അഡ്മിറ്റായത് പപ്പടം ഭക്ഷിച്ചുപ്രഷര്‍   കേറിയാണ്. ഭാര്യ വീട്ടില്‍ പോയ തക്കം നോക്കി ഒരു ഡസന്‍ പപ്പടം പാമോയിലില്‍ വറുത്തു കഴിച്ചു. പ്രഷര്‍ കേറാന്‍ രണ്ടു പപ്പടം തന്നെ ധാരാളം എന്നാണ് ഡോക്ടര്‍ രമേശന്‍ നായരുടെ ഭാര്യയോട് പറഞ്ഞത്.

പപ്പടനിര്‍മ്മാണക്കട ഹോട്ടലാക്കാന്‍ നിര്‍ദ്ദേശിച്ചത്.സ്ഥലം എം എല്‍ എ ആണ്. വോട്ട് പിടിക്കാറാകുമ്പോള്‍ എം എല്‍ എ വീട്ടിലാണ് ഭക്ഷണം ലക്ഷ്മിക്കുട്ടിയുടെ പാചകം അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. അവളുടെ കൈപ്പുണ്യം അദ്ദേഹം പ്രത്യേകം പ്രകീര്‍ത്തിക്കികുകയും ചെയ്തിട്ടുണ്ട്.

“ വാസുദേവാനിനെക്കെത്ര കാശു വേണംഒരു ലക്ഷം മതിയോനമ്മുടെ ആള്‍ക്കാരല്ലേ ബാങ്ക് ഭരിക്കുന്നത്. നമുക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണു ലോണ്‍ കിട്ടുക10 സെന്‍റ് ഈടു നല്കാന്‍ നിനക്കുണ്ടോ“ കരിമീന്‍ പൊളിച്ചതും കൂട്ടി ഊണ് കഴിക്കവേ എം എല്‍ എ ചോദിച്ചു. 

“ഈ കടയും വീടും ഉള്‍പ്പെട്ട 12 സെന്‍റ് എന്‍റേതാണ്. അവളുടെ അച്ചന്റെ പേരില്‍ 50 സെന്‍റുണ്ട്,അതങ്ങ് ദൂരെയാണ്.”

“ അതൊന്നും വേണ്ടഇത് മതി”

എം എല്‍ എ കൂടി ഇടപെട്ടാണ് ഒരു ലക്ഷം ബാങ്കില്‍നിന്നു എടുത്തത്. അവിടെത്തന്നെ ഒരു എസ് ബി അക്കൌണ്ടും തുടങ്ങി. തല്‍ക്കാലാവശ്യത്തിന് 20000 രൂപ എടുത്തത്തിന് ശേഷം 75000 അവിടെ നിക്ഷേപിച്ചു. പിന്നെത്തരാമെന്ന് പറഞ്ഞു എം എല്‍ എ 5000 രൂപ വാങ്ങി. കൂട്ടത്തില്‍ ഒരു ഉപദേശവും  വെച്ചു.

“ ഭക്ഷണം വിലകുറച്ചു വില്‍ക്കണം. വൃത്തിയുള്ള പാത്രത്തില്‍ വിളമ്പണം. ലക്ഷ്മിക്കുട്ടിയുടെ പാചകം രുചികരമായിരിക്കുമെന്നെനിക്കറിയാം.”

അങ്ങനെയാണ് ഭക്ഷണ സാധനങ്ങള്‍ എല്ലാം വിലകുറച്ചു വില്‍കാന്‍ ആരംഭിച്ചത്. ദോശ – 3 രൂപ,ഇഡ്ഡലി –3 രൂപപുട്ട്കഷണം – 3 രൂപചായ- 4 രൂപഊണ് -15 രൂപമറ്റ് ഹോട്ടലുകളില്‍ ചായയ്ക്ക് ആറും ഊണിന് 30 ഉം രൂപ ഈടാക്കുംപോഴാണ് ഹോട്ടല്‍ ബീജിങ്ങില്‍ ഈ വിലക്കുറവ്. ഹോട്ടലിന് ബീജിങ്ങ് എന്ന പേര് നിര്‍ദ്ദേശിച്ചത് തന്നെ എം എല്‍ എ ആണ്ചൈന മഹാരാജ്യത്തോട് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. “ഹോട്ടല്‍ താഷ്കെന്‍റ്” എന്നു പേരിടാനായിരുന്നു വാസുദേവന്റെ ആഗ്രഹം. പക്ഷേ സോവിയറ്റ് യൂണിയന്‍ ഇല്ലാതായ സ്ഥിതിക്ക് ആ പേരിനു വലിയ പ്രസക്തി ഇല്ലെന്നാണ് എം എല്‍  പറഞ്ഞത്.


ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതും വാസുദേവനും ലക്ഷ്മിക്കുട്ടിയും ചേര്‍ന്നാണ്. രണ്ടു സ്ത്രീകളെ സഹായത്തിന് വെച്ചിട്ടുണ്ട്. അവര്‍ക്കുള്ള വേതനം അന്നന്നു തന്നെ കൊടുത്തുവിടും. ജോലിക്കു പുരുഷന്മാരേ വെച്ചാല്‍ ഹോംലി ഫൂഡിന്റെ ടേസ്റ്റുഉണ്ടാകില്ലഎം എല്‍ എ തന്നെയാണ് ഇതും പറഞ്ഞത്.

മാസം ഒന്നു പിന്നിട്ടപ്പോള്‍ ഹോട്ടലില്‍ നല്ല തിരക്കായി. ശാരാശരി അന്‍പത് ഊണ് പോകുംനൂറു ഊണ് വരെ വിറ്റ ദിവസങ്ങളുണ്ട്. വിലക്കുറവിനെക്കുറിച്ച് അറിഞ്ഞു പത്രക്കാര്‍ പത്രത്തില്‍ വാര്‍ത്തയും ഫോട്ടോയും കൊടുത്തു. താനും ലക്ഷ്മിക്കുട്ടിയും കൂടി എം എല്‍ എ ക്കും കൂട്ടര്‍ക്കും ഊണ് വിളമ്പുന്ന ഫോട്ടോയാണ് പത്രത്തില്‍ വന്നത്. കൂടെ വാര്‍ത്തയും കൊടുത്തിരുന്നു. മൊബയില്‍ നംബര്‍ കൊടുത്തിരുന്നതിനാല്‍ ഒത്തിരിപ്പേര്‍ വിളിച്ച് വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. കരിമീന്‍ വറുത്തതിന് എന്താ വിലകള്ള് കിട്ടുമോഎന്നൊക്കെ ചോദിച്ചവരുമുണ്ട്.

ഹോട്ടല്‍ പിരിവ് സഹകരണ ബാങ്കില്‍ തന്നെ ഡെപോസിറ്റ് ചെയ്യും. ലോണ്‍ അടവ് അതില്‍ നിന്നാണ്. സാധനങ്ങള്‍ വാങ്ങാനും മറ്റുമുള്ള പണം ഈ അക്കഔന്‍റില്‍ നിന്നു  തന്നെ യാണ് എടുക്കുന്നത്. ശരാശരി അന്‍പത് ഊണേ പോകുന്നുള്ളൂ വെങ്കിലും 500 എന്നു പത്രക്കാരന്‍ എഴുതിപ്പിടിപ്പിച്ചതിനാല്‍ ഇന്കംടാക്സില്‍ നിന്നു എന്നും പറഞ്ഞു രണ്ടു പേര്‍ ഹോട്ടല്‍ പരിശോധനക്ക് വരുകയും കരിമീന്‍ വറുത്തതും കൂട്ടി ഊണ് കഴിക്കുകയും ചെയ്തു. പോകാന്‍ നേരത്ത് രണ്ടു കരിമീന്‍ വറുത്തത് പാര്സലായ് കൊണ്ട് പോകയും ചെയ്തു.

6 മാസം കഴിഞ്ഞു സഹകരണബാങ്കിലെ അക്കൌണ്ട് പാസ്ബൂക് പഠിപ്പിച്ചപ്പോഴാണ് വാസുദേവന്‍ ഞെട്ടിയത്. 7000 രൂപയുണ്ട് ബാക്കി. 23000 രൂപമുടക്കി ലക്ഷിക്കുട്ടിക്ക് ഒരു വള വാങ്ങാനുള്ള കാശ് ഈ അക്കൌണ്ടില്‍ നിന്നാണ് എടുത്തത്. എന്നാലും 30000 രൂപയേ ആകൂ.,ബാക്കി 70000ഓര്‍ത്തിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല.
വാസുദേവന്‍ ലക്ഷ്മിക്കുട്ടിയെ വിളിച്ചു.

