Wednesday 20 March 2013

രാമനുണ്ണി സമരം അവസാനിപ്പിച്ചു












തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം ഒന്നാംഭാഷയാക്കുന്നത് സംബന്ധിച്ച നിയമനിര്‍മാണത്തെക്കുറിച്ച് എല്ലാ പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഈ നിയമസഭാ സമ്മേളനകാലത്തുതന്നെ സര്‍വകക്ഷി യോഗം വിളിക്കാനാണ് ധാരണ. മുഖ്യമന്ത്രി ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് കെ.പി. രാമനുണ്ണി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.

ഒന്നാംഭാഷയാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ വന്ന അമാന്തത ചൂണ്ടിക്കാട്ടിയാണ് ഐക്യമലയാള പ്രസ്ഥാനവും മറ്റും നിയമനിര്‍മാണം ആവശ്യപ്പെട്ടത്. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന മലയാളപഠനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചും സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യും. കോടതിഭാഷ മലയാളമാക്കുന്നതിന് കോടതികളുടെ കൂടി അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കമന്‍റ് : രാമനുണ്ണി ആയാലും കൃഷ്ണനുണ്ണി ആയാലും ആളാകുക എന്നതാണു ഉദ്ദേശ്യം. ലോക വിജ്ഞാനം ,  ഇന്‍റര്‍നെറ്റ് വിനിമയം തുടങ്ങിയവ രാമനുണ്ണിയുടെ ഒന്നാം ഭാഷയില്‍ ആക്കിയെടുക്കാന്‍ എത്ര ദശാബ്ദം വേണ്ടി വരും? എന്തെങ്കിലും രണ്ടക്ഷരം   ഇംഗ്ലിഷില്‍ പഠിച്ചു പുറത്തെങ്ങാനും പോയി രക്ഷപ്പെടമെന്ന് വിചാരിച്ചാല്‍ സമ്മതിക്കില്ല, മലയാളത്തിന്റെ ഈ ഉണ്ണാക്കാന്‍മാര്‍... , . നാടിന്റെ ശാപമെന്നല്ലാതെന്തു പറയാന്‍. ?
-കെ എ സോളമന്‍ 

No comments:

Post a Comment