കൊച്ചി: 1993 ലെ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് സഞ്ജയ് ദത്ത് സഹതാപം അര്‍ഹിക്കുന്നുണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി തനിക്ക് സഞ്ജയ് ദത്തിനെ അറിയാമെന്നും അദ്ദേഹം മാന്യനും കുടുംബസ്നേഹിയും നല്ല പൗരനുമാണെന്നും ലാല്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ബോളിവുഡ് താരങ്ങള്‍ സഞ്ജയ് ദത്തിന് മാപ്പുനല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാലും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. പ്രതിസന്ധികള്‍ അതിജീവിച്ച് ശക്തനായി പുറത്തുവരാന്‍ സഞ്ജയ് ദത്തിന് കഴിയട്ടെയെന്നും മോഹന്‍ലാല്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
കമന്‍റ് :സിനിമാതാരങ്ങള്‍ക്ക് എന്തുതോന്ന്യാസവും ആവാം. ആനക്കൊമ്പോ ആറ്റം ബോമ്പോ കൊണ്ടുനടക്കാം ശിക്ഷയും ജയിലും സാധാരണമനുഷ്യര്‍ക്കാണ്. ജസ്റ്റിസ് കട്ജുവിന് വരെ മുന്നാഭായിയുടെ സിനിമ ഇഷ്ടപ്പെട്ടിരിക്കുന്നു. ശിക്ഷ വിധിച്ച ജഡ്ജിമാര്‍ മോശക്കാരെന്നായിരിക്കും ഇക്കൂട്ടരുടെ അഭിപ്രായം.
-കെ എ സോളമന്‍
No comments:
Post a Comment