“ ലക്ഷ്മിക്കുട്ടിഇങ്ങടുത്ത് വന്നേ“  അതുപതിവിന് വ്യെത്യസ്തമായ വിളിയായി ലക്ഷ്മിക്കുട്ടിക്ക് തോന്നി.
“ നീ നമ്മുടെ ചേച്ചിമാരോട് പറയണംനാളെ മുതല്‍ വരണ്ടായെന്ന്. നീ വീട്ടില്‍ പോയി അച്ചന്റെകൂടെ നില്‍ക്കണം. മോനേ അവിടെനിന്നു സ്കൂളില്‍ വിട്ടാല്‍ മതി. ഈ 5000 രൂപ നീ വെച്ചോളൂ2000 എന്റെ കയ്യില്‍ ഇരിക്കട്ടെഒരു വഴിക്കു പോകേല്ലേ. എന്റെ ഒരു സ്നേഹിതന്‍ അങ്ങ് ആന്ധ്രായിലുണ്ട്സ്കൂള്‍ നടത്തുകയാണ്.മുന്പെ എന്നെ വിളിച്ചതാണ്.നിന്നെയും മോനെയും പിരിയുന്നത് ഓര്‍ത്താണ് ഞാന്‍ വേണ്ടെന്ന് വെച്ചത്. ഇനി അത് പറ്റില്ല.ഞാന്‍ പറേന്നതു നീ കേള്‍ക്കുന്നുണ്ടോ.

ലക്ഷ്മിക്കുട്ടി തലയുയര്‍ത്തി വാസുദേവനെ ദയനീയമായി നോക്കി.

സ്ഥലം എം എല്‍ എ രണ്ടു സുഹൃത്തുക്കളുമായി ഹോട്ടല്‍ ബീജിങ്ങില്‍ വീണ്ടും കരിമീന്‍ പൊള്ളിച്ചതും കൂട്ടി ഉണ്ണാനെത്തി. ഹോട്ടലിന് മുന്നിലെ ബോര്‍ഡ് എം എല്‍ എ യുടെ സുഹൃത്താണ് ആദ്യം കണ്ടത്.

മുത്തങ്ങാപ്പള്ളി സഹകരണ ബാങ്ക് വകസ്ഥലവും കെട്ടിടവും ലേലത്തിന്

-കെ എ സോളമന്‍ 

സിനിമ അഭിനയത്തില്‍പരിശീലനം തട്ടിപ്പാകാതിരിക്കട്ടെ.



Photo

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സിനിമ അഭിനയത്തില്‍ പരിശീലനം നേടാന്‍ അവസരമൊരുക്കുന്ന്ഥയായി വായിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകരും അഭിനേതാക്കളും നേതൃത്വം നല്‍കുന്ന പരിശീലന ശില്പശാല യെന്നാണ് അറിയിപ്പ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന നമ്പരില്‍ ബന്ധപ്പെടാനും അറിയിപ്പുണ്ട്.
എന്തിന് ബന്ധപ്പെടണം? എത്ര രൂപ ഡി ഡി അയയ്ക്കണമെന്ന് പറഞ്ഞാല്‍ പോരേ. സിനിമയില്‍ മുഖം കാണിച്ചിട്ടു ചത്താല്‍ മതിയെന്നും പറഞ്ഞു ഭ്രാന്ത് പിടിച്ച് നടക്കുന്ന ഒത്തിരി ചെറുപ്പക്കാരുണ്ട്, അതുകൊണ്ടു പ്രായ്മ 10 മുതല്‍ 25 വരെ എന്നാക്കിയാലും കുഴപ്പമില്ല, എല്ലാ ചെറുപ്പക്കാരും ചാടി വീണു കൊള്ളും. . പണ്ട് അമിതാഭ് ബച്ചന്റെ കമ്പനി ആളെ സിനിമയില്‍ എടുക്കാന്‍ 500 രൂപ വെച്ചു ചെറുപ്പക്കാരില്‍ നിന്നു വാങ്ങിയിരുന്നു . മുതലും ബാങ്ക് പലിശയുമായി ഇപ്പോള്‍ ലക്ഷം കവിഞ്ഞു കാണും.ആര്‍ക്കും പണം മടക്കിക്കൊടുത്തില്ല, ആരും സിനിമ അഭിനയിച്ചതായി അറിവുമില്ല i അമിതാഭ് ബച്ചന്റെ കമ്പനി തന്നെ നിലവിലില്ല മലയാള സിനിമയിലും അത്തരം തട്ടിപ്പ് അരങ്ങേറിയതാണ്. പുതിയ അറിയിപ്പോടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല എന്നു വ്യക്തമായി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഉദ്ദശ്യം തട്ടിപ്പില്ലെന്ന് ഉറപ്പാക്കാന്‍ സിനിമാമന്ത്രിക്ക് ബാധ്യത ഉണ്ട്.
-കെ എ സോളമന്‍

Saturday 30 March 2013

സിനിമ അഭിനയത്തില്‍പരിശീലനം നേടാന്‍ അവസരം


തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി സിനിമ അഭിനയത്തില്‍ പരിശീലനം നേടാന്‍ അവസരമൊരുക്കുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകരും അഭിനേതാക്കളും നേതൃത്വം നല്‍കുന്ന പരിശീലന ശില്പശാല മെയ് നാല് മുതല്‍ 14 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന നമ്പരില്‍ ബന്ധപ്പെടണം.



കമന്‍റ്  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2310323 എന്ന നമ്പരില്‍ ബന്ധപ്പെടാന്‍ നേരമില്ല. എത്ര രൂപ ഡി ഡി അയയ്ക്കണമെന്ന് പറഞ്ഞാല്‍ മതി. സിനിമയില്‍ മുഖം കാണിച്ചിട്ടു ചത്താല്‍ മതിയെന്നും പറഞ്ഞു ഭ്രാന്ത് പിടിച്ച് നടക്കുന്ന ഒത്തിരി ചെറുപ്പക്കാരുണ്ട്.  പണ്ട് അമിതാഭ് ബച്ചന്റെ കമ്പനി സിനിമയില്‍ എടുക്കാന്‍ 500 രൂപ വെച്ചു ചെറുപ്പക്കാരില്‍ നിന്നു വാങ്ങിയിരുന്നു . മുതലും പലിശയുമായി ഇപ്പോള്‍ ലക്ഷം കവിഞ്ഞു കാണും. ആരും സിനിമ അഭിനയിച്ചതായി അറിവില്ല. മലയാള സിനിമയിലും അത്തരം തട്ടിപ്പ് അരങ്ങേറിയതാണ്. പുതിയ അറിയിപ്പോടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല എന്നു വ്യക്തമായി.
-കെ എ സോളമന്‍ 

Friday 29 March 2013

ആമേന് സ്തുതി



അടയാളങ്ങളും അത്ഭതങ്ങളും കണ്ടുവെങ്കില്‍ മത്രമേ നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ (യോഹന്നാന്‍ 4:48) 

ഈ തിരുവചനത്തോടെയാണ് ആമേന്‍ സിനിമ തുടങ്ങുന്നത്. ന്യൂജനറേഷന്‍ സിനിമയെ പ്രണയിച്ചു തുടങ്ങിയ മലയാളിക്ക് മുന്നിലേക്ക് പുതുതലമുറക്കാരനായ ലിജോ ജോസ് പെല്ലിശ്ശേരി ആമേനുമായെത്തുമ്പോള്‍ ബിഗ്സ്രീകീനില്‍ നിങ്ങളെ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന അത്ഭുതക്കാഴ്ചകളും വിശ്വാസം സംബന്ധിച്ച ചില അടയാളങ്ങളുമാണ്. 

നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്‌തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം(ഉത്തമഗീതം)
 


മലയാളിക്ക് പ്രണയത്തിന്റെ അനുഭൂതി പകര്‍ന്ന അനശ്വരപ്രണയകാവ്യം നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയില്‍ സോളമന്‍(മോഹന്‍ലാല്‍) സോഫിയോട്(ശാരി) തന്റെ പ്രണയം പറയുന്നത് ഉത്തമഗീതത്തിലെ ഈ വാക്യത്തിലൂടെയാണ്. ആമേനിലേക്കെത്തുമ്പോള്‍ അവിടെയും നിങ്ങള്‍ക്ക് കഥാനായകനായി ഒരു സോളമനുണ്ട്. ഇവിടെ സോളമനോട്(ഫഹദ് ഫാസില്‍) പ്രണയിനിയായ ശോശന്നയാണ്(സ്വാതി) തന്റെ പ്രണയം അറിയിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ കടമെടുക്കുന്നത്.

