ന്യൂഡല്‍ഹി: പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 1.40 രൂപയാണ് വര്‍ധിപ്പിച്ചത്. വില്‍പ്പന നികുതി ഉള്‍പ്പെടുത്താതെയാണ് ഇത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. നിലവില്‍ 71.04 രൂപയാണ് കേരളത്തിലെ പെട്രോള്‍ വില
ഫിബ്രവരി 16 നായിരുന്നു മുമ്പ് പെട്രോള്‍ വില കൂട്ടിയത്. 1.50 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ എണ്ണവില വര്‍ധനവും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വിലവര്‍ധനവിന് എണ്ണക്കമ്പനികള്‍ പറയുന്ന ന്യായം.
കമന്‍റ്: കെ എം മാണി ഉടനെ തന്നെ മുഖ്യമന്ത്രി ആകണമെന്ന് എണ്ണകമ്പനി മുതലാളിക്ക് നിര്‍ബന്ധമുള്ളതുപോലെ. യു ഡി എഫ്ഫില്‍ നിന്നു ചാടി മുഖ്യമന്ത്രിയാകാന്‍ ഓരോ കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകായാണ് കുഞ്ഞുമാണി.
കെ എ സോളമന്‍ .
No comments:
Post a Comment