കമന്‍റ്: സോളമനാണ് നായകന്‍ എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം. മുന്തിരിത്തോപ്പും, കുഞ്ഞാടും, ആമെനും മാത്രമല്ല, കൂടുതല്‍ സോളമന്‍ സിനിമകള്‍ ഉണ്ടാവട്ടെ.
-കെ എ സോളമന്‍ 

ബ്ലെസ്സിയുടെ ചിത്രത്തില്‍ പ്രിയദര്‍ശന്‍ നടനായി


`


ചേര്‍ത്തല: ബ്ലെസ്സിയുടെ പുതിയ ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ നടനായി കാമറയ്ക്കു മുന്നില്‍. പ്രവാസി സ്ത്രീയുടെ കഥപറയുന്ന 'കളിമണ്ണി'ലാണ് ഇന്ത്യയിലെ പ്രശസ്ത മലയാളി സംവിധായകന്റെ റോളില്‍ പ്രിയദര്‍ശന്‍ രംഗത്തുവരുന്നത്. പ്രിയദര്‍ശന്‍ ഉള്‍പ്പെടുന്ന ഷോട്ടുകള്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചിത്രീകരിച്ചത്. 

മൂന്ന് പതിറ്റാണ്ടോളമായി സിനിമയ്‌ക്കൊപ്പം ഉണ്ടെങ്കിലും പ്രിയദര്‍ശന്‍ ആദ്യമായാണ് അഭിനേതാവാകുന്നത്. അഭിനയത്തില്‍ തുടക്കക്കാരനെങ്കിലും സിനിമയുടെ ഉള്ളറിയുന്ന പ്രിയദര്‍ശന്‍, സംവിധായകനെ വെള്ളംകുടിപ്പിക്കാതെതന്നെ തന്റെ ജോലി പൂര്‍ത്തിയാക്കി. 
ചിത്രത്തിലെ നായിക ശ്വേതാമേനോന്‍, സുഹാസിനി, തമ്പി ആന്‍റണി എന്നിവര്‍ക്കൊപ്പമുള്ള സീനുകളാണ് ചേര്‍ത്തലയില്‍ കാമറാമാന്‍ സതീഷ് കുറുപ്പ് ഒപ്പിയെടുത്തത്. 
'കളിമണ്ണി'ന്റെ കഥയും തിരക്കഥയും സംവിധാനവും ബ്ലെസ്സി തന്നെയാണ് നിര്‍വഹിക്കുന്നത്. മുംബൈയാണ് കഥാകേന്ദ്രം. 
ബിജുമേനോനാണ് ചിത്രത്തിലെ നായകന്‍. തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.
കമന്‍റ് :സൂതികര്‍മിയുടെ റോളിലാവും അഭിനയം, ഓപ്പണ്‍ പ്രസവമല്ലേ, നോക്കിനില്‍ക്കാന്‍ 
ഒരാളുവേണം
-കെ എ സോളമന്‍ 

Tuesday 26 March 2013

മലയാളത്തിന്റെ പ്രിയനടി സുകുമാരി അന്തരിച്ചു



ചെന്നൈ: മലയാളത്തിന്റെ പ്രിയനടിസുകുമാരി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെത്തു ടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മാസം 27ന്‌ വീട്ടിലെ പൂജാമുറിയില്‍ നിന്ന്‌ പൊള്ളലേറ്റ്‌ ആശുപത്രിയില്‍ കഴിയുകയായിരുന്ന സുകുമാരിയെ ഡയാലിസിസിന്‌ വിധേയയാക്കിയിരുന്നു. നാല്‍പ്പത്‌ ശതമാനത്തോളം പൊള്ളലേറ്റ സുകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അണുബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേക മുറിയില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അവര്‍. കൈകളിലും ശരീരത്തിലും പൊള്ളലേറ്റ സുകുമാരിയെ പ്ലാസ്റ്റിക്‌ സര്‍ജറിക്ക്‌ വിധേയയാക്കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു മരണം. ചികിത്സയില്‍കഴിയുന്ന സുകുമാരിയെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചിരുന്നു. 
പത്താം വയസ്സില്‍ സിനിമക്ക്‌ വേണ്ടി ചായമിട്ടു തുടങ്ങിയ സുകുമാരി ഏറ്റെടുക്കാന്‍ ഇനി മറ്റൊരു വേഷമില്ല. വിവിധ ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകളില്‍ അഭിനയിച്ച സുകുമാരി എല്ലാ ഭാഷകളിലും കഥാപാത്രങ്ങള്‍ക്ക്‌ സ്വന്തം ശബ്ദം നല്‍കിയിട്ടുള്ള ഏക നടിയാണ്‌. ‘ഒരറിവ്‌‘ എന്ന തമിഴ്ചിത്രത്തില്‍ ബാലനടിയായാണ്‌ അവര്‍ ആദ്യമായി സിനിമയിലെത്തിയത്‌. തക്ഷകവീരനായിരുന്നു മലയാളത്തിലെ ആദ്യചിത്രം. ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം അഭിനയിച്ച സുകുമാരി ഹിന്ദി, ബംഗാളി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. 2012ല്‍ അഭിനയിച്ച 3ജി ആണ്‌ അവസാന ചിത്രം.
സത്യന്‍, പ്രേംനസീര്‍, അടൂര്‍ഭാസി, ശങ്കരാടി, കൊട്ടാരക്കര, ശിവാജി ഗണേശന്‍, നാഗേശ്വര റാവു തുടങ്ങിയ മണ്‍മറഞ്ഞ ഒട്ടേറെ പ്രഗത്ഭരോടൊപ്പം സുകുമാരി അഭിനയിച്ചു. ഇതിനിടെ നാടകത്തിലും പ്രവര്‍ത്തിക്കാന്‍ സുകുമാരി സമയം കണ്ടെത്തി. ചോ രാമസ്വാമിയുടെ ഉടമസ്ഥതയിലുള്ള നാടക ട്രൂപ്പില്‍ 35 വര്‍ഷത്തോളം അവര്‍ അംഗമായിരുന്നു. മനസുകൊണ്ട്‌ എപ്പോഴും താന്‍ പതിനാറുകാരിയാണെന്ന്‌ പറയാറുള്ള സുകുമാരി ഏറ്റെടുത്ത ജോലികളിലെല്ലാം ആ ഉത്സാഹവും കൃതൃനിഷ്ഠതയും കാത്തുസൂക്ഷിക്കുമായിരുന്നു. രാവണപ്രഭുവില്‍ മോഹന്‍ലാലിനോടും രാക്ഷസരാജാവില്‍ മമ്മൂട്ടിയോടുമൊപ്പം സുകുമാരി ചടുലചലനങ്ങളോടെ നൃത്തമാടുന്നത്‌ സിനിമാപ്രേമികള്‍ അമ്പരപ്പോടെയാണ്‌ കണ്ടത്‌. 
1940 ഒക്ടോബര്‍ ആറിന്‌ നാഗര്‍കോവിലിലാണ് സുകുമാരിയുടെ ജനനം. അച്ചന്‍ മാധവന്‍ നായര്‍. അമ്മ സത്യഭാമ. നാലു സഹോദരിമാരും ഒരു സഹോദരനുമുണ്ടായിരുന്നു സുകുമാരിക്ക്‌. മലയാളചലച്ചിത്രലോകത്തെ അപ്സരസുന്ദരികളും തിരുവിതാംകൂര്‍ സഹോദരിമാരെന്ന്‌ അറിയപ്പെടുന്നവരുമായ ലളിത-പദ്മിനി-രാഗിണിമാര്‍ സുകുമാരിയുടെ അച്ഛന്റെ സഹോദരി സരസ്വതിയമ്മയുടെ മക്കളായിരുന്നു. പൂജപ്പുരയില്‍ നിന്ന്‌ ഏഴാം വയസ്സില്‍ സുകുമാരിയെ സരസ്വതിയമ്മ മദ്രാസിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. അവിടെനിന്നാണ്‌ സുകുമാരിയുടെ കലാജീവിതം ആരംഭിക്കുന്നത്‌.
ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങള്‍കാഴ്ച വച്ച സുകുമാരിക്ക്‌ പത്മശ്രീ അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 2010 ല്‍ നമ്മ ഗ്രാമം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചു. 1974 ,1979, 1983, 1985 ലും സഹനടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. വിവിധ ഭാഷകളില്‍ നിന്നായി അഭിനയമികവിന്‌ ഒട്ടേറെ പുരസ്കാരങ്ങള്‍ ഈ അനുഗൃഹീതനടിയെ തേടിയെത്തിയിട്ടുണ്ട്‌.
മഹാരാഷ്ട്രക്കാരനായ സംവിധായകന്‍ ഭീംസിങ്ങായിരുന്നു സുകുമാരിയുടെ ഭര്‍ത്താവ്‌. പത്തൊമ്പതാം വയസിലായിരുന്നു വിവാഹം. ഭീംസിംഗ്‌ സംവിധാനം ചെയ്ത രാജറാണിയിലും പാശമലരിലും സുകുമാരി അഭിനയിച്ചിരുന്നു. ചെന്നൈ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായ സുരേഷാണ്‌ മകന്‍. മരുമകള്‍ ഉമ.
Comment: A great artist. Real loss to Indian cinema. My heartfelt condolence !
- K A Solaman

രാജാക്കാട് അപകടം: പ്രിന്‍സിപ്പലിനെതിരെ മുഖ്യമന്ത്രിയും സ്പീക്കറും



തിരുവനന്തപുരം: ഇടുക്കി രാജക്കാടിനടുത്ത് ഇന്നലെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പലിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്പീക്കര്‍ ജി കാര്‍ത്തികേയനും രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ യാത്രയെക്കുറിച്ച് അറിയില്ലെന്ന സാരാഭായ് ഇന്‍സ്റ്റിട്യൂട്ട് പ്രിന്‍സിപ്പലിന്റെ പ്രതികരണം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രിന്‍സിപ്പലിന്റേത് അഹങ്കാരം നിറഞ്ഞ പ്രതികരണമെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ഇത് സര്‍ക്കാര്‍ ഗൌരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടസ്ഥലത്ത് സൈന്‍ ബോര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ്, ഗതാഗതം, മരാമാത്ത വകുപ്പുകളുടെ അടിയന്തര യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
രാജക്കാട് ഇന്നലെ ഉണ്ടായ വാഹനാപകടത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും സ്പീക്കറും. കെ കെ ജയചന്ദ്രന്‍ എം.എല്‍.എ ആണ് നോട്ടീസ് നല്‍കിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ ധനസഹായം നല്‍കണമെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ഫിറ്റ്നസ് മാത്രം പരിശോധിച്ചാല്‍ പോര. കൊടും വളവുകളില്‍ വാഹനം ഓടിക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണമെന്നും വി​.എസ്.ആവശ്യപ്പെട്ടു.
ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വാഹനാപകടത്തില്‍ സാരാഭായ് ഇന്‍സ്റ്റിട്യൂട്ടിലെ എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വിനോദസഞ്ചാരത്തിനായി പോയതായിരുന്നു വിദ്യാര്‍ത്ഥിസംഘം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രയെക്കുറിച്ച് ഇന്‍സ്റ്റിട്യൂട്ടിന് അറിവില്ലെന്നായിരുന്നു സംഭവം നടന്ന ഉടന്‍ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കമന്‍റ്: അനവസരത്തില്‍ ഉള്ള പ്രസ്താവന എന്നല്ലാതെ പ്രിസിപ്പല്‍ പറഞ്ഞതു അസത്യമാകാന്‍ ഇടയില്ല.  അസത്യമാണെങ്കില്‍ യാത്രാനുമതിക്കുള്ള രേഖകള്‍ കാണിക്കട്ടെ. ഏതെങ്കിലും ഇന്‍സ്റ്റിറ്യൂട്ടോ  ഫാക്ടറിയോ സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ക്ക് കോളേജിന്റെ പ്രിന്‍സിപ്പല്‍// /അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ അനുപതിപത്രം നല്‍കാറുണ്ട് . ഫാകറ്ററികള്‍ സന്ദര്‍ശിക്കാന്‍ ഇത്തരം പെര്‍മിഷന്‍   ലെറ്ററുകള്‍ ആവശ്യവുമാണ്. അവയൊന്നുമില്ലെങ്കില്‍ പ്രിന്‍സിപ്പല്‍  പറഞ്ഞത്ശരിതന്നെ. യാത്രാസഘത്തില്‍  പൂര്‍വ വിദ്യാര്‍ഥികള്‍ കയറിപ്പറ്റിയതുതന്നെ പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതിരുന്നു എന്നതിന് തെളിവാണ്.
ജനങ്ങളെ സമാധാനിപ്പിക്കാന്‍  മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുംഇത്തരം നിലപാടുകള്‍ സ്വീകരിക്കാം പക്ഷേ അവ സത്യത്തിന് നേരെ മുഖം തിരിക്കലാവരുത്. 
-കെ എ സോളമന്‍ 

Sunday 24 March 2013

പിഴവ്: ആസ്‌പത്രിയും ഡോക്ടറും 22 ലക്ഷം നഷ്ടപരിഹാരം നല്‍കണം



ഉപഭോക്തൃ കമ്മീഷന്‍ ഇതേവരെ വിധിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം
തിരുവനന്തപുരം: ശസ്ത്രക്രിയാവേളയിലെ പിഴവുമൂലം ജീവിതകാലം മുഴുവന്‍ ദുരിതത്തിലായ സ്ത്രീക്ക് 22 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.

കമ്മീഷന്റെ ചരിത്രത്തില്‍ വിധിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണിത്. ആദ്യശസ്ത്രക്രിയയിലെ പിഴവുകാരണം 140 ദിവസത്തിനുള്ളില്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്കാണ് ഈ സ്ത്രീ വിധേയയായത്.
കാക്കനാട് കുസുമഗിരി എടച്ചിററോഡ് 'സരോയ'യില്‍ ലീലാമ്മ ജോസഫിനാണ് 22 ലക്ഷംരൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതിച്ചെലവും നല്‍കാന്‍ ഉത്തരവായത്.

ഇവരെ ചികിത്സിച്ച തിരുവനന്തപുരം ജി.ജി. ഹോസ്പിറ്റലും ശസ്ത്രക്രിയ നടത്തിയ ഡോ.വത്സമ്മ ചാക്കോയുമാണ് രണ്ടുമാസത്തിനകം നഷ്ടപരിഹാരം നല്‍കേണ്ടത്. വൈകിയാല്‍ 12 ശതമാനം പലിശയും നല്‍കണം.
എം.കെ.അബ്ദുള്ള സോന അധ്യക്ഷനും എ.രാധ അംഗവുമായ കമ്മീഷനാണ് ഈ വിധി പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ.എസ്.രഘുകുമാറാണ് ഹാജരായത്.

മുംബൈയില്‍ താമസിക്കുകയായിരുന്ന ലീലാമ്മ തുടര്‍ച്ചയായ രക്തസ്രാവത്തെത്തുടര്‍ന്ന് അവിടെ പരിശോധനയ്ക്ക് വിധേയയായി. അടിയന്തരമായി ഗര്‍ഭപാത്രം നീക്കംചെയ്യണമെന്നും ശാരീരികമായ കാരണങ്ങളാല്‍ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയേ നടത്താവൂ എന്നും മുംബൈയിലെ പ്രശസ്തരായ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ഉപദേശിച്ചു. ബന്ധുക്കള്‍ തിരുവനന്തപുരത്തായതിനാല്‍ ശസത്രക്രിയയ്ക്കായി 2003 ല്‍ ഇവിടെയുള്ള ആസ്പത്രിയിലെത്തി.

2003 സപ്തംബര്‍ 17 നായിരുന്നു ശസ്ത്രക്രിയ. വയര്‍ കീറിയുള്ള ശസ്ത്രക്രിയയ്ക്ക് സമ്മതമാണെന്ന് രോഗിയില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു. എന്നാല്‍ ഇവരോടോ ഭര്‍ത്താവിനോടോ ആലോചിക്കാതെ ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയാണ് നടത്തിയതെന്ന് പരാതിയില്‍പ്പറയുന്നു. ശസ്ത്രക്രിയക്കിടയില്‍ ഡോക്ടറുടെ അനാസ്ഥകാരണം രോഗിയുടെ മൂത്രസഞ്ചി നാലായി മുറിഞ്ഞു. പിന്നീട് മൂത്രക്കുഴലുകള്‍ കൂടി ചേര്‍ത്തുവെച്ചാണ് അത് തുന്നിച്ചേര്‍ത്തത്. നില വഷളായപ്പോള്‍ മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി വീണ്ടും ശസ്ത്രക്രിയ നടത്തി. പിന്നീട് ഇദ്ദേഹത്തിനാണ് പിഴവുപറ്റിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

അടുത്തദിവസം മാത്രമാണ് വിദഗ്ദ്ധ ചികിത്സയ്ക്ക്മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതേ ഡോക്ടര്‍ ജോലിചെയ്തിരുന്ന ആസ്പത്രിയിലേക്ക് രോഗിയെ മാറ്റാന്‍ കുടുംബം തയ്യാറായി. മൂത്രസഞ്ചി ശരിയാക്കാന്‍ ഇവിടെ എട്ടുമണിക്കൂര്‍ നീണ്ട മേജര്‍ ശസ്ത്രക്രിയ നടത്തി. അഞ്ചുദിവസം തീവ്രപരിചരണ വിഭാഗത്തിലും കഴിഞ്ഞു.

നിയന്ത്രണമില്ലാതെ മൂത്രംപോകുന്നത് പിന്നെയും തുടര്‍ന്നു. മുംബൈയിലും ചെന്നൈയിലും വിദഗ്ദ്ധചികിത്സ നേടി. അഞ്ചു ശസ്ത്രക്രിയയ്ക്ക് വിധേയയായതുകൊണ്ടാണ് ജീവന്‍ നിലനിര്‍ത്താനായതെന്ന് ഹര്‍ജിക്കാരി പറയുന്നു. എന്നിട്ടും രോഗം പൂര്‍ണമായി ഭേദമായില്ല.
ചികിത്സാപ്പിഴവില്ലെന്ന് ആസ്പത്രി അധികൃതരും ഡോക്ടറും വാദിച്ചു. എന്നാല്‍ ലീലാമ്മയുടെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ ഇത്രയും ഉയര്‍ന്ന നഷ്ടപരിഹാരം വിധിച്ചത്. 

കമന്‍റ് : മക്കളെ ഡോക്ടര്‍ ആക്കിയേ അടങ്ങൂ എന്നുള്ള ചിലരുടെ  ഭ്രാന്ത് ഈ വാര്‍ത്ത വായിച്ചെങ്കിലും അല്പമൊന്നു താറട്ടെ
-കെ എ സോളമന്‍ 

വയലാര്‍ ജന്മവാര്‍ഷികം


ഇടയ്ക്ക

                                        കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക.തുകൽവാദ്യം ആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു. മറ്റുള്ള വാദ്യങ്ങൾക്കിടയിൽ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നുപരയുന്നതെന്ന് കരുതപ്പെടുന്നു.ഒരേസമയം തന്ത്രി വാദ്യമായും തുകൽ വാദ്യമായും കുഴൽ വാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്ക പ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവ എന്നിവയിൽ ‍ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്.പൊതുവാൾമാരോ മാരാൻമാരോ ആണ് ഇടയ്ക്ക വായിക്കാറുള്ളത്.അമ്പലങ്ങളുടെ ഗർഭഗൃഹപരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. 


               ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം 
കൂടി വലിപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ 
ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ. ഒതളി എന്ന് പറയുന്ന പശുവിൻറെ കരൾത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. നൂൽച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന്‌‍ അറുപത്തിനാല്‌‍ പൊടിപ്പുകളുലള്ള നാല്‌‍ ഉരുൾമമരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി ചെറിയ വളഞ്ഞ കോൽ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും. ഇടക്കയിലെ നാല് ജീവക്കൊലുകൾ നാലു വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവയിൽ കെട്ടിയിട്ടുള്ള കമ്പിളി കൊണ്ട് നിർമ്മിച്ച അറുപത്തിനാല് നൂലുന്ടകൾ അറുപത്തിനാല് കലകളെ പ്രതിനിധാനം ചെയ്യുന്നു. ഇടക്കയുടെ ഇരുമുഖങ്ങൾ ജീവാത്മവിനെയും പരമത്മാവിനെയും പ്രതിനിധാനം ചെയ്യുന്നു. വളയത്തിലുള്ള ആര് സുഷിരങ്ങൾ ആര് വേദങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.


                               ഏകദേശം ഒന്നര അടി നീളവും മധ്യത്തിൽ നാലിന്ഞും അഗ്രങ്ങളിൽ ആറ് ഇന്ജുമ് വ്യാസമുള്ള ഒരു മര കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളിൽ ഉറപ്പിച്ചിട്ടുള്ള തോലുകൾ ഇതിന്റെ രണ്ടു ഭാഗത്മുന്ട്‌. ഇവ തമ്മിൽ ചരട് കൊണ്ടു കോർത്ത്‌ കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലിൽ തട്ടുംബോഴാണ്ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തിൽ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു തുകൽ വാദ്യമാണിത്. സോപാനസംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും സിനിമ പാട്ടുകളിലും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്.കൂടിയാട്ടത്തിലെ അഭിനയത്തിനു പശ്ചാത്തലമൊരുക്കാനും കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചൊല്ലിയാട്ടത്തിനും ഇടയ്ക്ക കൊട്ടാറുണ്ട് . സോപാന സംഗീത കലാകാരനായ ഞെരളത്ത് രാമപൊതുവാൾ ഇടയ്ക്കയെ ജനകീയമാക്കിയ പ്രമുഖ വ്യക്തിയാണ്.

By : Ramani Gangadharan













ഇടയ്ക്ക


എസ്.എല്‍.പുരം: 

വയലാര്‍ ഫാന്‍സിന്റെ നേതൃത്വത്തില്‍ 25ന് വയലാര്‍ രാമവര്‍മ്മയുടെ ജന്മവാര്‍ഷികം ആഘോഷിക്കും. തിങ്കളാഴ്ച വൈകിട്ട് എസ്.എല്‍.പുരം സര്‍വ്വോദയ ഗ്രന്ഥശാലഹാളില്‍ ചേരുന്ന സമ്മേളനം ജാക്‌സണ്‍ ആറാട്ടുകളം ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ എ സോളമന്‍ അധ്യക്ഷത വഹിക്കും. കരപ്പുറം രാജശേഖരന്‍ വയലാര്‍ കവിതകള്‍ ആലപിക്കും 

Saturday 23 March 2013

സഞ്ജയ്‌ ദത്തിനു വേണ്ടി മോഹന്‍ലാലും












കൊച്ചി: 1993 ലെ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ തടവുശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട ബോളിവുഡ്‌ താരം സഞ്ജയ്‌ ദത്തിന്‌ ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്‍ മോഹന്‍ലാലും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക്‌ പേജിലാണ്‌ സഞ്ജയ്‌ ദത്ത്‌ സഹതാപം അര്‍ഹിക്കുന്നുണ്ടെന്നും ശിക്ഷയില്‍ ഇളവ്‌ നല്‍കണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.
കഴിഞ്ഞ 20 വര്‍ഷമായി തനിക്ക്‌ സഞ്ജയ്‌ ദത്തിനെ അറിയാമെന്നും അദ്ദേഹം മാന്യനും കുടുംബസ്നേഹിയും നല്ല പൗരനുമാണെന്നും ലാല്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ബോളിവുഡ്‌ താരങ്ങള്‍ സഞ്ജയ്‌ ദത്തിന്‌ മാപ്പുനല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ മോഹന്‍ലാലും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്‌. പ്രതിസന്ധികള്‍ അതിജീവിച്ച്‌ ശക്തനായി പുറത്തുവരാന്‍ സഞ്ജയ്‌ ദത്തിന്‌ കഴിയട്ടെയെന്നും മോഹന്‍ലാല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്‌.

കമന്‍റ് :സിനിമാതാരങ്ങള്‍ക്ക് എന്തുതോന്ന്യാസവും ആവാം. ആനക്കൊമ്പോ ആറ്റം ബോമ്പോ കൊണ്ടുനടക്കാം ശിക്ഷയും ജയിലും സാധാരണമനുഷ്യര്‍ക്കാണ്. ജസ്റ്റിസ് കട്ജുവിന് വരെ മുന്നാഭായിയുടെ സിനിമ ഇഷ്ടപ്പെട്ടിരിക്കുന്നു. ശിക്ഷ വിധിച്ച ജഡ്ജിമാര്‍ മോശക്കാരെന്നായിരിക്കും ഇക്കൂട്ടരുടെ അഭിപ്രായം. 
-കെ എ സോളമന്‍ 

Friday 22 March 2013

ഇവന്‍ മായാരൂപന്‍ !


ജോസഫ്സണ്‍ ഇഫക്ട് –കഥ


Photo


ആത്മാര്ഥത  അല്പം കൂടിയതാണ് കുഴപ്പം. അതുകൊണ്ടാണ് കോളേജ് അധ്യാപകനായ ജോസഫ് ഫ്രാന്‍സിസിന്ടെ സ്വസ്ഥത കുറച്ചുനാളത്തേയ്ക്ക് നഷ്ടമായത്. ജോസഫ് സാര്‍ നന്നായി ഫിസിക്സ് പഠിപ്പിക്കും. പഠിക്കാന്‍ താല്പര്യമുള്ള കുട്ടികളാണ് മുന്നിലെങ്കില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലുംപഠിപ്പിക്കും. പക്ഷേ അത്തരം കുട്ടികളെ കണ്ടുകിട്ടാനാണ് ഇന്ന് പ്രയാസം. വാങ്ങുന്നപണത്തിന് പോന്ന പണിയല്ല ചെയ്യുന്നത് എന്നു തോന്നിയിട്ടുണ്ടെങ്കിലും ഒന്നും പഠിപ്പിക്കാതെ കാശു വാങ്ങുന്നവരെ പോലല്ല ജോസഫ് ഫ്രാന്‍സിസ്സാര്‍. . ഒന്നും ചെയ്യാതെ ശമ്പളം പറ്റുന്നവരാണ് കൂടുതല്‍ പേരും.

ജോസഫ്സണ്‍ ഇഫക്റ്റ് ആണ്  അന്ന് പഠിപ്പിച്ചത്. ജോസഫ് എന്നത് തന്റെയും പേരാണല്ലോ. അതുകൊണ്ടു തന്നെ ഇത് പഠിപ്പിക്കാന്‍ വലിയ താല്പര്യമാണ്. സ്വന്തം പേരിലുള്ള സബ്ജക്ട് പഠിപ്പിക്കാന്‍ ഏത് അദ്ധ്യാപകനാണ് താല്പര്യമില്ലാതെ വരുക?. സ്റ്റെല്ലാര്‍ എനര്‍ജി പഠിപ്പിക്കാന്‍ വലിയ രസമാണെന്നാണ് ഡിപ്പാര്‍ട്മെന്‍റിലെ സ്റ്റെല്ല മാഡം പറഞ്ഞിട്ടുള്ളത്.

“ദെയര്‍ ആര്‍ ടു ടൈപ്സ് ഓഫ് ജോസഫ്സണ്‍ ഇഫക്ട്, രണ്ടുതരമുണ്ട് എ സി ജോസഫ്സണ്‍ ഇഫക്ട്, ഡി സി ജോസഫ്സണ്‍, നോബല്‍ സമ്മാനം പങ്കിട്ട നിരീക്ഷണമാണ്, 1975-ല്‍.....”

ക്ലാസ് റൂമിന് മുന്നിലെത്തിയ പീയൂണ്‍ ചാക്കോ താന്‍ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചോ? ഇല്ല, അയാള്‍ക്കെന്തറിയാം? പീയൂണ്‍ പണിക്കൊപ്പം പ്രിന്‍സിപ്പാളിന് ന്യൂസ് പിടിച്ചുകൊടുക്കുന്ന പണിയും ചാക്കോയ്ക്കുണ്ട്. കോളേജ് ഡിസിപ്ലിനിന്റെ ഭാഗമാണത്
ക്ലാസ് കഴിഞ്ഞു തിരികെ സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ ചാക്കോ സ്റ്റാഫ് റൂമില്‍ നില്ക്കുന്നു.

“ സാറിനെ പ്രിന്‍സിപ്പാള്‍ വിളിക്കുന്നു.”

പ്രിന്‍സിപ്പാള്‍ തന്നെ കാത്തു നില്‍ക്കയായിരുന്നു

“സാറേ അല്പം വെളിവു വേണം, മറ്റുള്ളവരെ ബഹുമാനിച്ചില്ലെങ്കിലുംകളിയാക്കരുത്, പ്രത്യേകിച്ചു സഹപ്രവര്‍ത്തകരെ. പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്പില്‍ അവഹേളിക്കാന്‍ ഞാന്‍ എന്തു തെറ്റാണ് സാറിനോട് ചെയ്തത്?

“ അത് സാര്‍ ഞാന്‍ ...”

“ വേണ്ട ഒന്നും പറയണ്ട. എ സി ജോസഫിന്റെ സണ്‍ എന്നു പറഞ്ഞാല്‍ അത് കുട്ടികള്‍ യ്ക്ക് മനസ്സിലാകും, ചാക്കോയ്ക്കും.” .

“ സാര്‍, സൂപ്പര്‍ കണ്ടക്റ്റിവിറ്റിയില്‍--- “

“ വേണ്ട, വേണ്ട വിശദീകരണം വേണ്ട, സാര്‍ പോ, ക്ലാസില്ലേ ?.....”

തന്റെ ഭാഗംവിശദീകരിക്കാനാവാതെ അത്യധികം വിഷമത്തോടെ തല കുമ്പിട്ടു ജോസഫ് ഫ്രാന്‍സിസ് സാര്‍,  പ്രിന്‍സിപ്പല് എ സി ജോസഫിന്റെ  മുറിവിട്ടു പുറത്തേയ്ക്ക് ഇറങ്ങി.

-കെ എ സോളമന്‍ 

Thursday 21 March 2013

പുതിയ 12 താലൂക്കുകള്‍; കെഎസ്‌ആര്‍ടിസിക്ക്‌ 100 കോടി കൂടി



തിരുവനന്തപുരം: സംസ്ഥാനത്ത്‌ പുതിയ 12 താലൂക്കുകള്‍ കൂടി അനുവദിക്കാനും കെഎസ്‌ആര്‍ടിസിക്ക്‌ മുമ്പ്‌ പ്രഖ്യാപിച്ചതു കൂടാതെ നൂറുകോടി കൂടി അധികമായി നല്‍കാനും ബജറ്റില്‍ പുതിയ പ്രഖ്യാപനം. നിയമസഭയില്‍ ബജറ്റ്‌ ചര്‍ച്ചയുടെ മറുപടിയിലാണ്‌ ധനമന്ത്രി കെ.എം.മാണി പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്‌.

മഞ്ചേശ്വരം, വെള്ളരിക്കുണ്ട്‌, ഇരിട്ടി, താമരശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, പത്തനാപുരം, വര്‍ക്കല,കാട്ടാക്കട എന്നിവയാണ്‌ പുതുതായി അനുവദിച്ച താലൂക്കുകള്‍. ഇതിനായി 33 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ജില്ലകളില്‍ പുതിയ താലൂക്കുകള്‍. കെഎസ്‌ആര്‍ടിസിക്ക്‌ നേരത്തെ ബജറ്റില്‍ 100 കോടി അനുവദിച്ചിരുന്നു. എന്നാല്‍ കെഎസ്‌ആര്‍ടിസിക്ക്‌ അനുവദിച്ച തുക കുറഞ്ഞു പോയതായി ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ആരോപിച്ചിരുന്നു. പ്രതിസന്ധികാലത്തെ സഹായമായാണ്‌ നൂറുകോടി രൂപകൂടി ഇപ്പോള്‍ അനുവദിച്ചത്‌.

സംസ്ഥാനത്ത്‌ കോളേജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളേജുകള്‍ അനുവദിക്കും. ഇപ്രകാരം 22 പുതിയ കോളേജുകളാണ്‌ ബജറ്റില്‍ ഉള്‍പ്പെടുത്തി പുതുതായി അനുവദിച്ചത്‌. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷനായി 50 കോടിയും ജില്ലാ ആശുപത്രികള്‍ വഴി സൗജന്യ മരുന്നുവിതരണത്തിന്‌ 25 കോടിയും ബജറ്റില്‍ വകയിരുത്തി. കാസര്‍ഗോഡ്‌ ജില്ലക്കായുള്ള വികസന പദ്ധതികള്‍ക്ക്‌ അധികമായി 15 കോടി രൂപ കൂടി ബജറ്റില്‍ വകകൊള്ളിച്ചു. പഞ്ചായത്ത്‌ സഹകരണത്തോടെ 150 പഞ്ചായത്തുകളില്‍ ജനകീയ ടൂറിസം കൊണ്ടു വരും. ഇതിനായി മൂന്ന്‌ കോടി വകയിരുത്തി. പഞ്ചായത്തുകളില്‍ ഭൂമിയുടെ ഡേറ്റാ ബാങ്ക്‌ സ്ഥാപിക്കുന്നതിന്‌ 8 കോടി രൂപ അനുവദിക്കും. നദികളെ സംരക്ഷിക്കാന്‍ റിവര്‍ മാനേജ്മെന്റ്‌ അതോറിറ്റി രൂപീകരിക്കും. 2012-13 ബജറ്റില്‍ പ്രഖ്യാപിച്ച കോട്ടയം വേസ്റ്റേണ്‍ ഗാട്ട്സ്‌ ക്ലൈമെറ്റ്‌ ചേഞ്ച്്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ 5 കോടി രൂപ കൂടി അധികമായി അനുവദിച്ചു.

ഇതു കൂടാതെ ബജറ്റില്‍ പ്രഖ്യാപിക്കാത്ത ക്ഷേമ പെന്‍ഷനുകള്‍ക്കും അധിക തുക വകയിരുത്തി. കശുവണ്ടി, കൈത്തറി, ഈറ്റ-കാട്ടുവള്ളി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ 400 ല്‍ നിന്ന്‌ 500 രൂപയാക്കി ഉയര്‍ത്തി. വ്യാപാരി വ്യവസായി ക്ഷേമ പെന്‍ഷന്‍ 600 ല്‍ നിന്ന്‌ 750 രൂപയായി ഉയര്‍ത്തി. ഭൂമി വാങ്ങിയ ശേഷം മൂന്ന്‌ മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ ഇരട്ടി തുക ഈടാക്കാന്‍ ബജറ്റില്‍ വ്യവസ്ഥ ചെയ്തിരുന്നു. മൂന്ന്‌ മുതല്‍ ആറ്‌ മാസത്തിനിടെ വീണ്ടും ഈ ഭൂമി മറിച്ചു വിറ്റാല്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി നിരക്ക്‌ ഒന്നര ഇരട്ടിയായി വര്‍ധിപ്പിക്കുവാനും വ്യവസ്ഥ ചെയ്തു
കമന്‍റ് : ദിവസോം ദിവസോം  ബെഡ്ജെറ്റ് പരിഷകരിച്ചു കൊണ്ടിരിക്കും, അടുത്ത ബെഡ്ജെറ്റ് വരെ പരിഷ്കാരം തുടരും.
-കെ എ സോളമന്‍ 

Wednesday 20 March 2013

രാമനുണ്ണി സമരം അവസാനിപ്പിച്ചു












തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം ഒന്നാംഭാഷയാക്കുന്നത് സംബന്ധിച്ച നിയമനിര്‍മാണത്തെക്കുറിച്ച് എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഈ നിയമസഭാ സമ്മേളനകാലത്തുതന്നെ സര്‍വകക്ഷി യോഗം വിളിക്കാനാണ് ധാരണ. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കെ.പി. രാമനുണ്ണി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.

ഒന്നാംഭാഷയാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ വന്ന അമാന്തത ചൂണ്ടിക്കാട്ടിയാണ് ഐക്യമലയാള പ്രസ്ഥാനവും മറ്റും നിയമനിര്‍മാണം ആവശ്യപ്പെട്ടത്. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന മലയാളപഠനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചും സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യും. കോടതിഭാഷ മലയാളമാക്കുന്നതിന് കോടതികളുടെ കൂടി അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കമന്‍റ് : രാമനുണ്ണി ആയാലും കൃഷ്ണനുണ്ണി ആയാലും ആളാകുക എന്നതാണു ഉദ്ദേശ്യം. ലോക വിജ്ഞാനം ,  ഇന്‍റര്‍നെറ്റ് വിനിമയം തുടങ്ങിയവ രാമനുണ്ണിയുടെ ഒന്നാം ഭാഷയില്‍ ആക്കിയെടുക്കാന്‍ എത്ര ദശാബ്ദം വേണ്ടി വരും? എന്തെങ്കിലും രണ്ടക്ഷരം   ഇംഗ്ലിഷില്‍ പഠിച്ചു പുറത്തെങ്ങാനും പോയി രക്ഷപ്പെടമെന്ന് വിചാരിച്ചാല്‍ സമ്മതിക്കില്ല, മലയാളത്തിന്റെ ഈ ഉണ്ണാക്കാന്‍മാര്‍... , . നാടിന്റെ ശാപമെന്നല്ലാതെന്തു പറയാന്‍. ?
-കെ എ സോളമന്‍ 

Monday 18 March 2013

എം.ജി സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല രജിസ്ട്രാര്‍ എം.ആര്‍ ഉണ്ണിയെ സസ്‌പെന്‍ഡ് ചെയ്തു. സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിക്കാതിരുന്നതിനെ തുടര്‍ന്നാണിത്. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണം എന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

എം ആര്‍ ഉണ്ണിക്കെതിരെയുള്ള വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഇത്. അന്വേഷണം തീരുന്നതുവരെയോ ആറുമാസം വരെയോ അവധിയില്‍ പ്രവേശിക്കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി ജോലിയ്ക്ക് എത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
കമന്‍റ് : രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു, വൈസ്-ചാന്‍സലറെ  എപ്പോഴാണാവോ? 
-കെ എ സോളമന്‍ 


Friday 15 March 2013

പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി



തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി. 2013 ഏപ്രില്‍ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രഖ്യാപനത്തില്‍ പറയാതെ മീഡിയ റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്.
നടുവിലങ്ങി ഇടയ്ക്ക് ഇരുന്നതിനാലാണ് പ്രധാന പ്രഖ്യാപനമായ പെന്‍ഷന്‍ പ്രായത്തെ കുറിച്ച് വായിക്കാന്‍ വിട്ടതെന്നാണ് കെ എം മാണിയുടെ വിശദീകരണം. അച്ചടിച്ച് ബജറ്റ് പ്രസംഗത്തിലെ നൂറ്റിയേഴാം പേജിലാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പറഞ്ഞിട്ടുള്ളത്. ദേശീയ പെന്‍ഷന്‍ പദ്ധതി വിഭാവന ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം 60 ആക്കുന്നത്.
ആനുകൂല്യം ലഭിക്കുക ഈ വര്‍ഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണെന്നിരിക്കെ യുവാക്കള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുകയെന്നാണ് കെ എം മാണിയുടെ വിശദീകരണം. പ്രഖ്യാപനം ചതിയാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. സഭയില്‍ പ്രഖ്യാപിക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ പെന്‍ഷന്‍ പ്രായ വര്‍ധന അറിയിച്ച മാണിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു.
മാണിയുടെ ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കം യുവജനങ്ങള്‍ക്ക് ദോഷം തന്നെയാണെന്നും വി.എസ് പറഞ്ഞു.
കമന്‍റ് : യുവജന ക്ഷേമത്തിന് പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് മാണി മുന്‍കൂര്‍  പറഞ്ഞതിന്റെ അര്ത്ഥം യുവജനത്തിന് ഇപ്പോഴാണ് ബോധ്യമായത്.
-കെ എ സോളമന്‍ 

Tuesday 12 March 2013

പോപ്പിന്റെ നാട് ഇന്ത്യക്കാരെ വഞ്ചിക്കുകയാണന്ന് കൃഷ്ണയ്യര്‍


കൊച്ചി: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ തിരിച്ചയക്കാതെ പോപ്പിന്റെ നാട് ഇന്ത്യക്കാരെ വഞ്ചിക്കുകയാണന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. അത് ഉടന്‍ തിരുത്തണം, നാവികരെ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കമന്‍റ് :അതിനു പോപ്പിന്റെ പേര് എന്തിന് വലീച്ചിഴക്കുന്നു സ്വാമി? ഒരച്ഛന്‍ മുന്‍മന്ത്രി മകന്‍ മന്ത്രിയെ പെണ്‍ വിഷയത്തില്‍ കുടുക്കിയത് കൃഷ്ണയ്യരുടെ നാട്ടില്‍ എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും? 
-കെ എ സോളമന്‍ 

Saturday 9 March 2013

ശശി തരൂരിനുനേരേ വനിതകളുടെ അക്രമശ്രമം




ന്യൂഡല്‍ഹി: വനിതാദിനത്തില്‍ കേന്ദ്ര മാനവശേഷി സഹമന്ത്രി ശശി തരൂരിനുനേരേ അക്രമശ്രമം. തല്‍ക്കത്തോറ സ്റ്റേഡിയത്തിനുസമീപം തരൂരിന്റെ കാറിനുനേരേയായിരുന്നു ബി.ജെ.പി. വനിതകളുടെ അക്രമം.

തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ വനിതാദിനാഘോഷത്തിനെത്തിയതായിരുന്നു മന്ത്രി തരൂര്‍. മുഖ്യമന്ത്രി ഷീലാദീക്ഷിതും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പി. വനിതകള്‍ തരൂരിനെതിരെയും തിരിഞ്ഞു. അദ്ദേഹത്തിന്റെ കാറിനുമുന്നിലേക്ക് തള്ളിക്കയറിയ വനിതാപ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകളും ബീക്കണ്‍ ലൈറ്റും നശിപ്പിച്ചു. കൂടാതെ തല്‍ക്കത്തോറയ്ക്ക് സമീപത്തെ ബാനറുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
കമെന്‍റ് : മുന്‍ഭാര്യമാര്‍ ചട്ടം കെട്ടി അയച്ച വനിതകളാകും അക്രമം നടത്തിയത് 
കെ എ സോളമന്‍ 

Friday 8 March 2013

പുസ്തകങ്ങള്‍ പറന്നു; കൂട്ട കോപ്പിയടി കണ്ട് സ്‌ക്വാഡ് ഞെട്ടി



തിരുവനന്തപുരം: സ്‌ക്വാഡിനെ കണ്ട് ക്ലാസിലേക്ക് ഓടിക്കയറുന്ന അധ്യാപകര്‍. പിന്നാലെ ഓടിച്ചെന്ന് പരീക്ഷാഹാളിലേക്ക് കയറിയപ്പോള്‍ തലങ്ങും വിലങ്ങും പറക്കുന്ന പുസ്തകങ്ങളും നോട്ടിന്റെ പകര്‍പ്പുകളും. സ്വാശ്രയ കോളേജിലെ പരീക്ഷാ നടത്തിപ്പിന്റെ രീതി കണ്ട് കേരള സര്‍വകലാശാലാ സ്‌ക്വാഡ് ഞെട്ടി. മുതുകുളം ശ്രീബുദ്ധ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലാണ് ആരെയും അതിശയിപ്പിക്കുന്ന രീതിയില്‍ കൂട്ടകോപ്പിയടി കണ്ടെത്തിയത്.

കേരള സര്‍വകലാശാലാ വി.സിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം മിന്നല്‍ പരിശോധനയ്ക്കായി സിന്‍ഡിക്കേറ്റംഗങ്ങളെ അയച്ചത്. പ്രൊഫ. പി. രഘുനാഥും ആര്‍.എസ്.ശശികുമാറുമായിരുന്നു പരിശോധകര്‍. കാര്‍ കോളേജില്‍ നിന്ന് ദൂരെ മാറ്റിയിട്ട് നടന്നാണ് ഇരുവരും കോളേജിലെത്തിയത്. അവരെ കണ്ടപ്പോള്‍ തന്നെ അധ്യാപകര്‍ ക്ലാസിലേക്ക് ഓടിക്കയറുകയായിരുന്നു.

പിന്നാലെ ക്ലാസിലേക്ക് ഓടിച്ചെന്നപ്പോഴാണ് പുസ്തകങ്ങള്‍ പുറത്തേക്ക് പായുന്ന കാഴ്ച കണ്ടത്. എം. എഡ് കോഴ്‌സിന്റെ പരീക്ഷയാണ് അവിടെ നടന്നുവന്നത്. 23 കുട്ടികളുടെയും പരീക്ഷാ പേപ്പര്‍ വാങ്ങി ഇന്‍വിജിലേറ്റര്‍മാരില്‍ നിന്നും റിപ്പോര്‍ട്ടും എഴുതി വാങ്ങിയാണ് പരിശോധകര്‍ പോന്നത്. സര്‍വകലാശാലയ്ക്ക് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് അവര്‍ റിപ്പോര്‍ട്ടും നല്‍കി.

സര്‍വകലാശാലയില്‍ നിലവില്‍ പരീക്ഷാ സ്‌ക്വാഡ് ഇല്ലെന്നതാണ് ഏറെ രസകരം. അധ്യാപക സ്‌ക്വാഡാണ് നിലവിലുണ്ടായിരുന്നത്. കഴിഞ്ഞ പ്രാവശ്യം സ്‌ക്വാഡ് പിടിച്ച ചില കേസുകളില്‍ സിന്‍ഡിക്കേറ്റിന്റെ അച്ചടക്ക സമിതി കുട്ടികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്‌ക്വാഡായി പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന നിലപാട് അധ്യാപക സംഘടനകള്‍ സ്വീകരിച്ചത്.

ചോദ്യപേപ്പറില്‍ എഴുതിയ ചോദ്യത്തിന് നേരെ ശരിയിട്ടതും മറ്റും കാരണമായി കണ്ട് കോപ്പിയടി കുറ്റം ചുമത്തിയ കേസുകളായിരുന്നു അച്ചടക്കസമിതി വെറുതെ വിട്ടത്. എന്നാല്‍ അധ്യാപകര്‍ പിടിച്ച കേസുകള്‍ അച്ചടക്ക സമിതി വെറുതെ വിട്ടത് ഈഗൊ പ്രശ്‌നമായി വളര്‍ന്നതാണ് സ്‌ക്വാഡായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന നിലപാട് ചില അധ്യാപകര്‍ സ്വീകരിക്കാന്‍ കാരണം. സ്‌ക്വാഡില്ലാത്തതിനാലാണ് സിന്‍ഡിക്കേറ്റംഗങ്ങളെ പരിശോധനയ്ക്ക് വിടാന്‍ വി.സി. തയ്യാറായത്.

കമന്‍റ് : ശ്രീബുദ്ധകോളേജിനു ഓട്ടോനോമസ് പദവി കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. പുതുങ്ങിനിന്നിട്ടു ചാടി വീണു ഹെല്‍മറ്റ് വേട്ടനടത്തുന്ന പോലീസിന്റെ  നിലവാരത്തിലേക്ക് സിണ്ടിക്കേറ്റ് അംഗങ്ങളും എത്തിയത് രസകരമായിരിക്കുന്നു.. ഒരു കോളേജിലെ അധ്യാപകരെ  ആ കോളേജില്‍ തന്നെ ഇന്‍വിജിലേറ്റര്‍മാരാക്കുന്നത് അഭലഷണീയമല്ലെന്ന് യൂണിവേര്‍സിറ്റിക്ക് ഇതുവരെ ബോധ്യമായില്ലെന്ന് തോന്നുന്നു. 

കഴിഞ്ഞകൊല്ലത്തെ സ്കോഡ് അങ്ങത്തെമാരുടെ ഗുണവതികാരം പറയാതിരിക്കുകയാവും ഭേദം. കോഴ കൊടുത്തു ജോലിയില്‍ പ്രവേശിച്ച ഇവന്‍മ്മാര്‍ മര്യാദയ്ക്ക് പരീക്ഷയെഴുതിയ കുട്ടികളുടെ കക്ഷത്തില്‍ കയ്യിട്ട് അവരുടെ ഭാവി തുലച്ച കാര്യം ഓര്‍ക്കുംപോഴാണ് ഈഗോ ഇളകുന്നത്. കോപ്പിയടിച്ചതിനും അടിക്കാത്തതിനും പീഡിപ്പിക്കപ്പെട്ടകുട്ടികളെ തൂക്കിക്കൊല്ല ണമെന്നാണോ സ്കോഡന്‍മാര്‍ പറയുന്നത്.
-കെ എ സോളമന്‍ 

നമ്മുടെ സ്വപ്നം -കവിത


 Photo


എന്റെ പ്രണയത്തിനും
നിന്റെ മൃദലാധരത്തിനും
ഈ മനോഹര റോസദളത്തിനും
ഒരേ നിറമാണ്,
ഒരേ സുഗന്ധമാണ്
നമ്മുടെ സ്വപ്നങ്ങളുടെ
ചന്ദനസുഗന്ധം.

എവിടെയായിരുന്നു നീ
ഏതോ മൌനത്തിന്‍ മൃദുരാഗമായ്
ഏതോ താളത്തിന്‍ ദൃതസ്പന്ദമായ്
പുലര്‍കാല മഞ്ഞു കണമായ്
ഒരു സാന്ത്വനമായ്
എന്തേ വൈകിപൂവിടാന്‍
നമ്മുടെ പ്രണയം

നിന്റെ തലോടലിനും
കവിളിലെ ചുംബനത്തിനും
ഹൃദയ സ്വപ്നത്തിന്‍ നിറവിനും
ഒരേ കുളിരാണ്
തണുപ്പാണ്
ഒരു മൃദുഹാസത്തിന്ടെ
ഉന്‍മാദഹര്‍ഷം

നിന്റെ മൊഴികള്‍
തേന്‍ കിനിയും മുത്തുകള്‍
ഓര്‍ത്തിരുന്നു നിന്നെ ഞാന്‍
ഓരോ നിശബ്ദ യാമത്തിലും
നീ വരുന്നതും കാത്തു
ഒരു ശലഭമായ്,
നമ്മുടെ സ്വപ്നം  


കെ എ സോളമന്‍